Friday, September 21, 2018 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 04.25 PM

കാണാതായ ജെസ്‌നയെ കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

uploads/news/2018/06/228380/jesna11.jpg

കൊച്ചി : ജസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിച്ചുവെങ്കിലും സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ജെസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കണ്ടത് ജെസ്‌നയെയാണെന്ന് സഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ, ജെസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ അന്വേഷണം നടത്തിയെങ്കിലും ഇത് ശരിവെക്കുന്ന തെളിവുകളും ലഭിച്ചില്ല.

ഇതിനോടകം തന്നെ കേസുമായി ബന്ധപ്പെട്ട് 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മെആഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതാലും രേഖാമൂലം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

Ads by Google
Monday 25 Jun 2018 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW