Thursday, September 13, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 10.41 AM

ഒടുവില്‍ ട്രംപ് അയഞ്ഞു, കുട്ടികളെ കരയിക്കില്ല ; പക്ഷേ അനധികൃത കുടിയേറ്റം നടത്തിയാല്‍ എല്ലാറ്റിനെയും അകത്തിടും

uploads/news/2018/06/227340/trump.jpg

ന്യൂയോര്‍ക്ക്: നാനാഭാഗത്തു നിന്നുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ അതിര്‍ത്തിയില്‍ കുടുംബങ്ങളെ വേര്‍പെടുത്തുന്ന കുടിയേറ്റ വിരുദ്ധനയത്തില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറുന്നു. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റത്തിന് പിടിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തുന്നത് അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഓവല്‍ ഓഫീസില്‍ പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പിരിക്കുന്നതിന് പകരം കുടുംബത്തെ മുഴുവന്‍ ഒരുമിച്ചിരിക്കുന്ന രീതിയില്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. അതേസമയം അനധികൃത കുടിയേറ്റത്തിനെതിരേ ക്രിമിനല്‍ നടപടി വേണമെന്നുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. കുടുംബങ്ങളെ ഒരുമിച്ച് കഴിയാന്‍ അനുവദിക്കുന്നതിനൊപ്പം തന്നെ നമ്മള്‍ കരുത്തരും അതിര്‍ത്തിയില്‍ കടുപ്പക്കാരുമാണ് എന്ന് അനധികൃത കുടിയേറ്റക്കാര്‍ക്ക് ശക്തമായ സന്ദേശം നല്‍കണമെന്നും ട്രംപ് പറയുന്നു.

അനധികൃതകുടിയേറ്റത്തിനെതിരേ നിലപാടു കടുപ്പിച്ചതോടെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ കുട്ടികളെ കൂട്ടിലിട്ട നിലയില്‍ കാണുന്നതിന്റെ വീഡിയോയും കുട്ടികള്‍ മാതാപിതാക്കളെ വിളിച്ചു കരയുന്ന വിതുമ്പലുകളുടെ ഓഡിയോകളും പ്രചരിച്ചിരുന്നു. ഇത് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത രോഷം ഉയരാന്‍ ഇടയാക്കിയിരുന്നു. വാര്‍ത്താ അവതാരകരും രാഷ്ട്രീയക്കാരും പ്രഥമവനിത മെലാനിയ ട്രംപും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ ഇതിനെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്തതോടെയാണ് ട്രംപ് തീരുമാനം മാറ്റിയത്.

കഴിഞ്ഞ ജനുവരിയില്‍ അധികാരത്തില്‍ എത്തിയ ശേഷം ട്രംപ് കുടിയേറ്റത്തിനെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളും മറ്റും കുടുംബങ്ങളെ വേര്‍പെടുത്തുന്ന നിലപാടിനെ വ്യക്തമാക്കി നിയമം കൊണ്ട് തന്റെ കൈകള്‍ കെട്ടാന്‍ ശ്രമിക്കുമ്പോഴും ശക്തമായ കുടിയേറ്റ നിയമമാണ് ട്രംപ് അനുവര്‍ത്തിച്ചത്. കുടിയേറ്റ നിയമത്തിന് കീഴില്‍ കുടുംബങ്ങളെ വേര്‍പെടുത്തുന്ന രീതി അവസാനിപ്പിക്കാന്‍ രണ്ടു ബില്ലുകള്‍ കൊണ്ടുവരാനുള്ള നീക്കം പ്രതിനിധിസഭയുടെ അണിയറയിലുമുണ്ട്.

Ads by Google
Thursday 21 Jun 2018 10.41 AM
Ads by Google
Loading...
LATEST NEWS
TRENDING NOW