Thursday, February 21, 2019 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 11.55 AM

വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്

uploads/news/2018/06/227355/vijay-mallya.jpg

മുംബൈ : മദ്യരാജാവ് വിജയ് മല്യയ്‌ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചുവെന്ന കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ജഡ്ജി എംഎസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതിനിടെ, മല്യയുടെ വിമാനക്കമ്പനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സും യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ജൂലൈ 30 ന് പരിഗണിക്കാനായി മാറ്റി. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് എതിരെയും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കിയിട്ടുണ്ട്.

ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് മല്യയ്‌ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 6027 കോടി രൂപ വായ്പ എടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്ത കേസില്‍ എസ്.ബി.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW