Thursday, September 13, 2018 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Friday 22 Jun 2018 12.51 AM

പി.വി. അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക് 'ജലബോംബ്‌'; കക്കാടംപൊയിലില്‍ പാറക്കെട്ടില്‍ സംഭരിച്ചരിക്കുന്നത് 10.61 ലക്ഷം ലിറ്റര്‍ വെള്ളം

uploads/news/2018/06/227482/4.jpg

ഉരുള്‍പ്പൊട്ടലുണ്ടായ കക്കാടംപൊയിലില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക്‌ വാട്ടര്‍ബോംബിനു സമാനം. മലയുടെ വശം ഇടിച്ച്‌ 40 ഡിഗ്രി ചെരുവില്‍ പാറക്കെട്ടില്‍ സംഭരിച്ച 10.61 ലക്ഷം ലിറ്റര്‍ വെള്ളം ദുരന്തഭീഷണി ഉയര്‍ത്തുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ഹൈക്കോടതിയിലും അന്‍വര്‍ നല്‍കിയ രേഖപ്രകാരം 16 കുളങ്ങളിലായി 10,61,378 ലിറ്റര്‍ വെള്ളമാണുള്ളത്‌. ഇവിടെ 20 ലക്ഷം ലിറ്ററിലേറെ ജലം സംഭരിച്ചിട്ടുണ്ടെന്നാണു പരിസ്‌ഥിതിപ്രവര്‍ത്തകരുടെ അവകാശവാദം.
കോഴിക്കോട്‌ കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 14 ജീവനാണു പൊലിഞ്ഞത്‌. ഇതിനു തൊട്ടുമുകളിലുള്ള അനധികൃത തടയണയില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെളളമാണു സംഭരിച്ചിരുന്നത്‌. ഉരുള്‍പ്പൊട്ടലിന്റെ ആഘാതം ഉയര്‍ന്നത്‌ ഈ തടയണമുലമാണെന്നാണു നിഗമനം. ഇതോടെയാണ്‌ വാട്ടര്‍തീം പാര്‍ക്ക്‌ തലയ്‌ക്കുമുകളില്‍ ആധിയായിരിക്കുന്നത്‌.
20 ഡിഗ്രി ചെരുവില്‍ മഴക്കുഴി പോലും പാടില്ലെന്നാണ്‌ കേന്ദ്രഭൗമശാസ്‌ത്ര പഠനകേന്ദ്രത്തിന്റെ നിര്‍ദേശം. കേരള സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ പ്ലാനില്‍ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ അതീവ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 2800 അടി ഉയരത്തിലുള്ള ഇവിടം ഇടിമിന്നല്‍ സാധ്യതാപ്രദേശവും വരള്‍ച്ചാ ബാധിത പ്രദേശവുമാണ്‌. അതിനാല്‍, പാര്‍ക്ക്‌ നിയമപ്രകാരം പൊളിച്ചുനീക്കേണ്ടതാണ്‌.
എന്നാല്‍, പാര്‍ക്ക്‌ ദുരന്തസാധ്യതാ പ്രദേശത്തല്ലെന്നാണ്‌ അക്ഷാംശ- രേഖാംശങ്ങള്‍ പരിശോധിച്ച്‌ കോഴിക്കോട്‌ കലക്‌ടര്‍ റവന്യൂ സെക്രട്ടറിക്കു റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ദുരന്തസാധ്യതാ പ്രദേശത്തല്ലെന്നു കലക്‌ടര്‍ പറഞ്ഞ പാര്‍ക്കിലാണ്‌ കനത്ത മഴയില്‍ രണ്ടിടത്ത്‌ ഒരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്‌. പാര്‍ക്കിന്റെ കുളങ്ങളില്‍ 50 മീറ്റര്‍ നീളത്തില്‍ വിള്ളലും കണ്ടെത്തി. പാര്‍ക്കിലെ പ്രധാന കുളത്തിനു 30 മീറ്റര്‍ താഴെ നിന്നും 200മീറ്റര്‍ താഴ്‌ചയിലേക്ക്‌ 20 മീറ്റര്‍ വ്യാസത്തില്‍ ഉരുള്‍പ്പൊട്ടലില്‍ പാറയും മരങ്ങളുമടക്കം പാര്‍ക്കിലേക്ക്‌ വെള്ളമെടുക്കുന്ന കുളത്തില്‍ പതിച്ചിരുന്നു. താഴെയുണ്ടായിരുന്ന മണ്‍റോഡ്‌ പിളര്‍ന്ന്‌ മലവെള്ളപ്പാച്ചിലുണ്ടായി.
വില്ലേജ്‌ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പാര്‍ക്കിന്‌ സ്‌റ്റോപ്‌ മെമ്മോ നല്‍കിയെങ്കിലും ദുരന്തസാധ്യതയും ഉരുള്‍പ്പൊട്ടലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ഇതുവരെ കോഴിക്കോട്‌ ജില്ലാ ദുന്തനിവാരണ വിഭാഗം പരിശോധനപോലും നടത്തിയിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. ജില്ലാ ജിയോളജിസ്‌റ്റിനെയും സി.ഡബ്ല്യൂ.ആര്‍.ഡി.എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റ്‌)ശാസ്‌ത്രജ്‌ഞനെയും പരിശോധനയ്‌ക്കു നിയോഗിച്ചെങ്കിലും ഇരുവരും ഇതുവരെ പരിശോധന നടത്തിയിട്ടില്ല.

Ads by Google
വി.പി. നിസാര്‍
Friday 22 Jun 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW