Sunday, February 17, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 08.52 PM

പല തവണ പറഞ്ഞിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല, മാമോദീസ മുക്കുന്നതിനിടയില്‍ വികാരി കുട്ടിയുടെ മുഖത്തടിച്ചു, മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു: വിവാദമായി വീഡിയോ

uploads/news/2018/06/227429/4.jpg

മാമോദീസ മുക്കുന്നതിനിടയില്‍ കരയുന്ന കുഞ്ഞിന്റെ മുഖത്തു വികാരി അടിച്ചു എന്നു റിപ്പോര്‍ട്ട്. മാമോദീസ മുക്കുന്നതിനിടയില്‍ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി അമ്മയുടെ കയ്യില്‍ ഇരുന്ന കുഞ്ഞിന്റെ ശിരസില്‍ വികാരി ജലം തളിച്ചതോടെ കുഞ്ഞു കരയാന്‍ തുടങ്ങി. കുട്ടിയോട് കരയാതിരിക്കാന്‍ പറഞ്ഞിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. കുഞ്ഞു ശാന്തനാകാതെ വന്നതിനെ തുടര്‍ന്നു വികാരി കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടാതെ കുട്ടിയുടെ മുഖവും വികാരി പൊത്തി പിടച്ചു. കുട്ടി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ നിന്നു വ്യക്തമാണ്. ഇതിനു ശേഷവും വികാരി കുട്ടിയുടെ പിടിവിടാതിരുന്നതോടെ സമീപം നിന്നവര്‍ വികാരിയില്‍ നിന്നു കുട്ടിയെ ബലം പ്രയോഗിച്ചു വാങ്ങുകയായിരുന്നു. മാമോദീസ മുക്കിയ വൈദികന്‍ ഫ്രഞ്ചാണു സംസാരിക്കുന്നത്. വിവാദമായ സംഭവത്തിന്റെ വീഡിയോ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


Ads by Google
Thursday 21 Jun 2018 08.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW