Friday, September 21, 2018 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 04.39 PM

കേരളീയ പൂജാ സമ്പ്രദായത്തിന്റെ സവിശേഷത

uploads/news/2018/06/227634/joythi220618a.jpg

നാം ഇന്നു കാണുന്ന രീതിയിലുള്ള ക്ഷേത്രാരാധന സമ്പ്രദായം ആരംഭിച്ചിട്ട് രണ്ടായിരത്തിലേറെ വര്‍ഷം ആയിട്ടില്ല. സനാതന വേദങ്ങളിലോ, രാമായണ മഹാഭാരത ഇതിഹാസങ്ങളിലോ പ്രത്യക്ഷ ബിംബാരാധനയെക്കുറിച്ച് ഒരു സൂചനയുമില്ല. എന്നാല്‍ ഭാഗവതാദി പുരാണങ്ങളില്‍ ഇത് സുലഭമായി കാണുന്നുമുണ്ട്.

പൗരാണിക ദേവന്മാരെയാണ് ക്ഷേത്രങ്ങളില്‍വച്ച് ആരാധിക്കുന്നത്. തന്ത്രശാസ്ത്ര ഗ്രന്ഥങ്ങള്‍ ഏറെയുണ്ടെങ്കിലും കേരളത്തിലെ തന്ത്രിമാരും പൂജാരിമാരും മുഖ്യമായി ആശ്രയിക്കുന്നത് പതിനാലാം നൂറ്റാണ്ടില്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് രചിച്ച തന്ത്ര സമുച്ചയം എന്ന ഗ്രന്ഥത്തെയാണ്.

അടിസ്ഥാനപരമായി ആഗമ സിദ്ധാന്താന്താനുസാരിയാണെങ്കിലും ഭാരതത്തിലെ ഇതര പൂജാരീതികളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കേരളീയ പൂജാ സമ്പ്രദായം. കേരളത്തിന്റെ ക്ഷേത്ര സങ്കല്‍പ്പത്തിന്റെ സവിശേഷത ബിംബ നിര്‍മ്മാണത്തില്‍ മാത്രമല്ല, പൂജാദികളിലും കാണുന്നു. മന്ത്രമൂര്‍ത്തിയും പൂജകനും ഒന്നാണെന്ന അടിസ്ഥാന സങ്കല്‍പ്പത്തിലാണ് പൂജ തുടങ്ങുന്നത്. ഇയൊരു സവിശേഷത കേരളാചാരത്തില്‍ മാത്രമേ ഉള്ളൂ.

ഉദയത്തിന് മുമ്പേ നട തുറന്ന് വിളക്ക് കൊളുത്തി മൂര്‍ത്തിയെ എണ്ണയാടി വാകചാര്‍ത്തി ഇഞ്ചകൊണ്ട് മെഴുക്ക് ഇളക്കി കുളിപ്പിച്ച് നാഡീശോധന, പ്രണവ പ്രാണായാമം എന്നീ ദേഹ സംസ്‌കാര ക്രിയകള്‍ ചെയ്ത് മനസ്സും ദേഹവും ഏകാഗ്രമായി യോജിപ്പിച്ച് മൂര്‍ത്തിയുടെ ലിപി, തത്ത്വം, മൂലാക്ഷരം, അംഗം, ആയുധം, ഭൂഷണം എന്നിവ ന്യസിച്ച് മൂര്‍ത്തിയുടെ നിലയിലേക്ക് സ്വയം ഉയര്‍ത്തപ്പെടുന്ന പൂജകന്‍ തന്നില്‍നിന്നും ശക്തിയേയും ചൈതന്യത്തേയും ദേവനിലേക്ക് ആവാഹിച്ച് മാന്യമായ ഒരതിഥിയെപ്പോലെ അര്‍ഘ്യപാദ്യാദികള്‍ നല്‍കി ഇഷ്ടഭോജ്യങ്ങളും താംബൂലവും നല്‍കി സല്‍ക്കരിച്ച് നൃത്തഗീതാദിവാദ്യങ്ങള്‍ മുഴക്കി പ്രസാദിപ്പിക്കുന്ന മട്ടിലാണ് കേരളീയ തന്ത്രമാതൃകയിലുള്ള പൂജ. തന്നില്‍നിന്ന് ആവാഹിച്ച ചൈതന്യം തന്നിലേക്ക് തന്നെ ഉദ്വസിച്ച ശേഷമാണ് പൂജ അവസാനിക്കുന്നത്.

**** പി.പി. പ്രദീപ് കുമാര്‍
തൃശ്ശൂര്‍ , മൊ: 9605073393

Ads by Google
Friday 22 Jun 2018 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW