Thursday, June 28, 2018 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 07.19 AM

വിവാഹത്തിന് മുമ്പ് ബന്ധുവായ വൈദികന്‍ ഉപയോഗിച്ചു; കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് പറഞ്ഞ് രണ്ടാമത്തെ വൈദികനും ദുരുപയോഗം ചെയ്തു; ബലാത്സംഗദൃശ്യം വെച്ച് മൂന്ന് വൈദികരും ; ഇടവകക്കാരിയെ പീഡിപ്പിച്ചത് അഞ്ചു പള്ളീലച്ചന്മാര്‍...!!!

uploads/news/2018/06/228591/rape.jpg

തൃപ്പൂണിത്തുറ: കുമ്പസാരരഹസ്യം ഭര്‍ത്താവിനോടു വെളിപ്പെടുത്തുമെന്നു യുവതിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി അഞ്ചു െവെദികര്‍ പലപ്പോഴായി പീഡിപ്പിച്ചെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് സ്വദേശിയായ ഭര്‍ത്താവ് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട അഞ്ചു െവെദികര്‍ക്കെതിരേ കേസ് കൊടുക്കുമെന്നാണ് സൂചന.

സംഭവം തലവേദനയായതോടെ കഴിഞ്ഞ മാസം 23നു ചേര്‍ന്ന ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് യോഗത്തില്‍ കുറ്റാരോപിതരായ അഞ്ചു െവെദികരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, െവെദികരില്‍ ഒരാളെമാത്രമാണ് പള്ളിച്ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്നത്.

സഭയുടെ സസ്‌പെന്‍ഷനല്ല, അഞ്ച് െവെദികരെയും കുപ്പായം ഊരിച്ചു ജയിലില്‍ കയറ്റുമെന്ന വാശിയിലാണ് ഭര്‍ത്താവ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അധ്യാപികയായ ഭാര്യയെ െവെദികര്‍ ഭീഷണിപ്പെടുത്തി െലെംഗികമായി പീഡിപ്പിക്കുന്ന കാര്യം അറിയുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു മാനേജിങ് കമ്മിറ്റിയംഗവുമായി നടത്തുന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഭര്‍ത്താവ് പറയുന്നു. വിവാഹത്തിനു മുമ്പ് അയല്‍വാസിയും യുവതിയുടെ അകന്ന ബന്ധുവുമായ ഒരു െവെദികന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.

വിവാഹശേഷം മകള്‍ ജനിച്ചു. മകളുടെ മാമോദീസാ സമയത്തു മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഭാര്യ മറ്റൊരു െവെദികന്റെ അടുത്തു കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ വിവാഹത്തിനു മുമ്പു ബന്ധുവായ െവെദികന്‍ പീഡിപ്പിച്ച വിവരങ്ങള്‍ ഏറ്റുപറഞ്ഞു. എന്നാല്‍, കുമ്പസാരരഹസ്യം ഭര്‍ത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തി ആ െവെദികന്‍ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തി മറ്റൊരു െവെദികന് അയച്ചുകൊടുക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ലഭിച്ച െവെദികനും യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് െലെംഗികപീഡനത്തിനിരയാക്കി. ഭാര്യയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് എറണാകുളത്തെ ഒരു പഞ്ചക്ഷനക്ഷത്ര ഹോട്ടലില്‍ ഭീമമായ തുക ബില്‍ നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു ഭാര്യയോട് കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് െവെദികര്‍ ബ്ലാക്ക് മെയില്‍ ചെയ്തു പീഡിപ്പിക്കുന്ന വിവരം തുറന്നുപറഞ്ഞത്.

എറണാകുളത്തെ ഹോട്ടലില്‍ താമസിച്ചു പീഡിപ്പിക്കുകയും ഹോട്ടല്‍ ബില്‍ തന്നെക്കൊണ്ട് കൊടുപ്പിക്കുകയും ചെയ്തുവെന്നും ഭാര്യ പറഞ്ഞു. സംഭവങ്ങള്‍ അറിഞ്ഞശേഷം ഭാര്യയെ ഉപേക്ഷിച്ചു. രണ്ട് മക്കള്‍ തനിക്കൊപ്പമാണ്. െവെദികര്‍ക്കെതിരേ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നു തനിക്ക് നിരന്തരം ഭീഷണിയാണ്.

സഭയുടെ ഉന്നത സ്ഥാനത്തുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം ഒതുക്കിതീര്‍ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മറ്റു മൂന്നു െവെദികര്‍കൂടി ഭാര്യയെ പീഡിപ്പിച്ചതായും എന്നാല്‍ അവര്‍ക്കെതിരേ െകെവശം തെളിവില്ലെന്നും ഭര്‍ത്താവ് കമ്മിറ്റിയംഗത്തോടു പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും ഫെയ്‌സ് ബുക്കിലുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട െവെദികര്‍ ഭാര്യയെ സമീപിച്ചു തനിക്കെതിരേ കേസ് നല്‍കാന്‍ ശ്രമിക്കുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

Ads by Google
Tuesday 26 Jun 2018 07.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW