Wednesday, November 14, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 01.01 PM

അനധികൃതകുടിയേറ്റ നിയമത്തില്‍ ട്രംപിനെ ഒറ്റപ്പെടുത്തിയത് രണ്ടു വയസ്സുള്ള യാനേല; വേര്‍പെടുത്തിയപ്പോള്‍ പപ്പയെ വിളിച്ച് കരഞ്ഞ കുഞ്ഞ് ഹോണ്ടുറാസുകാരി ; പെണ്‍കുട്ടിയെ അമ്മയെ ഏല്‍പ്പിച്ചു

uploads/news/2018/06/227603/honduraz-girl.jpg

അനധികൃത കുടിയേറ്റ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ വന്‍ ക്രൂരതയില്‍ നിന്നും പിന്തിരിപ്പിച്ചത് രണ്ടു വയസ്സുകാരി യാനേല. നുഴഞ്ഞുകയറ്റത്തിനിടയില്‍ അതിര്‍ത്തി സേനയുടെ കയ്യില്‍പെട്ട് പപ്പയെ അറസ്റ്റ് ചെയ്ത് മാറ്റിയപ്പോള്‍ അലറിക്കരഞ്ഞ യാനേല അന്താരാഷ്ട്ര മനസ്സാക്ഷിയെ മാത്രമായിരുന്നില്ല കടുപ്പക്കാരനായ ട്രംപിന്റെ മാനസീകാവസ്ഥയെപ്പോലും മാറ്റി മറിച്ചു. കുടിയേറ്റത്തിന് പിടിയിലാകുന്നവരില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തേണ്ടതില്ല എന്ന നിര്‍ദേശത്തില്‍ പുതിയതായി ഒപ്പുവെച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

ഫോട്ടോ വൈറലായതിന് പിന്നാലെ കുഞ്ഞിനെയുമെടുത്ത് അമേരിക്കന്‍ അതിര്‍ത്തി സേനയിലെ ഏജന്റുമാര്‍ ടെക്‌സാസിലെ മക്ക് അലനിലുള്ള മാതാവ് 32 കാരി സാന്ദ്രാ സാഞ്ചസിനെ കണ്ടുപിടിക്കാന്‍ ഇറങ്ങുകയും ചെയ്തു. പിതാവിനെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ അലറിക്കരയുന്ന പിങ്ക് ജാക്കറ്റുകാരിയായ കുട്ടിയുടെ ചിത്രം അമേരിക്കന്‍ നയത്തിന് കിഴില്‍ ചിന്നഭിന്നമായി പോകുന്ന കുടുംബങ്ങളുടെയും ബന്ധം പിരിയലിന്റെയും ക്രൂരമായ അടയാളമായി മാറിയിരുന്നു.

uploads/news/2018/06/227603/honduraz-girl-1.jpg

അമേരിക്കന്‍ പ്രസിഡന്റിന്റെ മറ്റൊരു ഹീനമായ മുഖമെന്ന പേരില്‍ ടൈം കവര്‍ചിത്രമടിക്കുകയും ചെയ്തിരുന്നു. ഈ അഭയാര്‍ത്ഥിക്ക് വേണ്ടി ഫേസ്ബുക്കില്‍ സംഭാവന സ്വീകരിക്കല്‍ നടക്കുകയും 17 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഉണ്ടാകുകയും ചെയ്തു. 'എന്നെ ഏറെ വിഷമിപ്പിച്ച ഒരുകാരം' എന്നായിരുന്നു ദൃശ്യം പകര്‍ത്തിയ ഗെറ്റി ഇമേജസിന്റെ ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂറിന്റെ പ്രതികരണം. വര്‍ഷങ്ങളായി അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തികളില്‍ അനധികൃത കുടിയേറ്റങ്ങളുടെ അനേകം ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അവളെ എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു പക്ഷേ കഴിഞ്ഞില്ലെന്ന് ടൈമിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ മൂര്‍ പറഞ്ഞു.

തൊട്ടു പിന്നാലെ ഹോണ്ടുറാസുകാരിയായ കുട്ടിയുടെ പിതാവ് 32 കാരന്‍ ഡെന്നിസ് ഹെര്‍ണാണ്ടസുമായി ഡെയ്‌ലിമെയില്‍ അഭിമുഖവും നടത്തി. മകളുടെ ചിത്രം ഓണ്‍ലൈനില്‍ കണ്ടതിന് ശേഷം മൂന്നാഴ്ചയായി ഭാര്യയുടെ ശബ്ദം കേട്ടിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. ഭാര്യയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടുപേരും ഒരുമിച്ച് ഫാമിലി റെസിഡന്‍ഷ്യല്‍ സെന്ററില്‍ ഉണ്ടെന്നത് ആശ്വാസം പകരുന്ന വര്‍ത്തമാനമാണെന്ന് ഇയാള്‍ വ്യക്തമാക്കി. മകളുടെ ചിത്രം കണ്ടപ്പോള്‍ തന്റെ ഹൃദയം നുറുങ്ങിപ്പോയെന്നും ഒരപ്പനും കാണാന്‍ കഴിയാത്ത കാഴ്ചയാണ് അതെന്നും ഹെര്‍ണാണ്ടസ് പറഞ്ഞു.

uploads/news/2018/06/227603/honduraz-girl-2.jpg

നല്ലനാളുകള്‍ തേടി അമേരിക്കയ്ക്ക് പോകാമെന്ന ആശയം മുമ്പ് ഭാര്യ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ താന്‍ അതിനെ പിന്തുണച്ചില്ലെന്നും അവള്‍ എന്തിനാണ് പിഞ്ചു കുഞ്ഞിനെ കൂടി കൊണ്ടുപോയതെന്നും ചോദിച്ചെങ്കിലൂം ഒടുവില്‍ കുഞ്ഞുമായി പോകാനുള്ള തീരുമാനത്തില്‍ അവര്‍ എത്തുകയായിരുന്നെന്നും പറഞ്ഞു. ജൂണ്‍ 3 ന് രാവിലെ 6 മണിക്ക് കള്ളക്കടത്തുകാര്‍ക്ക് 6000 ഡോളര്‍ നല്‍കിയാണ് ഭാര്യ കുഞ്ഞു യെനേലായേയുമായി അതിര്‍ത്തി കടന്നത്. കുഞ്ഞിനെ കൊണ്ടുപോയത് തികച്ചും നിരുത്തരവാദപരമായ പ്രവര്‍ത്തിയായിരുന്നു എന്നും പറഞ്ഞു. ഈ ദമ്പതികള്‍ക്ക് 14,11, ആറ് എന്നീ പ്രായത്തില്‍ മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.

പ്യൂര്‍ട്ടോ കോര്‍ട്ടെസിലെ തീരത്ത് ഒരു തുറമുഖത്തെ ക്യാപ്റ്റനായി ജോലി നോക്കുന്നയാളാണ് ഹെര്‍ണാണ്ടസ്. നല്ല ജോലി തേടി അഭയാര്‍ത്ഥിയായിട്ടാണ് ഭാര്യ അമേരിക്കയ്ക്ക് പോയതെന്നും പറയുന്നു. എന്നാല്‍ അത്തരം ഒരു റിസ്‌ക്ക് എടുക്കേണ്ട കാര്യമില്ലെന്നും ഇവിടെ തനിക്ക് നല്ലൊരു ജോലി ദൈവം സഹായിച്ച് ഉള്ളതിനാല്‍ അത്തരം ഒരു റിസ്‌ക്കുള്ള യാത്രയുടെ ആവശ്യം തനിക്കില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW