Wednesday, November 21, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 07.39 PM

കെയ്‌ന്റെ ഹാട്രിക്കിലും, സ്‌റ്റോണ്‍സിന്റെ ഡബിളിലും നിഷ്‌നിയില്‍ 'ആറാടി'..: പനാമയെ 6-1 ന് തകര്‍ത്ത് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

FIFA World Cup 2018, England,  Panama

നിഷ്‌നി: അതേ ഫുട്‌ബോളിന്റെ മനോഹാരിത നിഷ്‌നി മൈതാനത്ത്.. വല കുലുക്കികൊണ്ടേ ഇരുന്ന മത്സരത്തില്‍ കന്നി ലോകകപ്പിനെത്തിയ പനാമയെ 6-1 ന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഹാട്രിക് നേടിയ ഹാരി കെയ്ന്‍, ഡബിള്‍ കുറിച്ച ജോണ്‍ സ്‌റ്റോണ്‍സ് എന്നിവരുടെ മികവിലാണ് വന്‍ മാര്‍ജിനില്‍ പനാമയെ ഇംഗ്ലണ്ട് തകര്‍ത്തത്. ഈ ജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് ഇംഗ്ലണ്ടും ബല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നു.

ആദ്യ പകുതിയില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ നേടിയാണ് ഇംഗ്ലണ്ട് മുന്നേറിയത്. രണ്ടാം കുതിയിലും ഗോള്‍ വല ചലിപ്പിച്ച് ഇംഗ്ലണ്ട് ഗോള്‍ സംഹാരതാണ്ഡവം തീര്‍ക്കുകയാണ്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കച്ചകെട്ടിയാണ് ഇന്ന് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്. പനാമയെയാണ് ഇംഗ്ലണ്ട് നേരിടുന്നത്.

ഇംഗ്ലണ്ട് പനാമ പോരാട്ടത്തിന്റെ ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പിരിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് 5-0 ന് മുന്നില്‍. രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ 62-ാം മിനിറ്റില്‍ കെയ്ന്‍ നേടിയ ഗോളിലൂടെ ഗോള്‍വേട്ട ആറില്‍ എത്തിച്ചു. ഇതോടെ നായകന്‍ ഹാരി കെയ്ന്‍ ഹാട്രിക് കുറിച്ചു. ഗോള്‍ സംഹാരതാണ്ഡവത്തില്‍ മുങ്ങിപ്പോയ പനാമയ്ക്കായി 78-ാം മിനിറ്റില്‍ ബലോയ് ആശ്വാസഗോള്‍ നേടി. എട്ടാം മിനിറ്റില്‍ നേടിയ ബുള്ളറ്റ് ഹെഡറര്‍ 21 -ാം മിനുറ്റില്‍ നായകന്‍ ഹാരി കെയ്‌ന്റെ പെനാല്‍റ്റി ഗോള്‍, തുടര്‍ന്ന് മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ജെസ്സെ ലിങ്കാര്‍ഡ് മൂന്നാമതും ഗോള്‍ വല ചലിപ്പിച്ചു. ഗോള്‍വലയ്ക്ക് ആശ്വസിക്കാന്‍ അധികസമയം കൊടുക്കാതെ തന്നെ ജോണ്‍ സ്‌റ്റോണ്‍സിന്റെ രണ്ടാം ഗോളിലൂടെ ഇംഗ്ലണ്ട് നാലാമതും പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യ പകുതിയിലെ ഗോള്‍വേട്ട 5-0 ന് നിര്‍ത്തി പിരിഞ്ഞു.

FIFA World Cup 2018, England,  Panama

ജോണ്‍ സ്‌റ്റോണ്‍സിന്റെ ബുള്ളറ്റ് ഹെഡറാണ് ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. ഇംഗ്ലണ്ടിനു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നാലെ ജെസ്സെ ലിങ്കാര്‍ഡിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ എസ്‌കോബാര്‍ വീഴ്ത്തിയതിനു ഇംഗ്ലണ്ടിനു ലഭിച്ച പെനാല്‍റ്റിയാണ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഗോളാക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഇംണ്ടിന് അനുകൂലമായ കോര്‍ണര്‍ കിക്ക് എടുക്കുന്നതിനിടെ ബോക്‌സിനുള്ളില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നെ വലിച്ചു താഴെയിട്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിളിച്ചത്. തുടര്‍ച്ചയായ രണ്ടാം പെനാല്‍റ്റിയും വലയിലെത്തിച്ച് കെയ്ന്‍ മിന്നി. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ കെയ്‌ന്റെ ഗോള്‍വേട്ട അഞ്ചായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവരെ കെയ്ന്‍ മറികടന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW