Saturday, September 15, 2018 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 04.29 PM

യൂറോസോണ്‍ പൊതു ബജറ്റ്: ജര്‍മനിയും ഫ്രാന്‍സും ധാരണയിലെത്തി

uploads/news/2018/06/227402/eup210618c.jpg

ബര്‍ലിന്‍: യൂറോസോണ്‍ രാജ്യങ്ങള്‍ക്കു മുഴുവനായി പൊതു സാമ്പത്തിക ബജറ്റ് അവതരിപ്പിക്കാനുള്ള നിര്‍ദേശത്തിന്റെ കാര്യത്തില്‍ ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. വാര്‍ഷിക വരവും ചെലവും ഉള്‍പ്പെടുന്ന യഥാര്‍ഥ ബജറ്റ് തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

2021 ആകുന്നതോടെ ഈ രീതി നടപ്പാക്കാനാണ് ശ്രമം. മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായതു മുതല്‍ ഇതിനായി ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു എങ്കിലും ജര്‍മനിയെ ഇതുവരെ അനുനയിപ്പിക്കാനായിരുന്നില്ല.

ബജറ്റിന്റെ വലുപ്പത്തെക്കുറിച്ച് മാക്രോണ്‍ വ്യക്തമാക്കിയില്ല. മറ്റ് അംഗരാജ്യങ്ങളുടെ നേതാക്കളുമായി സംസാരിച്ച ശേഷം മാത്രം ഇത്തരം വിശദാംശങ്ങള്‍ വെളിപ്പെടുത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനുള്ള ഫണ്ടിങ് എങ്ങനെയായിരിക്കുമെന്ന കാര്യവും ചര്‍ച്ച ശേഷമേ വെളിപ്പെടുത്തൂ.

ജോസ് കുമ്പിളുവേലില്‍

Ads by Google
Thursday 21 Jun 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW