Tuesday, September 11, 2018 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 08.46 PM

ആറുമാസമായി മേക്കപ്പില്ല, മുടി കളര്‍ ചെയ്യുന്നില്ല; വസ്ത്രം എന്ന ആര്‍ഭാടവും ഉപേക്ഷിച്ച് ഫ്രീലി ഫ്രീ ആണ് ഈ കാട്ടില്‍

uploads/news/2018/06/228400/feeli.jpg

ആദാമും ഹവ്വയുമായി കായ്കനികള്‍ ഭക്ഷിച്ച് കാടിനുള്ളില്‍ വസിക്കുന്ന ഒരു യുവതിയെയും പങ്കാളിയെയും കുറിച്ച് അറിയണോ ? ജീവിതത്തില്‍ മടുപ്പിന്റെ രുചിയറിഞ്ഞ ഓസ്‌ട്രേലിയയിലെ യുട്യൂബറും വീഗന്‍ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. ദിവസവും ഒന്‍പതു മണി മുതല്‍ അഞ്ചുമണി വരെയുള്ള ജോലി മടുത്തതോടെയാണ് പെട്ടന്നൊരു ദിവസം പങ്കാളിയെയും കൂട്ടി ഫ്രീലി കാനന ജീവിതം തിരഞ്ഞെടുത്തത്.

എന്നാല്‍ മറ്റൊരു കാരണം കൂടിയുണ്ട് ഈ ജീവിതത്തിനു പിന്നില്‍. ഒരിക്കല്‍ ഫ്രീലി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആള്‍ ചെയ്ത വഞ്ചന. ഒരുപാടു പ്രയാസപ്പെട്ടാണ് ആ ഷോക്കില്‍ നിന്നും ഫ്രീലി മുക്തയായത്. തുടര്‍ന്ന് കാടിനുള്ളില്‍ സ്വതന്ത്ര്യയായി ജീവിക്കണമെന്ന ആശയം ഉണ്ടായത്. ഫ്രീലിയുടെ അഭിപ്രായത്തിനു പുതിയ പങ്കാളി കൂടി സമ്മതം മൂളിയപ്പോള്‍ ഇരുവരും ആദാമും ഹവ്വയുമായി കായ്കനികള്‍ ഭക്ഷിച്ച് കാടിനുള്ളില്‍ വസിച്ചുതുടങ്ങി. കാടിനുള്ളില്‍ ഒരു കൊച്ചു കുടില്‍ കെട്ടിയാണ് ഇരുവരുടെയും താമസം.

കഴിഞ്ഞ ആറു മാസമായി ഞാന്‍ എന്റെ മുടി കളര്‍ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാറില്ല, മഴയില്‍ക്കുളിച്ച് കായ്കനികള്‍ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാകുന്ന അവസ്ഥയെ എല്ലാവരും ഭയപ്പെടുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതാണ്. എന്റെ ജീവിതം അസ്വാഭാവികമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷേ ഈ വ്യത്യസ്തതയില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ഭാഗ്യം എനിക്ക് മാത്രമുള്ളതല്ല. ഇത്തരത്തില്‍ സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്റെ ജീവിതം ഒരു പ്രചോദനമാവട്ടെ. ഫ്രീലി പറയുന്നു. പുതിയ കൂട്ടുകാരനൊപ്പമുള്ള പുതിയ ജീവിതത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഫ്രീലി പങ്കുവയ്ക്കുന്നുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW