Monday, November 05, 2018 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 03.55 PM

അറിയാം പഠിക്കാം...

''രസകരമായ വേനലവധിക്കാലം അവസാനിച്ചു. ഇനി പുതിയൊരു അധ്യയന വര്‍ഷവും ചിട്ടയായ പഠനവുമാണ് മുന്നിലുള്ളത്. അധ്യയനവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ പഠനരീതികളില്‍ മാതാപിതാക്കളൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.''
uploads/news/2018/06/227390/parenting210618.jpg

സ്‌കൂളും കോളജുമെല്ലാം പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടക്കുകയാണ്. അല്പമൊന്ന് കരുതി പുതിയ പഠനരീതിയെ വരവേല്‍ക്കുക. നന്നായി പഠിക്കണമെന്നും നല്ല മാര്‍ക്ക് നേടി മുന്നേറണമെന്നും തിരിച്ചറിയേണ്ടത് കുട്ടികള്‍ തന്നെയാണ്. അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ ചിട്ടയായി പഠിച്ചാല്‍ മികച്ച മാര്‍ക്ക് നേടി മുന്നേറാം. അതിന് ചില രീതികളുണ്ട്.

പഠിക്കേണ്ടതെങ്ങനെ ?


കൂടുതല്‍ സമയം പഠിച്ചാല്‍ കുട്ടികള്‍ക്ക് അത്രയും അറിവ് കിട്ടും എന്ന് ചിന്തിക്കുന്ന മാതാപിതാക്കളാണ് പലരും. അതുകൊണ്ടു തന്നെ വീട്ടിലെത്തിക്കഴിഞ്ഞാല്‍ പഠിക്ക് പഠിക്ക് എന്നാണ് പല മാതാപിതാക്കളും പറയാറുള്ളത്.

എന്നാല്‍ അധിക സമയം പഠിക്കുന്നതിലല്ല, എത്ര സമയം ശ്രദ്ധയോടെ ചിട്ടയായി പഠിച്ചു എന്നതിലാണ് കാര്യം. പഠിക്കുന്നതിന്റെ സമയം അല്പം കുറവാണെങ്കിലും ശ്രദ്ധയോടെ പഠിച്ചാല്‍ അറിവ് കിട്ടുമെന്ന് മാതാപിതാക്കള്‍ അറിയണം.

ലക്ഷ്യമുണ്ടാവണം


എന്ത് ചെയ്യുമ്പോഴും മനസ്സില്‍ ഒരു ലക്ഷ്യമുണ്ടാവണം. എങ്കിലേ ജീവിതത്തില്‍ വിജയിക്കാനാവൂ. കൃത്യമായ ലക്ഷ്യബോധവും അതിനനുസരിച്ച് പ്രയത്‌നിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. ഞാന്‍ ഭാവിയില്‍ എന്താകണംം എന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്. ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അതിനുവേണ്ടി പ്രയത്‌നിക്കുക. അത് പഠനത്തിനേറെ പ്രയോജനം ചെയ്യും.

ടൈംടേബിളിന്റെ ഗുണം


നന്നായി പഠിക്കാന്‍ ടൈംടേബിള്‍ ഏറെ പ്രയോജനപ്രദമാണ്. വ്യക്തമായ ടൈംടേബിള്‍ ഏറെ ഗുണം ചെയ്യും. ടൈംടേബിള്‍ തയ്യാറാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പഠിക്കാന്‍ നീക്കിവച്ച സമയത്തില്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണം. ഓരോരുത്തരുടേയും സൗകര്യമനുസരിച്ച് പഠനസമയം പുലര്‍ ച്ചയോ രാത്രിയോ ആയി ക്രമീകരിക്കാം.

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ നല്ലത് പുലര്‍ച്ചയാണെന്ന് മാത്രം.ഒരു വിഷയം തന്നെ തുടര്‍ച്ചയായി പഠിക്കാതെ ഓരോ മണിക്കൂര്‍ ഇടവിട്ട് പല വിഷയങ്ങളും പഠിക്കാന്‍ ശ്രമിക്കുക.

പഠിക്കുന്നതിനോടൊപ്പം വിശ്രമത്തിനും വിനോദത്തിനും കളികള്‍ക്കും ടി.വി.കാണലിനുമൊക്കെ സമയം മാറ്റി വയ്‌ക്കേണ്ടതുണ്ട്. ഉറങ്ങാനായി എട്ടു മണിക്കൂറും കളിക്കാനായി ഒരു മണിക്കൂറും ദിവസവും മാറ്റി വയ്ക്കുക.

ടി.വി.കാണാന്‍ നിത്യേന അരമണിക്കൂര്‍ ചെലവാക്കിയാല്‍ മതി. പ്രവര്‍ത്തി ദിനങ്ങള്‍ക്കും അവധി ദിനങ്ങള്‍ക്കും പ്രത്യേകം ടൈംടേബിളുണ്ടാക്കണം. പഠനത്തിന്റെ പുരോഗതിക്കനുസരിച്ച് ഓരോ മാസവും ടൈംടേബിള്‍ പുതുക്കിയെടുക്കണം.

വായിക്കേണ്ട വിധം


ഉറക്കെ വായിച്ചാലേ പഠിക്കൂ എന്ന് ചില മാതാപിതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ചില കുട്ടികള്‍ക്ക് ഉറക്കെ വായിക്കുന്നതിനോടാകും താല്പര്യം. ചിലര്‍ക്ക് നിശബ്ദമായും. ഓരോരുത്തരുടേയും പഠനശേഷി വ്യത്യസ്തമാണ്. ഉറക്കെ വായിക്കുമ്പോള്‍ വേഗം ക്ഷീണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉറക്കെ വായിക്കുന്നത് ഉച്ചാരണം ശുദ്ധമാകാനും പ്രധാന പോയിന്റുകള്‍ ഓര്‍ത്തിരിക്കാനുമെല്ലാം സഹായിക്കും.

ഉറക്കെ വായിച്ചാലും നിശബ്ദമായി വായിച്ചാലും ഇടയ്ക്കിടയ്ക്ക്, വായന നിര്‍ത്തി വായിച്ച ഭാഗങ്ങള്‍ മനസ്സില്‍ പതിഞ്ഞെന്ന് ഉറപ്പുവരുത്തണം.വെറുതെ വായിച്ചാല്‍ പഠനമാകില്ല. പ്രധാന കാര്യങ്ങള്‍ മനസ്സില്‍ നിന്നോര്‍ത്തെടുക്കാനും അവയെക്കുറിച്ച് ചിന്തിക്കാനും പിന്നീട് ഇടയ്ക്കിടയ്ക്ക് വീണ്ടും വായിച്ചു നോക്കാനും ശ്രമിച്ചാലേ വായന പഠനമാവൂ.

പോസിറ്റീവ് തിങ്കിംഗ്


ശുഭാപ്തി വിശ്വാസവും ലക്ഷ്യവും അര്‍പ്പണബോധവുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് എന്നുമുണ്ടാവേണ്ടത്. ചില കുട്ടികള്‍ക്ക് പെട്ടെന്ന് പഠിച്ചതെല്ലാം മനസ്സിലാകും. എന്നാല്‍ ചിലര്‍ക്കാകട്ടെ ഒറ്റവായന കൊണ്ട് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. തനിക്ക് പെട്ടെന്ന് ഒന്നും മനസ്സിലാക്കാനാവുന്നില്ല എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. ശ്രമിച്ചാല്‍ ഇതെനിക്കും സാധിക്കും എന്നു കരുതി ശ്രമിച്ചു നോക്കൂ. പരീക്ഷയ്ക്ക് ശേഷം റിസള്‍ട്ട് വരുമ്പോള്‍ ചിലര്‍ക്ക് താഴ്ന്ന ഗ്രേഡും കുറവ് മാര്‍ക്കും ലഭിച്ചെന്നും വരാം.

ചിലര്‍ക്കാകട്ടെ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ലെന്നും വരാം. അതെല്ലാം സ്വാഭാവികം. ചിലപ്പോള്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പുറത്തെത്താന്‍ അലപം സമയമെടുത്തെന്ന് വരാം. എങ്കിലും ഒരിക്കലും പിന്മാറരുത്. എനിക്ക് കൂടുതല്‍ നന്നായി പഠിക്കാനാകും, നല്ല മാര്‍ക്ക് നേടാനാവും എന്ന് ചിന്തിക്കുക. എല്ലാം ശരിയാകുമെന്ന് ചിന്തിച്ച് മുന്നോട്ട് പോകുമ്പോള്‍ നന്നായി പരിശ്രമിക്കും. വിജയിക്കുകയും ചെയ്യും.

തളരാതെ മുന്നോട്ട്


നിരന്തര പരിശീലനമുണ്ടെങ്കില്‍ എത്ര വിഷമമുള്ള കോഴ്‌സും പഠിക്കാം, വിജയിക്കാം. എന്നാല്‍ നിരന്തരമായ പരിശീലനം അതിന് ആവശ്യമാണ്. പല കുട്ടികള്‍ക്കും പത്താം ക്ലാസിന് ശേഷം ഏത് കോഴ്‌സ് തെരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടായിരിക്കും. എന്നാല്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുക്കുന്നതാണ് ഏറെ അഭികാമ്യം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Thursday 21 Jun 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW