Saturday, November 17, 2018 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 11.44 AM

സൗദിയിലെ റിയാദിലേക്ക് വീണ്ടും മിസൈൽ ആക്രമണം : ആളപായമില്ലെന്ന് റിപ്പോർട്ട്

uploads/news/2018/06/228322/gulf250618e.jpg

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ വീണ്ടും മിസൈൽ ആക്രമണം നടത്തി .എന്നാൽ യെമനിൽ നിന്ന് ഇവിടേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് തന്നെ സൗദി സുരക്ഷ സേന നിർവീര്യമാക്കി.റിയാദിലെ ജനവാസ കേന്ദ്രമായ ബത്ത ,സുലൈ, ഉമ്മു ഹമാം എന്നിവടങ്ങളിൽ വലിയ ശബ്ദം കേട്ടതായി മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു .

അക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തു. ആർക്കെങ്കിലും ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല . ഹൂത്തികൾ റിയാദിലേക്ക് മുമ്പും നടത്തിയ മിസൈൽ ആക്രമണം സൗദി സുരക്ഷാ സേനയുടെ ശക്തമായ ഇടപെടീലിനെ തുടർന്ന് ആകാശത്ത് വെച്ചുതന്നെ തകർക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി .

ഫയൽ ചിത്രം -

Ads by Google
Monday 25 Jun 2018 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW