Saturday, June 30, 2018 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 08.20 PM

ബോട്ടിനു സമീപത്തു വന്ന തിമിംഗലം ആകാശത്തേയ്ക്ക് ഉയര്‍ന്നു ചാടി: പിന്നെ സംഭവിച്ചത്

uploads/news/2018/06/227895/4.jpg

'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തിലെ നിര്‍ണായക രംഗങ്ങളിലൊന്ന് വീണ്ടും പുനസൃഷ്ടിക്കപ്പെട്ടു. സിനിമയിലല്ല, ജീവിതത്തിലാണെന്ന് മാത്രം. ലൈഫ് ഓഫ് പൈയില്‍ പൈ പട്ടേലിനു ലഭിച്ച അതേ ഭാഗ്യം അടുത്തിടെ ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം ടൂറിസ്റ്റുകള്‍ക്കും ലഭിച്ചു. ന്യൂ സൗത്ത് വെയ്ല്‍സിലെ മക്വാറി തുറമുഖത്തു നിന്നു മാറിയായിരുന്നു ആ ടൂറിസ്റ്റുകളുടെ യാത്ര. ജന്തുലോകത്തിലെ തന്നെ വമ്പന്‍ ജീവികളിലൊന്നായ കൂനന്‍ തിമിംഗലം അഥവാ ഹംപ്ബാക്ക് വെയ്ലിനെ കാണുകയെന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.

യാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് അല്‍പം ദൂരെയായി ഏതാനും തിമിംഗലങ്ങളെ കാണുകയും ചെയ്തു. അതോടെ ടാഷ് മോര്‍ട്ടന്‍ എന്ന യുവതി തന്റെ ക്യാമറ തയാറാക്കി വച്ചു. കടലില്‍ ഏതു നിമിഷവും ഒരു അനക്കമുണ്ടായേക്കാം. ക്യാമറ റെക്കോര്‍ഡിങ് മോഡിലാക്കി കാത്തിരിക്കുകയായിരുന്നു ടാഷ്. എന്നാല്‍ ടാഷിനെ ഞെട്ടിച്ച് പിന്നീട് നടന്നത് ഒരു വലിയ സംഭവമായിരുന്നു. ബോട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാറി ഒരു കൂറ്റന്‍ കൂനന്‍ തിമിംഗലം ഒരൊറ്റപ്പൊങ്ങലായിരുന്നു. തിരികെ വെള്ളത്തിലേക്കു വന്നുവീണതോടെ വെള്ളം ഫൗണ്ടന്‍ പോലെ ചിതറിത്തെറിച്ചു. ബോട്ടിലുള്ളവരാകെ നനഞ്ഞു കുളിച്ചു.

ഏകദേശം ആ ബോട്ടിനോളം തന്നെ വലുപ്പമുണ്ടായിരുന്നു തിമിംഗലത്തിന്. പത്തര മീറ്റര്‍ നീളവും അഞ്ചു ടണ്‍ ഭാരവുമായിരുന്നു ബോട്ടിന്. അത്ര തന്നെയുണ്ടായിരുന്നു തിമിംഗലത്തിന്റെയും നീളം. പക്ഷേ ഭാരം 10-15 ടണ്‍ വരും. ചെറുതായൊന്ന് ആടിയുലഞ്ഞതല്ലാതെ ബോട്ടിന് യാതൊരു പ്രശ്‌നവുമുണ്ടായതുമില്ല. മക്വാറി തുറമുഖത്ത് പലപ്പോഴും കൂനന്‍ തിമംഗലത്തെ കാണുന്നത് പതിവാണ്. പക്ഷേ ഇത്തരത്തില്‍ കാഴ്ച ലോകത്തിനു മുന്നിലെത്തുന്നത് ആദ്യമാണെന്ന് മാത്രം.


Ads by Google
Saturday 23 Jun 2018 08.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW