Thursday, June 28, 2018 Last Updated 27 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 12.25 PM

വമ്പന്മാര്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ കാലിടറി ; ലോകകപ്പ് ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടുമെന്ന് ഡേവിഡ് ബെക്കാം

uploads/news/2018/06/227360/david-bechkam.jpg

വാഷിംഗ്ടണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ ലീഗ് റൗണ്ടിലെ രണ്ടാം ഘട്ടം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എങ്കിലും നാട്ടുകാര്‍ ഫൈനല്‍ കളിക്കുമെന്ന് ഇതിഹാസ ഇംഗ്‌ളീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന് ഉറപ്പാണ്. ചൈനയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ജൂലൈ 15 ന് ലുഷ്‌ക്കിനി സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടാന്‍ പോകുന്ന ടീമുകള്‍ ഏതൊക്കെയായിരിക്കുമെന്ന് ബെക്കാം പ്രവചനം നടത്തി.

കലാശപ്പോരാട്ടത്തിലെ ഒരു ടീം എന്തായാലും സ്വന്തം രാജ്യമായ ഇംഗ്‌ളണ്ടായിരിക്കുമെന്ന് ബെക്കാമിന് ഉറപ്പാണ്. ടുണീഷ്യയെ 2-1 ന് തോല്‍പ്പിച്ച് ആദ്യ ജയം നേടിയ ഇംഗ്‌ളണ്ട് കലാശപ്പോരാട്ടത്തിന് ഉണ്ടായിരിക്കുമെന്നും അവര്‍ ലയണേല്‍ മെസ്സിയുടെ അര്‍ജന്റീനയോടായിരിക്കും കൊമ്പ് കോര്‍ക്കുകയെന്നും താരം പറയുന്നു. ഒരല്‍പ്പം കൂടി കടത്തി ഇംഗ്‌ളണ്ട് ജയിക്കുമെന്നും ബെക്കാം സ്വാര്‍ത്ഥനാകുന്നു.

അതിന് കാരണവും താരം പറയുന്നു. യുവനിരയുടേതാണ് ഇംഗ്‌ളീഷ് ടീം. പക്ഷേ കാര്യമായ പരിചയം ഇല്ലാത്തവര്‍ എന്ന നിലയില്‍ കടുത്ത പരീക്ഷണം ടീമിന് നേരിടേണ്ടി വരുമെന്നും ബെക്കാം പറയുന്നു. ഇംഗ്‌ളണ്ട് അവസാനമായി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയ 2006 ല്‍ ബെക്കാം ആയിരുന്നു ടീമിന്റെ നായകന്‍. 1966 ല്‍ വെംബ്‌ളിയില്‍ ജര്‍മ്മനിയെ തകര്‍ത്താണ് ഇംഗ്‌ളണ്ട് ഒരേയൊരു തവണ ലോകകപ്പ് നേടിയിട്ടുള്ളത്.

അതേസമയം ആദ്യ പോരാട്ടം വമ്പന്മാര്‍ക്ക് കയ്‌പ്പേറിയ അനുഭവമാണെന്നിരിക്കെ ആണ് ബെക്കാമിന്റെ പ്രവചനം. ജര്‍മ്മനി മെക്‌സിക്കോയോട് പരാജയപ്പെട്ടപ്പോള്‍ അര്‍ജന്റീന ഐസ് ലാന്റിനോട് സമനില വഴങ്ങി. മെസ്സി പെനാല്‍റ്റി പാഴാക്കിയതിന് പിന്നാലെ അടുത്ത മത്സരത്തില്‍ ക്രൊയേഷ്യയെ മറികടക്കണമെന്ന നിര്‍ബ്ബന്ധിത സാഹചര്യത്തിലാണ് അര്‍ജന്റീന ഇപ്പോള്‍. ജയിച്ചു കയറിയാല്‍ സെമിയിലോ ഫൈനലിലോ ഇംഗ്‌ളണ്ടുമായി അര്‍ജന്റീനയ്ക്ക് പോരടിക്കേണ്ടിയും വന്നേക്കാം.

Ads by Google
Thursday 21 Jun 2018 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW