Tuesday, June 25, 2019 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 03.13 PM

സൂര്യ തേജസോടെ... ഇഷാന്‍

''കേരളത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ സൂര്യയോടും ഇഷാനോടും 'ചിലര്‍ക്ക്' ചിലത് ചോദിക്കാനുണ്ട്...''
uploads/news/2018/06/228367/sooryaishanINW250618.jpg

ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെയെല്ലാം മറികടന്ന് സൂര്യയും ഇഷാനും ഒടുവില്‍ ഒന്നായി. തിരുവനന്തപുരം വള്ളക്കടവിലെ വീട്ടില്‍ ഇരുവരും ഹാപ്പിയായി കഴിയുന്നു.

റംസാന്‍ മാസത്തിലെ നൊയമ്പുനോറ്റ് സൂര്യ നിഷാന്റെ പ്രിയപത്‌നിയായി അടിമുടി മാറിയിരിക്കുന്നു. കേട്ട് മടുത്ത ട്രാന്‍സ്‌ജെ ന്‍ഡറുകളുടെ കദനകഥളല്ല, മറിച്ച് അ പൂര്‍വ്വ പ്രണയത്തിന്റെയും പുതുജീവിത ത്തിന്റെയും പുതുമയുള്ള കഥകളാണ് ഇവര്‍ക്കിന്ന് പറയാനുള്ളത്.

ഇവരുടെ ജീവിതയാത്രയെക്കുറിച്ച് മലയാളികള്‍ക്ക് സുപരിചിതരായ 'ചിലര്‍' ചോദ്യങ്ങളുമായി എത്തിയപ്പോള്‍...

സൂര്യ: അങ്ങനെ ചോദിച്ചിട്ടില്ല, എന്നതാ ണ് സത്യം. കാരണം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നേരത്തേ അറിയാമായിരുന്നു. കോഴിക്കോട്ടേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് പ്രണയത്തിന്റെ സൂചന ലഭിച്ചത്. പിന്നെ കുറേ കാലം കഴിഞ്ഞാണ് ഇഷാന്‍ പ്രണയം തുറന്ന് പറയുന്നത്. ഇഷ്ടം എന്നത് വെറുമൊരു ഫാസിനേഷന്‍ മാത്രമാണോ എന്നറിയണമല്ലോ. ഒന്ന് കണ്ടാല്‍ പ്രണയമാണെന്ന് പറഞ്ഞ് വരുന്നവരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ ഞങ്ങള്‍ക്ക് മുന്‍പും അറിയും. കാശ് തട്ടിയെടുക്കാനോ, സെക്‌സിന്റെ കാര്യത്തില്‍ ചൂഷണം ചെയ്യാനോ ഒക്കെയാണ് അവരുടെ വരവ്. ഇതും അതുപോലെ ആണോ എന്നറിയില്ലല്ലോ. ആദ്യമൊന്നും ഞാന്‍ അടുത്തില്ല 'പോടര്‍ക്ക' എന്ന് പറഞ്ഞു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴാണ് സംഗതി സീരിയസാണ് എന്ന് മനസിലായത്.

സാധാരണ പറയാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി എനിക്ക് പ്രണയമാണ്് എന്നല്ല ഇഷാന്‍ പറഞ്ഞത്. എനിക്ക് വിവാഹം കഴിക്കണം, കുടുംബത്തില്‍ കൊണ്ടു പോണം. എന്നാണ്. എന്നെ പ്പോലൊരാള്‍ക്ക് അത് പരിചയമില്ലാത്ത ഒരു വാചകമായിരുന്നു. മാത്രമല്ല, കതിര്‍ മണ്ഡപത്തില്‍ വധുവായി ഇരിക്കുന്ന സ്വപ്നം പെണ്ണിന്റെ മനസുമായി ജീവിച്ചിരുന്ന കാലം മുതല്‍ക്കേ ഞാന്‍ കണ്ടതാണ്. അന്ന് ഒളിപ്പിച്ചു വച്ചിരുന്ന കല്യാണപ്പെണ്ണ് എന്ന സ്വപ്നമാണ് ഈ 31-ാം വയസ്സില്‍ ഞാന്‍ സാധിച്ചത്.

uploads/news/2018/06/228367/sooryaishanINW250618a.jpg

ഇഷാന്‍: എനിക്ക് സത്യത്തില്‍ പ്രണയം പറയാന്‍ പേടിയായിരുന്നു. കാരണം ഞങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനിടയില്‍ ചില ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പ്രകാരം സൂര്യ എന്റെ കുഞ്ഞമ്മയാണ്. എന്റെ വളര്‍ത്തമ്മയായ ശ്രീകുട്ടി സൂര്യയുടെ ചേച്ചിയാണ്. അത് കാരണം എന്ത് വിചാരിക്കും എന്ന പേടിയായിരുന്നു. പക്ഷേ സൂര്യയുടെ കണ്ണുകള്‍ എന്റെ പ്രണയം പറയാതിരിക്കാന്‍ സമ്മതിച്ചില്ല. രാത്രി സൂര്യയുടെ വീട്ടുമതിലില്‍ ഐ ലവ് യൂ എന്നെഴുതിയാണ് ആദ്യമായി ഇഷ്ടം പറയുന്നത്. പിന്നെ പരസ്പരം ഇഷ്ടമായി, വീട്ടുകാരുടെ സമ്മതം കിട്ടി. അതോടെയാണ് വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്.

ഇഷാന്‍: നേരിട്ട് ചോദിച്ചിട്ടില്ല. കാരണം, എന്റെ പ്രണയം വഷളാക്കാന്‍ ഞാന്‍ ഉദേശിച്ചിരുന്നില്ല. ഇഷ്ടം തോന്നിയത് സൂര്യയെ അറിയിച്ചു. സംഘടനയിലും വളര്‍ത്തമ്മ ശ്രീക്കുട്ടിയോടും പിന്നെ എന്റെ കുടുംബത്തോടും പറഞ്ഞ് നേരായ വഴിയിലൂടെയാണ് പോയത്.

സൂര്യ: പൊതു സമൂഹത്തിന്റെ പ്രതികരണം എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്റെ കമ്മ്യൂണിറ്റി യും ഞങ്ങളുടെ കുടുംബവും സപ്പോര്‍ട്ട് ചെയ്താല്‍ പ്രശ്‌നമില്ല എന്ന ചിന്തയായി രുന്നു. ആ പിന്തുണ ഉള്ളതുകൊണ്ട് ഒന്നിച്ച് ജീവിച്ചു കാണിച്ച് കൊടുത്തുകൊണ്ട് സമൂഹത്തിന്റെ തുറിച്ചു നോട്ടം ഒഴിവാക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. ആണും പെണ്ണും വിവാഹം കഴിഞ്ഞ് എങ്ങനെ ജീവിക്കുന്നോ അത് പോലെ ജീവിച്ച് മാതൃകയാകണം എന്നായിരുന്നു എന്റെ അമ്മയുടെ ഉപദേശം. ആ ധൈര്യ ത്തില്‍ തന്നെയാണ് വിവാഹം കഴിച്ചത്. ഞങ്ങളും സമൂഹത്തിന്റെ ഭാഗമാണ് എന്ന് മറ്റുള്ളവരാണ് തിരിച്ചറിയേണ്ടത്.

സൂര്യ: ഏയ് അങ്ങനൊന്നുമില്ല. എല്ലാര്‍ ക്കും എന്നോട് വലിയ സ്‌നേഹമാണ്. ഇക്കയ്ക്കും ഭര്‍ത്താവായെന്ന് കരുതി ഒരു മാറ്റവുമില്ല. ഒരു ക്രൂര മനോഭാവമൊന്നും ഇവിടെ ആര്‍ക്കുമില്ല. സ്വന്തമായതു കൊണ്ട് ഇക്കയോട് ഇഷ്ടം കൂടിയതേയു ള്ളൂ. ഇക്കയുടെ ഉമ്മ ഉള്‍പ്പടെയുള്ളവര്‍ എന്നെ മരുമകളായില്ല, മോളായിട്ട് തന്നെ യാണ് കാണുന്നത്. അവരോടും എനിക്ക് സ്‌നേഹം തന്നെയാണ്. അവരോട് സ്‌നേ ഹം കൂടിപ്പോയത് കാരണം അവരെ മാത്രം മതിയോ എന്നെ വേണ്ടല്ലേ? എ ന്നാണ് ഇക്കയുടെ പരാതി.

ഇഷാന്‍: അത് ശരിയാണ്. കല്യാണം കഴിഞ്ഞ ശേഷം ഇവര്‍ക്ക് ഭയങ്കര ഉത്തര വാദിത്തം. അതിത്തിരി കൂടിപ്പോയോ എ ന്നാണ് എനിക്കിപ്പോള്‍ സംശയം.

സൂര്യ: ഞാനൊരു ആര്‍ട്ടിസ്റ്റാണ്. എന്റെ തൊഴിലിനേയും വ്യക്തിത്വത്തേയും ഇ ഷ്ടപ്പെട്ടു തന്നെയാണ് ഇഷാന്‍ കല്യാണം കഴിക്കുന്നത്. കല്യാണം കഴിഞ്ഞതല്ലേ യുള്ളൂ, വഴിയേ തീരുമാനിക്കാം.

uploads/news/2018/06/228367/sooryaishanINW250618b.jpg

സൂര്യ: സ്വന്തമായി ഒരു വീട് വയ്ക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതിനുള്ള സാമ്പത്തികം ഒന്നുമില്ല. സര്‍ക്കാര്‍ ഞങ്ങളെ പോലുള്ളവര്‍ക്കായി മഴവില്ല് പോലുള്ള പദ്ധതിയൊക്കെ നടപ്പാക്കിയിട്ടുണ്ടല്ലോ. അതുവഴിയൊ ക്കെ ഒന്ന് ശ്രമിക്കണം. പിന്നെ അടുത്ത തലമുറയുടെ കാര്യം. ഞങ്ങളുടെ ശാരീ രിക ബന്ധത്തെക്കുറിച്ചൊക്കെ പലരും ചോദിക്കും. ആണിന് പെണ്ണാകാനും, പെ ണ്ണിന് ആണാകാനും കഴിയുമെന്ന് ശാ സ്ത്രം ലോകത്തെ കാണിച്ചു കൊടുത്ത താണ്. ശാസ്ത്രം ഇത്രത്തോളം വളര്‍ന്ന സ്ഥിതിക്ക് നാളെ എന്റെ മടിയിലും ഒരു കുഞ്ഞിനെ കണ്ടു കൂടായ്കയില്ല. അങ്ങ നൊരു സാധ്യത ശാസ്ത്രലോകം തുറന്നു തന്നാല്‍ ഞങ്ങളത് തീര്‍ച്ചയായും സ്വീ കരിക്കും. അതോടൊപ്പം നമ്മുടെ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നൊക്കെയാണ് പ്ലാന്‍സ്.

സൂര്യ: പിന്നല്ലാതെ, ഞങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. നിറഞ്ഞ സന്തോഷം.

ദീപു പി ചന്ദ്രന്‍

Ads by Google
Monday 25 Jun 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW