Tuesday, April 23, 2019 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 04.20 PM

പ്രകൃതിചികിത്സാരംഗത്തെ നവജ്യോതി

''കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ കീഴ്പ്പെടുത്തിയവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായി പ്രകൃതിചികിത്സയെ കണക്കാക്കാം...''
uploads/news/2018/06/227157/sisterhelthtretments200618a.jpg

ആരോഗ്യത്തിലേക്കുള്ള അതിജീവനത്തിന്റെ പാതയാണ് പ്രകൃതി ചികിത്സ. അതിന്റെ പ്രാധാന്യം മനസിലാക്കി ഈ രംഗത്തേക്ക് തിരിഞ്ഞയാളാണ് ഡോ. സിസ്റ്റര്‍ ജ്യോതി. നെടുംകണ്ടത്ത് ഇടയിരിക്കപ്പുഴയിലെ ബിഷപ്പ് കുര്യാളശ്ശേരി നേച്ചര്‍ ക്യുവര്‍ ആന്‍ഡ് യോഗാസെന്ററിലെ പ്രധാന ഡോക്ടറാണ് സിസ്റ്റര്‍ ജ്യോതി.

2009 മുതല്‍ സിസ്റ്റര്‍ ജ്യോതി ഇവിടെയുണ്ട്. പ്രകൃതി ചികിത്സയുടെ പ്രാധാന്യം മനസിലാക്കി കേരള സമൂഹത്തിന് അതേക്കുറിച്ച് അറിവ് പകര്‍ന്നു നല്‍കുകയാണ് ഇവര്‍. പ്രകൃതിയിലേക്ക് മടങ്ങിവന്ന് രോഗങ്ങളെ തുരത്തിയെറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റര്‍ ജ്യോതി പറയുന്നു...

പ്രകൃതി ചികിത്സയിലേക്ക്...


കന്യാസ്ത്രീ പട്ടം സ്വീകരിച്ച ശേഷം 1990ലാണ് ഞാന്‍ പ്രകൃതി ചികിത്സ പഠിക്കുന്നത്. കോട്ടയം ജില്ലയിലെ പാറമ്പുഴയാണ് സ്വദേശം. പ്രീഡിഗ്രി കഴിഞ്ഞ് മഠത്തില്‍ ചേര്‍ന്നപ്പോള്‍ അവിടുത്തെ അധികാരികളാണ് 1990ല്‍ എന്നോട് ഊട്ടി ജെ.എസ്. എസില്‍ പോയി പ്രകൃതി ചികിത്സ പഠിക്കാന്‍ പറയുന്നത്. അഞ്ചര വര്‍ഷത്തെ കോഴ്സായിരുന്നു.

പിന്നീട് തമിഴ്നാട്ടിലെ ഒരു നാച്ചുറോപ്പതി ഹോസ്പിറ്റലില്‍ കുറച്ചുകാലം ജോലിചെയ്തു. 2008ല്‍ നാട്ടില്‍ തിരിച്ചെത്തി ബിഷപ്പ് കുര്യാളശ്ശേരി നാച്ചുറോപ്പതി സെന്ററില്‍ ജോലിക്ക് ചേര്‍ന്നു. അന്നിവിടെ ഒരു സീനിയര്‍ ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ചികിത്സാരീതികളെല്ലാം പഠിച്ചു. 2009 ല്‍ ഡോക്ടര്‍ വിദേശത്തേക്ക് പോയശേഷം ഇന്നുവരെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണ്.

ചികിത്സാസാധ്യത കേരളത്തില്‍


പഠിക്കാനയയ്ക്കുമ്പോള്‍ പ്രകൃതിചികിത്സ എന്നെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്ത വാക്കായിരുന്നു. പക്ഷേ വളരെവേഗം പ്രകൃതിചികിത്സയെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞു. നമ്മളെത്തന്നെ നന്നായി അറിയാനും നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും സ്വച്ഛമായി ജീവിക്കാനും ഒക്കെ സഹായിക്കുന്ന ഒരു വലിയ കാര്യമാണ് പ്രകൃതി ചികിത്സ.

അക്കാലത്ത് എന്നെപ്പോലെതന്നെ ആര്‍ക്കും പ്രകൃതിചികിത്സയെക്കുറിച്ച് അറിവില്ലായിരുന്നു. പക്ഷേ ഇന്ന് പ്രകൃതിചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം പേര്‍ക്കു ജീവിതശൈലീരോഗങ്ങളുള്ള സാഹചര്യമാണ്.

ഈ രോഗങ്ങള്‍ക്കെ ല്ലാം മരുന്നുകളുണ്ടെങ്കിലും അതിന്റെ പാ ര്‍ശ്വഫലങ്ങളെക്കുറിച്ച് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരം ദോഷഫലങ്ങളില്ലാത്ത ആരോഗ്യത്തിന് കൂടുതല്‍ ക്വാളിറ്റി നല്‍കുന്ന ഒരു സിസ്റ്റത്തെ ആളുകള്‍ തേടിത്തുടങ്ങിയിട്ടുണ്ട്. നാച്ചുറോപ്പതിയുടെ മേന്മകള്‍ തിരിച്ചറിഞ്ഞ് വിദ്യാഭ്യാസമുള്ള ധാരാളം ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്.

കേരളത്തില്‍ പ്രകൃതിചികിത്സ രണ്ടുതരമുണ്ട്. അതിജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന കുറേപേരുണ്ട്. അവര്‍ കൂടുതലും ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഞങ്ങളെപ്പോലെ അഞ്ച് വര്‍ഷം ബാച്ചിലര്‍ ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗാ സിസ്റ്റം (ബി. എന്‍. വൈ. എസ് ) പഠിച്ചവര്‍ ചികിത്സയും ഭക്ഷണരീതിയും ജീവിതരീതിയും സമന്വയിപ്പിച്ചുകൊണ്ട് ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നു. ഭക്ഷണമാണ് മരുന്നായി നല്‍കുന്നത്. ബാക്കിയെല്ലാം തെറാപ്പിയിലൂടെയാണ് ചെയ്യുന്നത്.

നമ്മുടെ എല്ലാവരുടേയും ശരീരത്തില്‍ ആവശ്യമില്ലാത്ത പല വിഷവസ്തുക്കളും നിറഞ്ഞിരിക്കുകയാണ്. ഇതെല്ലാം ശരീരം തന്നെ വ്യത്തിയാക്കിയാലേ രോഗങ്ങള്‍ ഭേദമാകുകയുള്ളൂ. ഓരോ അവയവത്തിനും സ്വയം രോഗത്തെ ഭേദമാക്കാനുള്ള കഴിവ് ദൈവം നല്‍കിയിട്ടുണ്ട്. നമ്മള്‍ നല്ലതല്ലാത്ത ജീവിതശൈലികൊണ്ട് അതിനെയെല്ലാം നശിപ്പിച്ചിരിക്കുകയാണ്. അത് തിരിച്ചെടുക്കുകയാണ് പ്രകൃതി ചികിത്സയിലൂടെ ചെയ്യുന്നത്.

ചികിത്സാരീതികള്‍


വെളുപ്പിനെ അഞ്ച് മണിക്ക് യോഗ ചെയ്തുകൊണ്ടാണ് തുടക്കം. പിന്നീട് ആക്ടീവ് എക്സര്‍സൈസുകളാണ്. ഏഴ് കിലോമീറ്റര്‍ നടത്തം, ബാഡ്മിന്റന്‍ കളിക്കല്‍, ജിമ്മിലെ ഉപകരണങ്ങള്‍കൊണ്ടുള്ള വ്യായാമങ്ങള്‍. പിന്നെ ഒന്‍പതുമണിമുതല്‍ ചികിത്സയുടെ സെക്ഷനാണ്.

പ്രകൃതിയിലെ ഘടകങ്ങളായ മണ്ണ്, വെള്ളം, വായൂ, സൂര്യ പ്രകാശം തുടങ്ങിയ ഘടകങ്ങളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പണ്ട് രോഗിയെ മണ്ണില്‍ കുഴിച്ചിട്ടുകൊണ്ടുള്ള ചികിത്സകളൊക്കെയുണ്ടായിരുന്നു. ഓരോ രോഗിക്കും വേണ്ടി അത് പ്രാക്ടിക്കലല്ലാത്തതുകൊണ്ട് ഇന്ന് മണ്ണ് ശരീരത്തില്‍ പൊതിഞ്ഞുകൊണ്ടാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത്.

uploads/news/2018/06/227157/sisterhelthtretments200618b.jpg

മഡ് തെറാപ്പി (മണ്ണ്ചികിത്സ)


നന്നായി ശുദ്ധീകരിച്ചെടുത്ത മണ്ണ് പേസ്റ്റാക്കി തലമുതല്‍ കാലുവരെ തേക്കാന്‍ കൊടുത്താണ് മഡ്്തെറാപ്പി(മണ്ണ് ചികിത്സ)ചെയ്യുന്നത്. ഇതിനുവേണ്ടിയുള്ള മണ്ണ് ഇവിടുത്തെ പറമ്പില്‍നിന്നുതന്നെയാണെടുക്കുന്നത്. 1980ല്‍ ഇവിടെ പ്രകൃതിചികിത്സ തുടങ്ങിയതുമുതല്‍ ചികിത്സയ്ക്കാവശ്യമുള്ള മണ്ണെടുക്കാനായി മാത്രം ഒരു ഏരിയ മാറ്റിവച്ചിട്ടുണ്ട്.

ആറടി താഴ്ചയില്‍നിന്ന് മണ്ണ് കുഴിച്ചെടുത്ത് കല്ലും പുല്ലും വേരും കട്ടകളും നീക്കി നന്നായി പൊടിച്ച് അരച്ചെടുത്ത് രണ്ടാഴ്ച സൂര്യപ്രകാശത്തില്‍ ഉണക്കി, വീണ്ടും തണുത്ത വെള്ളത്തില്‍ ഇട്ട് വെള്ളം ഊറ്റിക്കളഞ്ഞ് ഉണക്കിയെടുത്ത മണ്ണാണ് ചികിത്സയ്ക്കായി ഉപയോഗിക്കുക.

ജല ചികിത്സ


വെള്ളത്തിന്റെ പല താപനിലകളും പല രൂപങ്ങളും ജലചികിത്സയ്ക്കായി ഉപയോഗിക്കും. ഐസ്, ആവി, വെള്ളം. അതുപോലെ തന്നെ തണുത്ത വെള്ളം, ചൂടുവെള്ളം, ഇതുരണ്ടും കൂടി ഒന്നിച്ചുള്ളത് അങ്ങനെ പല രീതികളുണ്ട് ജലചികിത്സയില്‍.

ഫിസിയോ തെറാപ്പി


ശരീരത്തിന് വ്യായാമം കൊടുത്തും വൈദ്യുതിയുടെ സഹായത്തോടെയും ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ജോയിന്റ് പെയിന്‍, മുട്ടിനും മറ്റുമുള്ള വേദന ഇവയ്ക്കൊക്കെ ഫിസിയോ തെറാപ്പി ചെയ്യാറുണ്ട്.

ഡയറ്റ് തെറാപ്പി


മാംസാഹാരം പ്രകൃതി ഭക്ഷണശീലങ്ങളില്‍ ഒട്ടുമേയില്ല. പാല്‍ ഉപയോഗിക്കില്ല, മസാല ചേര്‍ത്തതും പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തതും വറുത്തതും പൊരിച്ചതും പായ്ക്കറ്റില്‍ കിട്ടുന്നതുമായ ഭക്ഷണങ്ങളെല്ലാം ചികിത്സ തുടങ്ങുമ്പോള്‍തന്നെ ഒഴിവാക്കും. അപ്പപ്പോള്‍ പറമ്പില്‍നിന്ന് കിട്ടുന്ന പച്ചക്കറികളും പഴങ്ങളും ഇലകളും ഒക്കെയാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. പഴങ്ങള്‍ പുറത്തുനിന്നും വാങ്ങിയാലും നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാറുള്ളൂ.

ഭക്ഷണം ആസ്വദിക്കുന്നവരാണ് എല്ലാവരും. പക്ഷേ അമിത ഭക്ഷണത്തിന്റെയും കലോറി കൂടിയ ഭക്ഷണത്തിന്റെയും ദോഷങ്ങള്‍ക്ക് പരിഹാരവുമായി എത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരക്കാര്‍ക്ക് ഭക്ഷണം ക്രമീകരിച്ചുകൊണ്ടാണ് ചികിത്സ. ശരീരത്തെ അതിന്റെ റിപ്പയറിങ് നടത്തുവാന്‍ അനുവദിക്കുകയാണ് ആദ്യം വേണ്ടത്. ഹെവി ഫുഡ് കൊടുത്താല്‍ ദഹനത്തിലേക്ക് ശരീരം ശ്രദ്ധിക്കുന്നതുകൊണ്ട് രോഗത്തിനുള്ള ഹീലിങ് നടക്കാതെപോകും.

ആദ്യത്തെ മൂന്ന് ദിവസം പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇവിടുത്തെ ഭക്ഷണശീലങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. പിന്നീട് അവര്‍ ഇതിനോടിണങ്ങിത്തുടങ്ങും. ഇവിടെ വരുന്ന ഒരു രോഗികളും ഫലം കാണാതെ പോകുന്നില്ല എന്നത് ദൈവാനുഗ്രഹമാണ്.

രോഗഗ്രസ്ഥമീ കേരളം


ആയാസം ലഭിക്കുന്ന ജോലികളൊന്നും ഇന്ന് നമുക്കിടയിലില്ല. കാര്യങ്ങളെല്ലാം യന്ത്രങ്ങളുടെ സഹായത്തോടെ ചെയ്യാനാണ് ഇന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്. അതുപോലെ ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും. അതുകൊണ്ടുതന്നെ രോഗങ്ങള്‍ കടന്നാക്രമിക്കുകയാണ്. മരുന്നുകൊണ്ട് ആയുസു നീട്ടികിട്ടുമെന്നല്ലാതെ നല്ല ആരോഗ്യം ആസ്വദിക്കുന്നവര്‍ വളരെ കുറവാണ്.

അമിതവണ്ണത്തിന്റെ ബാക്കിയായിട്ടാണ് എല്ലാ രോഗങ്ങളും വന്നുകൂടുന്നത്. കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍, സ്ട്രസ്, കിഡ്ണി പ്രശ്നങ്ങള്‍, ഹാര്‍ട്ട് പ്രോബ്ളം,വാതം, തലവേദന, മുട്ടുവേദന, ജോയിന്റ് പെയിന്‍ അങ്ങനെ പലതും ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

uploads/news/2018/06/227157/sisterhelthtretments200618.jpg

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍...


ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ചികിത്സ തേടുന്ന പല പ്രശ്നങ്ങളുണ്ട്. പോളിസിസ്റ്റിക്ക് ഓവറി, യൂട്രസിന്റെ പ്രശ്നങ്ങള്‍, ഫൈബ്രോയിഡ്, കുട്ടികളില്ലാത്തവര്‍ അങ്ങനെ പല പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം തെറ്റായ ജീവിതശൈലിതന്നെയാണ്. ചിട്ടയായ ആരോഗ്യ ശീലങ്ങള്‍കൊണ്ടും ഭക്ഷണക്രമങ്ങള്‍കൊണ്ടും ഇതിനെ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ.

അടുത്തറിഞ്ഞ അനുഭവങ്ങള്‍...


ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു ചെറിയ പെണ്‍കുട്ടി ഇവിടെ സോറിയാസിസിന് ചികിത്സ തേടിയെത്തി. ശരീരത്തിലേക്ക് നോക്കാന്‍പോലും തോന്നാത്ത അത്രയും ദയനീയമായ അവസ്ഥ. ഡിപ്രഷനും മറ്റുള്ളവരില്‍നിന്നുള്ള അവഗണനയും കാരണം കുട്ടി ആകെ തകര്‍ന്ന നിലയിലായിരുന്നു.

ഇവിടെത്തി ആദ്യത്തെ 21 ദിവസത്തെ സിറ്റിങ് കഴിഞ്ഞ് അവള്‍ക്ക് കുറച്ചു വ്യത്യാസം വന്നു. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടും അവരിവിടെ വന്നു. വീണ്ടും കുറച്ച് ദിവസം താമസിച്ചു ചികിത്സിച്ചു. അതിനുശേഷം മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അവരെത്തി.

എനിക്കപ്പോള്‍ അത്ഭുതം തോന്നി. ആദ്യം കണ്ട അവളുടെ വരണ്ടുണങ്ങി ചൊറിഞ്ഞു വ്രണങ്ങള്‍ വന്ന സ്കിന്‍ ആകെ മാറി പകരം നല്ല തൊലിയൊക്കെ വന്ന് അവള്‍ മിടുക്കിയായിരിക്കുന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. ദൈവത്തിന് എന്റെ നൂറായിരം നന്ദി അറിയിച്ചു.

അതുപോല 168 കിലോ ഭാരമുള്ള ഒരു പേഷ്യന്റിനെക്കുറിച്ചോര്‍ക്കുകയാണ്. നടക്കാന്‍കഴിയാതെ, സ്റ്റെപ്പ് കയറാന്‍ കഴിയാതെ, ഒരടി നടന്നാല്‍ കിതച്ചിരുന്നുപോകുന്ന, ഭയങ്കര കൂര്‍ക്കംവലിയുള്ള, മെഷീന്‍ ഉപയോഗിച്ച് മാത്രം ശ്വാസം എടുക്കാന്‍ പറ്റുന്ന ഒരാള്‍. ഇവിടെ നിന്ന് കുറച്ചുകാലം കൃത്യമായി ചികിത്സ ചെയ്ത് നല്ല ആരോഗ്യവാനായാണ് തിരിച്ചുപോയത്.

വണ്ണമുള്ളപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാകമാകാത്തതുകൊണ്ട് വീട്ടില്‍നിന്ന് പുതിയ ഡ്രസ് തയ്പ്പിച്ചുകൊണ്ടുവന്ന് അതും ഇട്ടുകൊണ്ടാണയാള്‍ പോയത്.

കട്ടപ്പനയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഇവിടെവന്ന ഒരു 56 വയസുകാരനുണ്ട്. ഹാര്‍ട്ടിന് ബ്ളോക്ക് വന്ന് ഓപ്പറേഷനുവേണ്ടി മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു അയാള്‍. ബസിലിരുന്ന ആരോ പറഞ്ഞറിഞ്ഞാണ് ഇവിട ഒന്നുകയറിയിട്ട് പോകാമെന്ന് വിചാരിച്ചത്.

കുറച്ചുകാലം നമ്മുടെ നാച്ചുറോപ്പതി സെന്ററില്‍ താമസിച്ച് ചികിത്സിച്ചു. സര്‍ജറി ചെയ്യേണ്ടി വന്നില്ല. അല്ലാതെതന്നെ ബ്ലോക്ക് മാറി. ഇപ്പോള്‍ വളരെ സന്തോഷവാനായും മരുന്നുകളില്ലാതെയും ജീവിക്കുന്നു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Wednesday 20 Jun 2018 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW