Tuesday, February 19, 2019 Last Updated 48 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 04.05 PM

നിറത്തിന്റെ പേരില്‍ കളിയാക്കിയതിന് യുവതി ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി; അഞ്ചുപേര്‍ മരിച്ചു; 120 പേര്‍ ആശുപത്രിയില്‍

uploads/news/2018/06/227874/poison.jpg

മുംബൈ : നിറത്തിന്റെ പേരിലുള്ള അവഹേളനത്തില്‍ മനംമടുത്ത 28 കാരി അഞ്ചുപേരെ വിഷം കൊടുത്തു കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം.

കുടുംബ സത്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് വിവാഹിതയായ ജ്യോതിയെ നിറം കുറഞ്ഞതിന്റെ പേരിലും പാചകം വശമില്ല എന്നതിന്റെ പേരിലും വീട്ടുകാര്‍ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് യുവതി മൊഴി നല്‍കി.

ജൂണ്‍ 18 ന് ബന്ധുവിന്റെ ഗൃഹപ്രവേശന സത്കാരത്തിനിടെ കറിയില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിച്ച 120 ലേറെ ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോറന്‍സിക് ലബോറട്ടറി നടത്തിയ പരിശോധനയിലാണ് ഭക്ഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്.

Ads by Google
Ads by Google
Loading...
TRENDING NOW