തിരുവല്ല: പൊയ്കയില്‍ ശ്രീകുമാര ഗുരുദേവ ദേഹവിയോഗത്തിന്റെ 79-ാം വാര്‍ഷിക ഉപവാസധ്യാനയോഗത്തിനു സമാപനംകുറിച്ച് പൊയ്ക തീര്‍ഥാടന പദയാത്രകള്‍ ഇരവിപേരൂര്‍ ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് നാളെ ആരംഭിക്കും.
സംസ്ഥാനത്തെ അഞ്ചു മേഖലകളായി തിരിച്ച് നടത്തുന്ന തീര്‍ഥാടന പദയാത്രകള്‍ സഭാപ്രസിഡന്റ് വൈ. സദാശിവന്, വൈസ് പ്രസിഡന്റ് എം. പൊന്നമ്മ, ജനറല്‍ സെക്രട്ടറിമാരായ സി.സി. കുട്ടപ്പന്, ചന്ദ്രബാബു കൈനകരി, ട്രഷറര്‍ കെ. മോഹനന്, ജോയിന്റ് സെക്രട്ടറി കെ. റ്റി. വിജയന് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലയില്‍ നിന്നാരംഭിക്കുന്ന പദയാത്ര കല്ലാര്‍ - തൂക്കുപാലം ആചാര്യഭവനത്തില്‍ നാളെ രാവിലെ പി.ആര്.ഡി.എസ്. ഹൈ കൗണ്‍സില്‍ അംഗം ടി. കെ. രാജപ്പന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍നിന്നും പൊയ്കതീര്ഥാടകര് 28ന് ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലെത്തിച്ചേരും. പദയാത്രികരെ ഇരവിപേരൂര്‍ ജംഗ്ഷനില്‍ സഭാനേതൃത്വം സ്വീകരിക്കും. ശ്രീകുമാരഗുരുദേവ മണ്ഡപത്തില്‍ പദയാത്രികര്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തും. തുടര്‍ന്ന് ഉപവാസ ഗാനാലാപനവും ആത്മീയ യോഗവും ആത്മീയ പ്രഭാഷണങ്ങളും നടക്കും.