Monday, September 10, 2018 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 12.48 PM

ഒരാന കുത്താന്‍ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും?... ബന്ദിപൂര്‍ വനത്തിലൂടെ കോഴിക്കോട്ടെക്ക് വന്ന ഒരു ബസ് ഡ്രൈവര്‍ നേരിട്ടത് ഇങ്ങനെ

ഞായറാഴ്ച രാവിലെ കര്‍ണാടകയിലെ കാമരാജ്‌നഗറില്‍ നിന്നും കോഴിക്കോട്ടേക്ക് നിറയെ ആളുകളുമായി വരികയായിരുന്നു ആ ബസ്.
 Elephant

കോഴിക്കോട്: ഒരു സിനിമയില്‍ മുകേഷിന്റെ കഥാപാത്രം ചോദിക്കുന്നതാണിത്. എന്നാല്‍ വെറുതെ ചിരിച്ചുതള്ളാന്‍ വരട്ടെ. ഒരാന കുത്താന്‍ വന്നാല്‍ എന്തുചെയ്യുമെന്ന് ഈ ഡ്രൈവര്‍ കാണിച്ചുതരും.

ഞായറാഴ്ച രാവിലെ കര്‍ണാടകയിലെ കാമരാജ്‌നഗറില്‍ നിന്നും കോഴിക്കോട്ടേക്ക് നിറയെ ആളുകളുമായി വരികയായിരുന്നു ആ ബസ്. ബന്ദിപൂര്‍ വനമേഖലയിലൂടെയാണ് യാത്ര. പെട്ടെന്നാണ് ഒരു ആനക്കൂട്ടം ബസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ആനകള്‍ മാറുന്നതിനായി ബസ് നിര്‍ത്തിയിട്ടു. പെട്ടെന്നാണ് അതില്‍ ഒരാന ബസിനു നേര്‍ക്ക് ഛിന്നം വിളിച്ചുകൊണ്ട് പാഞ്ഞടുത്തത്.

ആനയില്‍ നിന്നും രക്ഷപ്പെടാന്‍ ഡ്രൈവര്‍ ബസ് പിന്നോട്ടെടുത്തു. അരകിലോമീറ്ററോളം ബസ് പിന്നോട്ട് ഓടി. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മുന്നോട്ടുകുതിച്ച ആന ബസിനു തൊട്ടടുത്തെത്തി. എന്തു ചെയ്യുമെന്ന് അറിയാതെ യാത്രക്കാര്‍ നിലവിളിച്ചു. ഡ്രൈവറും സ്തംബ്ധനായി. ഈ സമയം ആന ബസില്‍ ആഞ്ഞടിച്ചു. ഭയന്നുപോയ ആന തന്നെ പുറംതിരിഞ്ഞ് ഓടി.

ബസിന്റെ ചില്ലില്‍ വിള്ളലുകള്‍ വന്നതല്ലാതെ മറ്റ് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. യാത്രക്കാര്‍ക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരനാണ് ഈ സംഭവം അപ്പാടെ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടത്.

വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ഈ റൂട്ട്. മൃഗങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ രാത്രി ആറു മണി മുതല്‍ രാവിലെ ഏഴു മണിവരെ ഈ റൂട്ടില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW