Wednesday, November 14, 2018 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 01.56 AM

ശബരിമല മാസ്‌റ്റര്‍പ്ലാന്‍: 10 കോടി രൂപ പാഴാക്കി

uploads/news/2018/06/228484/k6.jpg

ശബരിമല : മാസ്‌റ്റര്‍പ്ലാന്‍ പദ്ധതിക്കായി വകയിരുത്തിയ തുകയില്‍ 10 കോടി രൂപ ഉപയോഗിക്കാതെ നഷ്‌ടമാക്കി. പദ്ധതിക്കായി സംസ്‌ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 25 കോടി രൂപയില്‍ 15 കോടി മാത്രമാണ്‌ ഉപയോഗപ്പെടുത്തിയത്‌.
ശബരിമലയില്‍ വിവിധ പ്രവൃത്തികള്‍ ചെയ്‌ത കരാറുകാര്‍ക്ക്‌ 12 കോടിയിലേറെ നല്‍കാനുള്ളപ്പോഴാണ്‌ ഈ പണം നഷ്‌ടപ്പെടുത്തിയത്‌. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമെന്നപേരില്‍ തുടങ്ങിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാനായില്ല. സന്നിധാനത്ത്‌ വടക്കേ നടയുടെ ഭാഗത്ത്‌ പുതിയ ഭണ്ഡാരത്തില്‍ ടൈല്‍ പാകണം. ദര്‍ശന്‍ കോംപ്ലക്‌സിന്റെ നിര്‍മാണം നടന്നു വരികയാണ്‌.
സന്നിധാനത്ത്‌ കോടികള്‍ മുടക്കി നിര്‍മിച്ച സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷ മമല്ല.
സന്നിധാനത്തെ ടോയ്‌ലറ്റുകള്‍ പ്ലാന്റുമായി ബന്ധിപ്പിച്ചിട്ടില്ല. പ്ലാന്റുമായി ഘടിപ്പിച്ചിട്ടുള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുകയാണ്‌. പമ്പ-നീലിമല - സന്നിധാനം പാതയില്‍ തറയില്‍ കല്ലുപാകുന്ന പണികള്‍ ആരംഭിച്ചില്ല. ഇതിനായി 15 കോടി രൂപയാണ്‌ ചെലവിടുന്നത്‌. പമ്പയില്‍ സ്‌നാനമണ്ഡപത്തിന്റെ പണികളും തീര്‍ഥാടകര്‍ക്ക്‌ മഴയും വെയിലുമേല്‍ക്കാതെ സഞ്ചരിക്കാന്‍ ശരംകുത്തി മുതല്‍ സന്നിധാനം വരെ മേല്‍ക്കൂര സ്‌ഥാപിക്കുന്ന പണികളും ആരംഭിച്ചില്ല. പമ്പയിലെ പുതിയ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, റോപ്പ്‌വേ തുടങ്ങി നടപ്പിലാകാത്ത പദ്ധതികളുടെ പട്ടിക നീളുകയാണ്‌. ടോയ്‌ലറ്റ്‌ ബ്ലോക്കിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും ഇപ്പോള്‍ ഇതിന്റെ പണിയും നിര്‍ത്തിവച്ചിരിക്കുകയാണ്‌.
ദര്‍ശനത്തിനെത്തുന്നവരുടെ മടക്കയാത്ര സുഗമമാക്കുന്നതിനും വലിയ നടപ്പാന്തലിലെ തിരക്ക്‌ ഒഴിവാക്കുന്നതിനുമായി നിര്‍മിച്ച ബെയ്‌ലി പാലവും ഉപയോഗശൂന്യമാണ്‌.

സനില്‍ അടൂര്‍

Ads by Google
Tuesday 26 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW