Saturday, September 08, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 02.47 PM

സ്വപ്നം ഫലിക്കുമോ ഇല്ലയോ?

സ്വപ്നങ്ങളില്‍ തന്നെ ശുഭസൂചകങ്ങളും അശുഭ സൂചകങ്ങളും ഉണ്ട്. രക്തമോ, മദ്യമോ കുടിച്ചു എന്ന് സ്വപ്നം കണ്ടാല്‍ വിദ്യാലാഭം, രാജാവ്, ആന, കുതിര, കാള, പശു, രോഗി ഇവ കണ്ടാല്‍ ഇഷ്ടസാദ്ധ്യം.
uploads/news/2018/06/228363/joythi250618.jpg

സ്വപ്നങ്ങള്‍ നാമെല്ലാവരും കാണാറുണ്ട്. ചില സ്വപ്നങ്ങള്‍ മനസ്സില്‍നിന്നും മായാതെ നില്‍ക്കും. നല്ലതും ചീത്തയുമായി തോന്നുന്ന ഈ സ്വപ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുഭവത്തില്‍ വരുന്നു എന്നതാണ് സത്യം.

രാത്രിയുടെ ആദ്യയാമത്തിലെ സ്വപ്നഫലം ഒരു വര്‍ഷത്തിനകം ഫലിക്കുമെന്ന് ശാസ്ത്രം. അന്ത്യയാമത്തിലാണ് സ്വപ്നദര്‍ശനമെങ്കില്‍ ഒരു മാസത്തിനകം ഫലത്തില്‍ വരും, സ്വപ്നഭംഗം ഉണ്ടായാലോ, സ്വപ്നത്തിനു ശേഷം നിദ്രയില്‍ തന്നെയായാല്‍ ഫലം ശൂന്യം. പകല്‍ സ്വപ്നത്തിനും ഫലമില്ല.

സ്വപ്നങ്ങള്‍ സമയക്രമമനുസരിച്ച് തിരിച്ചിരിക്കുന്നതു പോലെ ദ്രഷ്ടം, ശ്രുതം, പ്രാര്‍ത്ഥിതം, കല്‍പ്പിതം, ഭാവിജം, ദോഷജം എന്നിങ്ങനെ തിരിച്ചിരിക്കുന്നു, ഇതില്‍ ദ്രഷ്ടം മുന്‍പ് കണ്ടറിഞ്ഞതും, ശ്രുതം കേട്ടറിഞ്ഞതും, നാം സങ്കല്‍പ്പിച്ചാശിച്ചത് പ്രാര്‍ത്ഥിതവും, കല്‍പ്പിതം എന്നാല്‍ ഭാവനാതലത്തില്‍ ഉണ്ടായതും, ദോഷജം എന്നാല്‍ വാത- പിത്ത- കഫങ്ങള്‍ മൂലം ഉണ്ടാകുന്നതുമാണ്.

ഗ്രഹസ്ഥിതികളെ ആശ്രയിച്ച് ഉണ്ടാകുന്നവയാണ് ഗ്രഹജം. ശത്രുക്കളുടെ ആഭിചാരാദികള്‍ മൂലം ഉണ്ടാകുന്നതും വിരളമല്ല.
സ്വപ്നങ്ങളില്‍ തന്നെ ശുഭസൂചകങ്ങളും അശുഭ സൂചകങ്ങളും ഉണ്ട്. രക്തമോ, മദ്യമോ കുടിച്ചു എന്ന് സ്വപ്നം കണ്ടാല്‍ വിദ്യാലാഭം, രാജാവ്, ആന, കുതിര, കാള, പശു, രോഗി ഇവ കണ്ടാല്‍ ഇഷ്ടസാദ്ധ്യം. ചാമരം, ശംഖ്, ചന്ദനം, മുത്ത്, വെറ്റില പിച്ചകപൂവ്, ദ്രവ്യം ഇവ കണ്ടാല്‍ പുത്ര ലാഭം. ചങ്ങല, കയര്‍ ഇവ ശരീരത്തില്‍ ചുറ്റിയതായി കണ്ടാല്‍ പുത്ര ലാഭം. ഈച്ച, അട്ട കടിച്ചു എന്നു കണ്ടാലും പുത്ര ലാഭം.

മാളികമുകളില്‍ കയറി എന്നു കണ്ടാല്‍ സ്ഥാനലാഭം. ശരീരം, വാഹനം, ഇരിപ്പിടം, ഗൃഹം കത്തുന്നതായി കണ്ടാല്‍ ധനലാഭം. പക്ഷി ഗണങ്ങളില്‍ ക്രൗഞ്ചപക്ഷി വലാകം, കോഴിപ്പട ഇവകളെ കണ്ടാല്‍ ഇഷ്ട സ്ത്രീ ലാഭം. സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം ഇവ കണ്ടാല്‍ രോഗിയാണെങ്കില്‍ ശമനവും അല്ലാത്തവര്‍ക്ക് ധനലാഭവും ഫലം. കണ്ണാടി, അരി, പൂവ്, കായ് ഇവ കണ്ടാലും ധനികനാകും.

പക്ഷികള്‍ തലയില്‍ വന്നിരിക്കുക, കൂടുണ്ടാക്കുക, കാക്ക- കഴുകന്‍ ഇവ ചുറ്റിപറക്കുക, ചൂരല്‍ വള്ളി മുള മുള്ളുള്ള ചെടികള്‍ ഇവയുടെ ഇടയില്‍പെട്ട് വഴി കാണാതിരിക്കുക, ശ്മശാനത്തില്‍ കിടക്കുക, കിണറ്റിലോ, കുളത്തിലോ വീഴുക, ഒഴുക്കില്‍പ്പെടുക, നൃത്തം വയ്ക്കുക, പാട്ടുപാടുക, വാദ്യം മുഴക്കുക, ചുവന്ന മാല- വസ്ത്രം ഇവ ധരിക്കുക, വാര്‍ദ്ധക്യമായി എന്നു കാണുക, എണ്ണ തേയ്ക്കുക, വിവാഹം ചെയ്യുക, എണ്ണ- നെയ്യ് കുടിക്കുക, അന്നം ഭക്ഷിക്കുക, സ്വര്‍ണ്ണം- ഇരുമ്പ് ഇവ ലഭിക്കുക, യുദ്ധത്തില്‍ തോല്‍ക്കുന്നതായി കാണുക, ബന്ധനസ്ഥനാകുക ഇവയെല്ലാം അശുഭ സൂചകങ്ങളാണ് രോഗികള്‍, ജലാശയം വറ്റുന്നതു കണ്ടാല്‍ ക്ഷയരോഗം പിടിപെടുന്നതാണ്. കഴുത, ഒട്ടകം, പൂച്ച, എലി, പന്നി, പ്രേത ഭാവങ്ങള്‍ കണ്ടാല്‍ മരണസൂചകമാണ്. സൂര്യ ചന്ദ്രഗ്രഹണം കണ്ടാല്‍ നേത്രരോഗം നിശ്ചയം.

ജപം, ഭാഗവത പാരായണം, രാമായണ പാരായണം, യഥാവിധി ദാനകര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം വഴി ദുരിതങ്ങളെ ലഘൂകരിക്കുവാന്‍ നമുക്ക് കഴിയും.

*****രതീഷ് കുമാര്‍ തൃക്കാക്കര
തിരുവോണം ജ്യോതിഷാലയം
മൊ: 9846222552

Ads by Google
Monday 25 Jun 2018 02.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW