Wednesday, November 21, 2018 Last Updated 37 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 01.37 AM

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പട്ടത്വ വജ്രജൂബിലി സമ്മേളനം 27 ന്‌

uploads/news/2018/06/227805/re5.jpg

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ 88-ാം ജന്മദിനാഘോഷവും പട്ടത്വ വജ്രജൂബിലി സമ്മേളനവും 27 ന്‌ 3.30 നു ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ അധ്യക്ഷത വഹിക്കും.
സുപ്രീം കോടതി മുന്‍ ജഡ്‌ജി സിറിയക്‌ ജോസഫ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ കെ. പത്‌മകുമാര്‍ ആശംസ നേരും. ഇതോടൊപ്പം സ്‌മരണിക പ്രകാശനവും നടക്കും. പഠനത്തില്‍ സമര്‍ഥരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ 88 വിദ്യാര്‍ഥികള്‍ക്കു ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെറിറ്റ്‌ സ്‌കോളര്‍ഷിപ്‌ നല്‍കും. ഷെന്‍ഡന്‍ ബംഗേര മുംബൈ നയിക്കുന്ന സംഗീതസന്ധ്യയും മ്യൂസിക്കല്‍ ബാന്‍ഡും ഉണ്ടായിരിക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ. ജോജന്‍ മാത്യൂസ്‌ ജോണ്‍, കണ്‍വീനര്‍ വര്‍ഗീസ്‌ മാമ്മന്‍, ഭദ്രാസന ട്രഷറര്‍ അന്‍സില്‍ കോമാട്ട്‌ എന്നിവര്‍ അറിയിച്ചു.

Ads by Google
Saturday 23 Jun 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW