Thursday, September 20, 2018 Last Updated 45 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 06.22 PM

1986ല്‍ നടന്ന കൊലപാതകത്തില്‍ പ്രതി പിടിയിലായത് 2018ല്‍; തുമ്പായത് നാപ്കിന്‍

Murder

വാഷിംഗ്ടണ്‍: 1986ല്‍ നടന്ന കൊലപാതകത്തില്‍ പ്രതി പിടിയിലായത് മൂന്ന് പതിറ്റാണ്ടിന് ശേഷം 2018ല്‍. പ്രതിയിലേക്ക് എത്താന്‍ പോലീസിന് സഹായകമായത് ഒരു നാപ്കിന്‍. 1986ല്‍ വാഷിംഗ്ടണില്‍ പന്ത്രണ്ട് വയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഗാരി ഹാര്‍ട്ട്മാന്‍ ആണ് 2018ല്‍ പിടിയിലായത്. മിഷേലാ വെല്‍ഷ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

1986 മാര്‍ച്ചില്‍ സഹോദരിമാര്‍ക്കൊപ്പം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന മിഷേലയെ കാണാതാവുകയും പിന്നീട് പാര്‍ക്കിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവത്തിന് പിന്നിലും ഒരാള്‍ തന്നെയാകാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ മിഷേല വെല്‍ഷിന്റെ കൊലപാതകത്തില്‍ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ അന്വേഷണം വഴിമുട്ടി.

പല വിധത്തിലും അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്ന യു.എസ് പോലീസ് 2016ലാണ് ഡി.എന്‍.എ പരിശോധനയുടെ സാധ്യത തേടിയത്. 1986ലെ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവ ദിവസം പാര്‍ക്കിലും സമീപത്തുമുണ്ടായിരുന്ന പലരേയും പെണ്‍കുട്ടിയുടെ ബന്ധുക്കളേയും സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ളവരെ നിരീക്ഷിച്ചതില്‍ നിന്ന് സംശയിക്കുന്നവരുടെ പട്ടിക രണ്ടായി ചുരുങ്ങി.

ഈ രണ്ടുപേരില്‍ ഒരാളായിരുന്നു പ്രതിയായ ഗാരി. തുടര്‍ന്ന് ഇയാളെ നിരന്തരം നിരീക്ഷിക്കാന്‍ തുടങ്ങിയ പോലീസ് ഇയാള്‍ അമിതമായി നാപ്കിന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. റെസ്‌റ്റോറന്റില്‍ നിന്ന് അമിതമായി ഉപയോഗിച്ച നാപ്കിന്നുകള്‍ ഒരു ബാഗില്‍ ശേഖരിക്കുന്നതും ഈ ബാഗ് ഉള്‍പ്പെടെ വഴിയില്‍ ഉപേക്ഷിക്കുന്നതും അന്വേഷണ സംഘം കണ്ടെത്തി. ഈ നാപ്കിന്‍ ശേഖരിച്ച പോലീസ് നാപ്കിന്നുകളില്‍ നിന്ന് ശേഖരിച്ച ഡി.എന്‍.എ സാമ്പിള്‍ മിഷേലിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് ലഭിച്ച നാപ്കിന്നിലെ ഡി.എന്‍.യും പരിശോധിച്ചു. രണ്ടും രണ്ടില്‍ നിന്നും ഗാരിയുടെ ഡി.എന്‍.എ സാമ്പിളുകള്‍ കണ്ടെത്തി. ഇതോടെയാണ് ഇയാള്‍ കുടുങ്ങിയത്.

Ads by Google
Saturday 23 Jun 2018 06.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW