ന്യുഡല്‍ഹി: പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയില്‍ നിന്നു മുതല്‍ 'മഹാരാജ' ക്ലാസ് സീറ്റുകളും. രാജ്യാന്തര സര്‍വീസുകളിലാണ് വെള്ളിയാഴ്ച മുതല്‍ മഹാരാജ ബിസിനസ് ക്ലാസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ആദ്യപടി. തിരശ്ശീലയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തും. നൈറ്റ് കിറ്റുകള്‍ക്ക് പുതിയ ലുക്ക് നല്‍കും. വൈവിധ്യമാര്‍ന്ന വിഭവങ്ങളും ജീവനക്കാര്‍ക്ക് പുതിയ യൂണിഫോമുകളും ലഭിക്കും. കാബിന് ക്രൂ വരെ പാശ്ചാത്യ ശൈലിയിലുള്ള യൂണിഫോം ലഭിക്കും.
രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബോയിംഗ് 777, 787 വിമാനങ്ങളിലെ നിലവിലുള്ള ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകള്‍ മഹാരാജ ബിസിനസ് ക്ലാസ് സീറ്റുകളാക്കി ഉയര്‍ത്തും. രാജ്യാന്തര റൂട്ടുകളിലുള്ള കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും അതുവഴി വരുമാനം കൂട്ടാനുമാണ് എയര്‍ ഇന്ത്യയുടെ മുഖംമിനുക്കല്‍.
കടബാധ്യതയില്‍ നട്ടംതിരിയുന്ന എയര്‍ ഇന്ത്യയെ കരകയറ്റാനുള്ള പരിശ്രമമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടന്നുവരുന്നത്.