Tuesday, April 23, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 07.11 PM

വിമാനത്തിലും ഭിക്ഷാടനമോ? വിമാനയാത്രികരോട് ഭിക്ഷക്കാരന്‍ പണം ​ചോദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

uploads/news/2018/06/227169/beg.jpg

ഭിക്ഷാടനം നിരോധിക്കാറുണ്ടെങ്കിലും യാചകരില്ലാത്ത സ്ഥലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. ഇപ്പോഴിതാ വിമാനത്തിലും ഭിക്ഷാടനം തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറി ഭിക്ഷക്കാരന്‍ പണം പിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വിമാനത്തില്‍ പണം പിരിച്ച ആള്‍ ഇറാന്‍ കാരനാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇയാള്‍ വിമാനയാത്രക്കാരനാണോ അതല്ല പണം പിരിക്കാനായി വിമാനത്തില്‍ കയറിയതാണോ എന്ന ചോദ്യമുന്നയിച്ച് നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ഒരു പ്ലാസ്റ്റിക് പൗച് കൈയില്‍ പിടിച്ചാണ് മധ്യവയസ്‌കന്‍ വിമാനത്തില്‍ ഭിക്ഷയെടുത്തത്. അയാള്‍ക്ക് പണം കൊടുക്കരുതെന്നും സീറ്റുകളില്‍ ഇരിക്കണമെന്നും യാത്രക്കാരോട് വിമാന ജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ പണം കൊടുക്കുകയായിരുന്നു. ഇതിനിടെ ഒരു വനിതാ ജീവനക്കാരി വന്ന് യാത്രക്കാരോട് സീറ്റില്‍ ഇരിക്കാനും ഭിക്ഷക്കാരനോട് വിട്ട് പോകാനും ആവശ്യപ്പെടുന്നത് കാണാം. എന്നാല്‍ ഭിക്ഷക്കാരന്‍ തുടര്‍ന്നും അവിടെ നിന്ന് പണം പിരിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഒരു യാത്രക്കാരന്‍ വന്ന് നിരവധി നോട്ടുകള്‍ പൗച്ചില്‍ ഇട്ട് കൊടുക്കുന്നുണ്ട്. തുടര്‍ന്ന് രണ്ട് സ്റ്റാഫ് മെമ്പര്‍മാര്‍ വന്ന് പണം പിരിക്കുന്ന ആളോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയും ആരോ അയാളെ വിളിച്ച് പണം നല്‍കുന്നുണ്ട്. ഫൂട്ടേജ് അവസാനിക്കുമ്പോഴും പണം പിരിക്കുന്ന ആള്‍ കാബിന്‍ ക്രൂവിനാല്‍ വലയം ചെയ്ത് നില്‍ക്കുന്നത് കാണാം.

ഇതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ കുറച്ച് സമയം താമസിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യം ചില യാത്രക്കാരാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ 25,000 പേരാണിത് കണ്ടിരിക്കുന്നത്. ഭിക്ഷക്കാരന്‍ ഐലിന് നടുക്ക് നില്‍ക്കുന്നതും യാത്രക്കാരോട് പൗച്ച് നീട്ടി പണം ആവശ്യപ്പെടുന്നതും ഈ ഫൂട്ടേജില്‍ കാണാം. ഇയാള്‍ക്ക് ആരാണ് ടിക്കറ്റ് കൊടുത്തതെന്നാണ് അമിത് ജാദവ് എന്നയാള്‍ ചോദിച്ചിരിക്കുന്നത്.

Ads by Google
Wednesday 20 Jun 2018 07.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW