Friday, April 19, 2019 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 01.00 PM

രാജ്യത്ത് പെട്രോള്‍ വില വീണ്ടും താഴേക്ക്; കുറഞ്ഞത് 13 പൈസ വരെ

uploads/news/2018/06/227852/petrol-price.jpg

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലവില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒമ്പത് മുതല്‍ 13 പൈസവരെയാണ് വിവിധ നഗരങ്ങളില്‍ കുറഞ്ഞത്. ഡീസലിന് ഇത് ഏഴ് പൈസയും കുറഞ്ഞിട്ടുണ്ട്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനം കൂട്ടുമെന്ന് അറിയിച്ചിരുന്നു ഇതാണോ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിലും എണ്ണ വില വീണ്ടും കുറയാനാണ് സാധ്യതയെന്നും വിലയിരുത്തുന്നുണ്ട്.

മേയ് 30ന് ലിറ്ററിന് ഒരു പൈസയോളം കുറച്ചതിന് ശേഷം ഇന്ധനവില കുറയുകയായിരുന്നു. തുടര്‍ച്ചയായി പതിനാല് ദിവസത്തോളം അന്ന് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു.

ഇതോടെ ഡല്‍ഹിയില്‍ 75.93, കൊല്‍ക്കത്തയില്‍ 78.61, മുംബൈയില്‍ 78,80 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ഡല്‍ഹിയില്‍ 67.61, കൊല്‍ക്കത്തയില്‍ 70.16, മുംബൈയില്‍ 71.87 എന്നിങ്ങനെയാണ്. ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെട്രോളിന് 83 രൂപവരെ എത്തിയിരുന്നു. പ്രതിപക്ഷം ഇത് ആയുദ്ധമാക്കുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW