എം.ജി.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ യു.ജി (സി.ബി.സി.എസ്.എസ്. 2013-2016 അഡ്മിഷന് റീ അപ്പിയറന്‍സ്), രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (2017 അഡ്മിഷന്) പരീക്ഷകള്‍ 29 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
2018 മാര്‍ച്ച്/ ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ തൃപ്പൂണിത്തറ ആര്.എല്‍.വി കോളജിലെ നാലാം സെമസ്റ്റര്‍ ബി.എ മ്യൂസിക് വോക്കല്‍ കോര്‍/ കോംഫപ്ലിമെന്ററി(സി.ബി.സി.എസ്.എസ് റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ നാലു മുതല്‍ ആറു വരെ ആര്.എല്‍.വി കോളജില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ സിറിയക് റഗുലര്‍/ഇംഫപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും ജൂലൈ ഏഴു വരെ അപേക്ഷിക്കാം.
2017 ഒക്ടോബറില്‍ സ്കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി റഗുലര്‍ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2017 സെപ്റ്റംബറില്‍ നടത്തിയ അഫിലിയേറ്റഡ് കോളജുകളിലെ പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി (ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ഓണെഴ്സ് 2016 അഡ്മിഷന് റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ നാലു വരെ അപേക്ഷിക്കാം.
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മാത്ത്മാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമ പരിശോധനയ്ക്കും ജൂലൈ അഞ്ചു വരെ അപേക്ഷികാം.
സൂക്ഷ്മപരിശോധന
2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷയിലെ വിവിധ വിഷയങ്ങളുടെ സൂക്ഷമ പരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജൂലൈ 27,28,29 തീയതികളില്‍ സര്‍വകലാശാലയിലെ സില്‍വര്‍ ജൂബിലി പരീക്ഷാഭവനില്‍ സെക്ഷന്‍ ഇ.ജെ.8 (റൂം നം. 226)ല്‍ അസല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.
കേരള
ബിരുദ പ്രവേശനം: മൂന്നാം ഘട്ട അലോട്ട്മെന്റ് 25ന്
ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റില്‍ 25ന് പ്രസിദ്ധീകരിക്കും. 26 മുതല്‍ കോളജുകളില്‍ പ്രവേശനം നേടാം. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം. അഡ്മിഷന് ഫീസ് അടയ്ക്കാനുള്ള ചെലാന്‍ പ്രിന്റ് ഔട്ട് എടുത്ത് എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം.
ബി.എഡ് പരീക്ഷാകേന്ദ്രങ്ങള്‍
29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷകള്‍ക്ക് (2013-സ്കീം സപ്ലിമെന്ററി 2004 സ്കീം മേഴ്സി ചാന്‍സ്) തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഗവണ്മെന്റ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, തൈക്കാട്, തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കോളജുകള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ - കേരള സര്‍വകലാശാല ബി.എഡ് സെന്റര്‍, തേവള്ളി കൊല്ലം. ആലപ്പുഴ ജില്ലയിലെ കോളജുകള്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ആലപ്പുഴ എന്നീ പരീക്ഷാകേന്ദ്രങ്ങളില്നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെ പരീക്ഷ എഴുതണം.
ബി.എ(എഫ്.ഡി.പി - സി.ബി.സി.എസ്) പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബി.എ (എഫ്.ഡി.പി - സി.ബി.സി.എസ്) (2013 അഡ്മിഷന് മുതല്‍ 2015 അഡ്മിഷന് വരെ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂലൈ 18 അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക്ക്
എട്ടാം സെമസ്റ്റര്‍ ബി.ടെക് 2008 സ്കീം പാര്‍ട്ട് ടൈം റീസ്രക്ച്ചേഡ് സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് 25 മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷയ്ക്ക് പിഴ കൂടാതെ 29 വരെയും 50 രൂപ പിഴയോടുകൂടി ജൂലൈ രണ്ടു വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ നാലു വരെയും അപേക്ഷിക്കാവുന്നതാണ്.
ബി.എ (ആന്വല്‍ സ്കീം - വൈവ വോസി)
2018 മേയില്‍ നടത്തിയ ബി.എ ഇംഗ്ലീഷ് (ആന്വല്‍ സ്കീം) പരീക്ഷയുടെ വൈവാവോസി 26 മുതല്‍ യൂണിവേഴ്സിറ്റി ക്യാംപസ്, പാളയം, 27 മുതല്‍ കെ.യൂ.സി.റ്റി.ഇ കൊല്ലം, എസ്.ഡി കോളജ്, ആലപ്പുഴ എന്നീ സെന്ററുകളില്‍ രാവിലെ 10.00 മണി മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.