ഇതു സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുന്ന ഒരു അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ കഥയാണ്. ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്കൂള്‍ ഗേറ്റ് പോലും കടക്കാന്‍ അനുവദിക്കാതെ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ മതില് പോലെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹത്തിനു മുമ്പില്‍ അധ്യാപകന്റെ സ്ഥലം മാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കേണ്ടി വന്നു.
തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്കാര്‍ സ്കൂളിലാണ് ഈ വൈകാരികമായ നിമിഷങ്ങള്‍ അരങ്ങേറിയത്. 28 കാരനായ ഭഗവാന് 2014 ലായിരുന്നു ഇവിടെ ഇംഗ്ലീഷ് അധ്യാപകനായി എത്തിയത്. പഠനത്തില്‍ പിന്നില്‍ നിന്ന സ്കൂള്‍ ഭഗവാന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പഠനിലവാരം മെച്ചപ്പെട്ടു. ഇംഗ്ലീഷില്‍ കുട്ടികള്‍ മികച്ച വിജയവും കരസ്ഥമാക്കാന്‍ തുടങ്ങി.