Saturday, July 20, 2019 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 08.12 PM

മകന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു ഭര്‍ത്താവിനെ അടിച്ചു കൊന്നു, എന്നാല്‍ കോടതി അവരെ വെറുതെ വിട്ടു: കാരണം ഇങ്ങനെ

uploads/news/2018/06/227892/2.jpg

സ്വന്തം മകള്‍ക്കു വേണ്ടി അമ്മ കൊലപാതകം ചെയ്തു. എന്നാല്‍ ഒരു ദിവസം പോലും ആ അമ്മയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നില്ല. നിയമം ഒരു അമ്മയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കഥയാണ് ഉഷ റാണിയുടേത്. സ്വന്തം ഭര്‍ത്താവിനെ കൊന്ന സ്ത്രീ എന്ന തലക്കെട്ടുകളോടെയാണ് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ ഉഷാറാണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. 18 വയസ്സിലായിരുന്നു ഉഷയുടെ വിവാഹം. ഒട്ടും പൊരുത്തപ്പെടാനാവാത്ത കുടുംബത്തില്‍ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു ഉഷ. മക്കളെ തുല്യരായ വളര്‍ത്തിയ വീട്ടിലെ സാഹചര്യത്തില്‍ നിന്ന് അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ജ്യോതി ബസുവിനെ ഉഷയ്ക്ക് ഭയമായിരുന്നു

മദ്യപാനിയായ ഭര്‍ത്താവ് ഉഷയെയും വീട്ടുകാരെയും സാമ്പത്തികമായി ചൂഷണം ചെയ്തു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ വിദ്യാഭ്യാസമില്ലാത്ത സഹോദരിക്കു വേണ്ടി ഉഷയുടെ എംഫില്‍ പാസായ സഹോദരനെ കല്യാണം ആലോചിച്ചു. ഉഷയുടെ വീട്ടുകാര്‍ ഇത് നിരസിച്ചു. അതോടെ പക ഇരട്ടിയായ ഭര്‍തൃവീട്ടുകാര്‍ ഉഷയെ വീണ്ടും ഉപദ്രവിക്കുവാന്‍ തുടങ്ങി. എന്നാല്‍ മൂത്തമകളെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഷ പ്രതികരിച്ചു. വിവാഹത്തിന് തയാറാകാത്ത 14 വയസ്സുള്ള പെണ്‍കുട്ടിയുടെ പഠിത്തം ഉഷയുടെ ഭര്‍ത്താവ് നിര്‍ത്തിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ സഹായത്തോടെ ഉഷ മകളെ സ്‌കൂളില്‍ നിര്‍ത്തി പഠിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉഷയുടെ രണ്ടുകാലും തല്ലിയൊടിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന ഉഷയെ ആരോ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയ പൊലീസിനോട് ഉഷയുടെ രണ്ടു വയസ്സുകാരനായ മകനാണ് അമ്മ അന്നോളം അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്. തുടര്‍ന്ന് ഉഷ സ്വന്തം വീട്ടിലേക്ക് മടങ്ങി.

പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഉഷ സ്ത്രീധനത്തുകയും ആഭരണങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി. ഉഷ ബിസിനസ്സില്‍ തട്ടിപ്പുകാണിച്ചു എന്ന ആരോപണമായിരുന്നു അവരുടെ മറുപടി. ഉഷ മോശം സ്വഭാവക്കാരിയാണെന്നും അവര്‍ പറഞ്ഞു പരത്തി. ഉഷയുടെ ജീവിത പ്രതിസന്ധിയറിഞ്ഞ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ കാഷ്യര്‍ ആയി അവര്‍ക്ക് ജോലി നല്‍കി. ജോലിയിലെ മിടുക്കും കഴിവും കൊണ്ട് അധികം വൈകാതെ ഉഷയ്ക്ക് തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഡ്മിന്‍ വിഭാഗത്തിന്റെ ചുമതല ലഭിച്ചു. ജോലിയോടൊപ്പം അവര്‍ ബിരുദത്തിനു ചേര്‍ന്നു. കുട്ടികളുടെ പഠനവും തന്റെ ചികിത്സയും നടത്തി. ക്രച്ചസിന്റെയും ഫിസിയോതെറാപ്പിയുടെയും സഹായത്തോടെ നടക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനിടെ വിവാഹമോചനം നേടിയ ഉഷ മക്കളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴായിരുന്നു വീണ്ടും ഭര്‍ത്താവ് എത്തിയത്.

അഭയം തേടിയെത്തിയ അയാളെ മക്കളുടെ നിര്‍ബന്ധ പ്രകാരം ഉഷ വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍ പോകെ പോകെ അയാളുടെ ദുരുദ്ദേശ്യം മനസ്സിലായ ഉഷ മക്കളുടെ നിര്‍ദേശപ്രകാരം അയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തിരികെ വന്ന അയാള്‍ തന്റെ താല്‍പര്യത്തിന് വഴങ്ങാത്ത ഉഷയ്ക്ക് പകരം മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ ഉഷയുടെ നിയന്ത്രണം വിട്ടു പോയി. മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അനക്കമില്ലാതാകുന്നവരെ ഉഷ ഭര്‍ത്താവിനെ തല്ലി. പൊലീസില്‍ കീഴടങ്ങിയ ഉഷയെ സാഹചര്യവും മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം നല്‍കി ഉഷയെ വിട്ടയച്ചു. ഇതിന് ശേഷം ബിരുദാനന്തര ബിരുദം നേടിയ ഉഷ ബാങ്കില്‍ ജോലി നേടിയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കൊലയാളിയെന്ന് വിളിച്ച സമൂഹം ഇപ്പോള്‍ തന്നെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതില്‍ ഉഷയ്ക്ക് സന്തോഷമുണ്ട്.

Ads by Google
Saturday 23 Jun 2018 08.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW