Monday, February 11, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 01.50 PM

ലോകകപ്പ് കിട്ടിയിട്ടേ മെസ്സി വിരമിക്കു, പക്ഷേ മുഹമ്മദ് സലാ ഇനി ഈജിപ്തിന് കളിക്കില്ല; തീവ്രവാദി നേതാവിനൊപ്പമുള്ള ഫോട്ടോ വിവാദത്തെ തുടര്‍ന്ന് വിരമിക്കുകയാണെന്ന് താരം

uploads/news/2018/06/228354/mohammed-salah-and-messi.jpg

ഫുട്‌ബോളിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളുടെ പട്ടികയിലായിരുന്നു ലോകകപ്പിന് മുമ്പ് വരെ അര്‍ജന്റീന നായകന്‍ ലിയോണേല്‍ മെസ്സിയും ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായും. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ നനഞ്ഞ പടക്കമായി മാറിയെന്ന് മാത്രമല്ല സ്വന്തം ടീമിനെ രണ്ടാം റൗണ്ടിലേക്ക് പോലും നയിക്കാന്‍ കഴിയാത്ത താരങ്ങളായി ഇവര്‍ മാറുകയും ചെയ്തു. ഇപ്പോഴിതാ പ്രീമിയര്‍ലീഗില്‍ ടോപ് സ്‌കോറര്‍ പദവിയില്‍ ഉണ്ടായിരുന്ന ഈജിപ്തിന്റെ മുഹമ്മദ് സലാ ഇനി ഈജിപ്ത് ടീമില്‍ നിന്നും വിരമിക്കലിനേക്കുറിച്ച് ചിന്തിക്കുന്നു.

ലോകകപ്പ് കഴിയുമ്പോള്‍ താരം ഈജിപ്ഷ്യന്‍ ജഴ്‌സി എന്നന്നേക്കുമായി ഊരുമെന്നാണ് കേള്‍ക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മനുഷ്യവകാശങ്ങളുടെ ഏറ്റവും വലിയ ലംഘകന്‍ എന്ന് വിശേഷണമുള്ള ചെച്‌നിയന്‍ തീവ്രവാദി നേതാവ് റംസാന്‍കദിറോവിനൊപ്പം നില്‍ക്കുന്ന ചിത്രം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രതിഷേധിച്ചാണ് താരം ഇനി ഈജിപ്തിന് കളിക്കേണ്ടതില്ല എന്ന് തീരുമാനം എടുത്തിരിക്കുന്നത്. ഇതിലൂടെ താരം ചെച്‌നിയന്‍ തീവ്രവാദികളോട് ഐക്യദാര്‍ഡ്യം പ്രഖാപിച്ചെന്നാണ് ആരോപണം. സലായ്ക്ക് കുദിറോവ് ചെച്‌നിയന്‍ പൗരത്വം നല്‍കി ബഹുമാനിക്കുകയും ചെയ്തു.

ഈജിപ്ത് ടീം കളിക്കാനായി വോള്‍ഗോഗ്രാഡ് വിടും മുമ്പ് ചെച്‌നിയന്‍ നേതാവുമായി സലാ അത്താഴവിരുന്നില്‍ പങ്കെടുത്തപ്പോഴാണ് അദ്ദേഹത്തിന് ചെച്‌നിയന്‍ പൗരത്വം നല്‍കുന്ന വിവരവും പ്രഖ്യാപിക്കപ്പെട്ടത്. ഊഷ്മളവും മികച്ചതുമായ തങ്ങളുടെ സ്വീകരണത്തിന് സലാ നന്ദി പറഞ്ഞെന്നും ടീമിന്റെ സമീപനവും ഒന്നാന്തരമാണെന്നും പരിശീലനത്തിന് മികച്ച സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും കുദിറോവ് റഷ്യന്‍ സാമുഹ്യമാധ്യമമായ വി കെപിയില്‍ കുറിക്കുകയും ചെയ്തു. സലായുമായി നില്‍ക്കുന്ന ചിത്രവും നേതാവ് പുറത്തുവിട്ടു. ലോകകപ്പ് കഴിഞ്ഞ് ചെച്‌നിയയിലേക്ക് ഈജിപ്ത് ടീം മടങ്ങി വന്നാല്‍ 2004 ല്‍ കൊല്ലപ്പെട്ട കുദിറോവിന്റെ പിതാവ് അഖ്മത്ത് ഗ്രോസനിയുടെ പേരിലുള്ള ക്‌ളബ്ബുമായി ഒരു സൗഹൃദ മത്സരം കളിക്കുമെന്നും പറഞ്ഞു.

അതേസമയം സലായ്‌ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇതത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും താന്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നും അതുകൊണ്ടു തന്നെ ഈജിപ്ത് ടീമില്‍ നിന്നും പുറത്തു പോകുകയാണെന്നും ലിവര്‍പൂള്‍ ഫോര്‍വേഡ് വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവരുന്നതെല്ലാം വലിയ കള്ളങ്ങളാണ്. ഞാന്‍ അതിശയിക്കുകയാണ്. സിഎന്‍എന്‍ എന്താണ് ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇത് തനിക്ക് മനസ്സിലാകുന്നേയില്ല. ഇവരുടെ മണ്ണില്‍ എത്തിയപ്പോള്‍ അവര്‍ അത്താഴ വിരുന്നിദ് ക്ഷണിച്ചു. തങ്ങള്‍ അതു നിരസിച്ചില്ല.

ഇത്തതം കാര്യങ്ങളെല്ലാം സ്വാഭാവിമല്ലേയെന്നും സലാ ചോദിക്കുന്നു. സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത്. ഒരു സ്‌പോര്‍ട്‌സ് ടീമിന് രാഷ്ട്രീയത്തില്‍ കാര്യമില്ലെന്നും സലാ പറഞ്ഞു. കുദിറോവിന്റെ ഭരണത്തിന് കീഴിലുള്ള ചെച്‌നിയയില്‍ നീതിന്യായ വ്യവസ്ഥിതിയ്ക്ക് കീഴില്‍ നടക്കുന്ന നരഹത്യകള്‍ മുമ്പ് പലപ്പോഴും വാര്‍ത്തയായിരുന്ന കാര്യമാണ്. തങ്ങളുടെ രാഷ്ട്രം സ്വവര്‍ഗ്ഗരതി വിമുക്തമാക്കാന്‍ അത്തരക്കാരെ കണ്ടുപിടിക്കാനുള്ള വ്യാപക ശ്രമം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ലോകകപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഈജിപ്ത് റഷ്യന്‍ തലസ്ഥാനത്തെ ഗ്രോസ്‌നിയിലാണ് പരിശീലനം നടത്തുന്നത്. തിങ്കളാഴ്ച സൗദി അറേബ്യയ്‌ക്കെതിരേയാണ് അവരുടെ അവസാന മത്സരം. ആദ്യ രണ്ടു മത്സരത്തിലും ഈജിപ്ത് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സലാ കഴിഞ്ഞ മത്സരത്തിലാണ് കളിച്ചത്. ഈ മത്സരത്തില്‍ 3-1 ന് പരാജയപ്പെടുകയും ചെയ്തു.

ഈജിപ്തിന് കളിക്കുന്നത് താന്‍ അവസാനിപ്പിക്കുകയാണെന്ന മുഹമ്മദ് സലാ പറയുമ്പോള്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി പറയുന്നത് താന്‍ ഒരു തവണയെങ്കിലും ലോകകപ്പ് ഉയര്‍ത്താതെ ദേശീയ ടീമില്‍ നിന്നും വിരമിക്കില്ലെന്ന് മെസ്സി വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ഫൈനല്‍ കളിച്ചതിന് ശേഷവും ഒരു കപ്പ് പോലും അര്‍ജന്റീനയ്ക്ക് നേടിക്കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മെസ്സി ഒരു തവണ വിരമിച്ചിരുന്നെങ്കിലൂം അദ്ദേഹത്തെ ടീം തിരിച്ചുവിളിച്ചു. ഇത്തവണ ആദ്യ കളിയില്‍ ഐസ് ലാന്റിനോട് സമനില വഴങ്ങിയ ടീം കഴിഞ്ഞ കളിയില്‍ ക്രൊയേഷ്യയ്‌ക്കെതിരേ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ നൈജീരിയയ്‌ക്കെതിരേയുള്ള അവസാന മത്സരം നിര്‍ണ്ണായകമായി മാറി.

Ads by Google
Ads by Google
Loading...
TRENDING NOW