Monday, November 05, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 07.23 PM

ലോകം ഇല്ലാതാകുമോ? ആദ്യം സമുദ്രതീരത്തെ നഗരങ്ങള്‍ മുങ്ങിപ്പോകും, അന്റാര്‍ട്ടിക്കയിലെ ‘ഉറങ്ങുന്ന രാക്ഷസന്‍' ഉണര്‍ന്നു ക​ഴിഞ്ഞു

aqua world

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ക്രിസ് റാപ്ലെയ് നോക്കെത്താദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയെ 'ഉറങ്ങുന്ന രാക്ഷസന്‍' എന്നാണ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. ഇതേ രാക്ഷസന്‍ തന്നെ ഇന്ന് ലോകത്തിന് മൊത്തം വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അന്റാര്‍ട്ടിക്കയിലെ മഞ്ഞ് വന്‍തോതില്‍ ഉരുകിത്തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍പത്തേക്കാളും ഇരട്ടിയിലേറെ വേഗത്തില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകയാണെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 'നേച്ചര്‍' ജേണലിലാണ്.

1992നും 2017നും ഇടയ്ക്ക് ഭൂഖണ്ഡത്തില്‍ നിന്ന് പ്രതിവര്‍ഷം 84 ബില്യന്‍ ടണ്‍ എന്ന കണക്കില്‍ മഞ്ഞ് ഉരുകി മാറിയിട്ടുണ്ട്. എന്നാല്‍ 2012നു ശേഷം അത് വര്‍ഷത്തില്‍ 240 ബില്യന്‍ ടണ്‍ എന്ന കണക്കിലായി. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലാണ് ഏറ്റവും ഭയക്കേണ്ടത്. അവിടെ സമുദ്രജലത്തിലും ചൂടേറിയ അവസ്ഥയാണ്. അതിനു മുകളിലാണ് കൂറ്റന്‍ മഞ്ഞുമലകള്‍. അതിനാല്‍ത്തന്നെ മഞ്ഞുരുകലിന്റെ വേഗതയും കൂടും. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന 44 ശാസ്ത്ര സംഘടനകളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 24 വ്യത്യസ്ത സാറ്റലൈറ്റ് സര്‍വേകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിനു വേണ്ടി അപഗ്രഥിച്ചത്. ഇതുവഴി ധ്രുവപ്രദേശങ്ങളില്‍ നിന്ന് എത്രമാത്രം മഞ്ഞ് നഷ്ടമായെന്നും രാജ്യാന്തര തലത്തില്‍ സമുദ്രജലനിരപ്പ് എത്ര ഉയര്‍ന്നുവെന്നും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ സംഭവിക്കാത്ത വിധം മഞ്ഞ് ഉരുകുന്നതിന്റെ തോത് അന്റാര്‍ട്ടിക്കയില്‍ വര്‍ധിക്കുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍.

അടുത്ത കാലത്താണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞ് വന്‍തോതില്‍ ഉരുകിത്തുടങ്ങിയത്. പുതിയ കണക്കുകള്‍ പ്രകാരം 1992നും2017നും ഇടയ്ക്ക് 3.3 ലക്ഷം കോടി ടണ്‍ മഞ്ഞ് അന്റാര്‍ട്ടിക്കയില്‍ നിന്ന് ഉരുകി നഷ്ടപ്പെട്ടിട്ടുണ്ട്. അതുവഴി രാജ്യാന്തര തലത്തില്‍ ശരാശരി എട്ടു മില്ലിമീറ്ററാണു സമുദ്രനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മഞ്ഞ് ഉരുകിയില്ലാതായതിന്റെ തോത് ഏറ്റവും കൂടിയത് 2012 നും 2017നും ഇടയ്ക്കാണ്. ലോകത്തിലെ മുഴുവന്‍ സമുദ്രങ്ങളിലെയും ജലനിരപ്പ് ഏകദേശം 200 അടി വരെ ഉയര്‍ത്താനുള്ളത്ര മഞ്ഞുമലകള്‍ അന്റാര്‍ട്ടിക്കയിലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ജലനിരപ്പ് ഏതാനും ഇഞ്ച് ഉയര്‍ന്നാല്‍ത്തന്നെ സമുദ്രതീരത്തെ നഗരങ്ങള്‍ മുങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW