Thursday, June 28, 2018 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 02.49 AM

എന്‍ജി. എന്‍ട്രന്‍സ്‌ പരീക്ഷ : അമല്‍ റാങ്കുകളുടെ കളിത്തോഴന്‍

uploads/news/2018/06/227312/v1.jpg

കോട്ടയം: പ്രവേശന പരീക്ഷകളിലെ റാങ്ക്‌ നേട്ടം തുടര്‍ക്കഥയാക്കി അമല്‍ മാത്യു. കേരളാ എന്‍ജി. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടിയെങ്കിലും മുംബൈ ഐ.ഐ.ടിയില്‍ എന്‍ജിനീയറിങ്‌ ഫിസിക്‌സിനു ചേരാനുള്ള തീരുമാനത്തിലാണ്‌ കുറുപ്പന്തറ പുല്ലന്‍കുന്നേല്‍ പ്രഫ. മാത്യുവിന്റെ മകനായ അമല്‍. പ്ലസ്‌ടു 98.75 ശതമാനം മാര്‍ക്കോടെ വിജയിച്ച അമലിന്റെ ഫിസിക്‌സിനോടുള്ള പ്രണയമാണു മുംബൈ ഐ.ഐ.ടി. തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്‌.
ജെ.ഇ.ഇ. അഡ്വാന്‍സ്‌ഡ്‌ ഫലത്തില്‍ ദേശീയതലത്തില്‍ 85-ാം സ്‌ഥാനവും സംസ്‌ഥാനത്ത്‌ ഒന്നാം റാങ്കും അമലിനായിരുന്നു. കൊച്ചി സര്‍വകലാശാലയുടെ പ്രവേശനപരീക്ഷയിലും എയര്‍ക്രാഫ്‌ട്‌ മെയിന്റനന്‍സ്‌ എന്‍ജിനീയറിങ്‌ പൊതുപ്രവേശന പരീക്ഷയിലും ഒന്നാമനായി. യുവപ്രതിഭകള്‍ക്കായി ദേശീയതലത്തില്‍ നടത്തുന്ന കിഷോര്‍ വൈജ്‌ഞാനിക്‌ പ്രോത്സാഹന്‍ യോജന(കെ.വി.പി.വൈ.) പരീക്ഷയിലും വിജയിയായിരുന്നു ഈ മിടുക്കന്‍.
സാധാരണ ദിവസങ്ങളില്‍ ഏഴും അവധി ദിവസങ്ങളില്‍ പതിനഞ്ചും മണിക്കൂറാണ്‌ അമല്‍ പഠനത്തിനായി ചെലവിട്ടത്‌. പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററിലെ അധ്യാപകരുടെ വിദഗ്‌ധ പരിശീലനം വിജയത്തിനു സഹായകമായതായി അമല്‍ പറഞ്ഞു. മാന്നാനം കെ.ഇ. സ്‌കൂളിലെ അധ്യാപകരുടെ പ്രചോദനവും മകന്റെ വിജയത്തിനു പിന്നിലുണ്ടെന്നു പിതാവ്‌ മാത്യു പറഞ്ഞു.
ഒമാനില്‍ അധ്യാപകനായ മാത്യുവിന്റെയും ജാന്‍സിയുടെയും മകനായ അമലിന്റെ പത്താം ക്ലാസ്‌ വരെയുള്ള പഠനം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. പ്ലസ്‌ടു മാന്നാനം കെ.ഇ. സ്‌കൂളിലായിരുന്നു. ഇളയസഹോദരന്‍ നിര്‍മല്‍ മാത്യു ഒമാന്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്‌.

Ads by Google
Thursday 21 Jun 2018 02.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW