Thursday, September 13, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.16 AM

കുര്‍ബാനമധ്യേ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററെ അനുസ്‌മരിക്കണം: കര്‍ദിനാള്‍

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിയമിതനായ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ്‌ മനത്തോടത്തിന്റെ പേര്‌ എറണാകുളം -അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയിലും യാമപ്രാര്‍ഥനയിലും മറ്റു പ്രാര്‍ഥനകളിലും അനുസ്‌മരിക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. "അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ്‌ മെത്രാനുവേണ്ടിയും" എന്നാണ്‌ അനുസ്‌മരിക്കേണ്ടതെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്‌തമാക്കി.
പുതിയ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ദൗത്യം വത്തിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ പൂര്‍ത്തിയാക്കാന്‍ മാര്‍ മനത്തോടത്തിന്‌ കഴിയട്ടെയെന്നു സ്‌ഥാനാരോഹണച്ചടങ്ങിനു മുന്നോടിയായി നടന്ന ആമുഖസന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആശംസിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്‌നങ്ങള്‍ക്ക്‌ ഉചിതമായ പരിഹാരം കണ്ടെത്താന്‍ എല്ലാവര്‍ക്കും ഒത്തൊരുമിച്ച്‌ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഭാത്മകമായ പ്രവര്‍ത്തനശൈലിയിലേക്ക്‌ ഉയരണം. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരണമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 24 Jun 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW