Saturday, July 20, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.33 AM

വീട്ടില്‍ അടുപ്പെരിഞ്ഞില്ലെങ്കിലും പുറത്ത്‌ 'അഴകിയ രാവണന്‍മാര്‍'; പരമ്പര അവസാനിക്കുന്നു.. കണ്ണില്ലാത്ത ​‍പ്രണയങ്ങള്‍ തുടരുന്നു...

uploads/news/2018/06/227073/bft2.jpg

കോട്ടയത്തെ കെവിന്റെ കൊലപാതകം കേരളത്തെ നടുക്കിയ സംഭവമാണ്‌. ദുരഭിമാനക്കൊലപാതകങ്ങള്‍ സമീപകാലംവരെ കേരളത്തിനു പരിചിതമായിരുന്നില്ല.
എന്നാല്‍, കെവിന്‍ വധക്കേസില്‍, നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ കുറവിലങ്ങാട്‌ സ്‌റ്റേഷനില്‍ പോലീസുകാരോടു സംഭാഷണമധ്യേ പറഞ്ഞതിങ്ങനെ: "എന്റെ പെങ്ങളെ ഞാന്‍ അത്രയ്‌ക്കു സ്‌നേഹിച്ചിരുന്നു".
കെവിന്‍-നീനു പ്രണയം ദുരന്തപര്യവസായിയായി; ആ യുവാവിന്റെ കൊലപാതകം ആധുനികസമൂഹത്തിനു ന്യായീകരിക്കാന്‍ കഴിയുന്നതുമല്ല. എന്നാല്‍, കണ്ണില്ലാത്ത പ്രണയത്തില്‍ ജീവിതം ഹോമിക്കപ്പെട്ട എത്രയോ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആങ്ങളമാരും ഷാനുവിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ടാകാം. "അവളെ ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു".

ആലപ്പുഴ വള്ളിക്കുന്നം കാരാഴ്‌മ സ്വദേശിയായ പത്തൊമ്പതുകാരി അര്‍ബുദരോഗിയായ വളര്‍ത്തമ്മയെ ഉപേക്ഷിച്ച്‌, വിവാഹത്തലേന്നാണു പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം കടന്നത്‌. ഏഴുമാസം മുമ്പാണു സംഭവം. കാരാഴ്‌മ സ്വദേശികളായ ദമ്പതികള്‍ രണ്ടുമാസം പ്രായമുള്ളപ്പോള്‍ ദത്തെടുത്തതാണ്‌ അവളെ. അച്‌ഛന്‍ മരിച്ച ശേഷം, അര്‍ബുദരോഗിയായ അമ്മ വീടും സ്‌ഥലവും വിറ്റുകിട്ടിയ പണമുപയോഗിച്ച്‌ കൊല്ലം പ്രാക്കുളം സ്വദേശിയുമായി ദത്തുപുത്രിയുടെ വിവാഹം നിശ്‌ചയിച്ചു. വിവാഹത്തിനുള്ള മുല്ലപ്പൂവ്‌ വാങ്ങാനെന്നു പറഞ്ഞ്‌ തലേന്നു രാവിലെ യുവതി വീട്ടില്‍നിന്നിറങ്ങി.

സമ്പന്നകുടുംബത്തില്‍ പിറന്ന ഇരുപതുകാരിക്ക്‌ അമ്പത്തിനാലുകാരനായ കറവക്കാരനോടു പ്രണയം! സംഭവം നടന്നതു പാലക്കാട്‌ ചിറ്റൂരിലാണെങ്കിലും പെണ്‍കുട്ടിയുടെ വീട്‌ ഒലവക്കോടിനടുത്താണ്‌. സാമ്പത്തികശേഷിയുള്ള മാതാപിതാക്കള്‍ കേന്ദ്രീയവിദ്യാലയത്തിലാണു മകളെ പഠിപ്പിച്ചത്‌. ബിരുദവിദ്യാര്‍ഥിയായിരിക്കേ പെണ്‍കുട്ടി ചിറ്റൂരിലുള്ള അമ്മവീട്ടില്‍ പോകുന്നതു പതിവാക്കി. അവിടെവച്ചാണു കറവക്കാരനുമായി അടുത്തത്‌. വിവാഹിതനായ മകനുള്ള കാമുകന്‍, മകളുടെ പ്രായമുള്ള കാമുകിയുമായി ഒളിച്ചോടി. പെണ്‍വീട്ടുകാരുടെ പരാതിപ്രകാരം തമിഴ്‌നാട്‌ പൊള്ളാച്ചിയിലെ ആനമലയില്‍ ഒരു തെങ്ങിന്‍തോപ്പിലെ ഷെഡ്‌ഡില്‍ പോലീസ്‌ കമിതാക്കളെ കണ്ടെത്തി. നാട്ടിലെത്തിച്ചപ്പോഴും പെണ്‍കുട്ടിക്കു രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ല. തുടര്‍ന്ന്‌ അഭയകേന്ദ്രത്തിലാക്കി. കുറച്ചുനാള്‍ കഴിഞ്ഞ്‌ അവള്‍ സ്വന്തം വീട്ടിലെത്തി. എന്നാല്‍, വീട്ടുകാരുടെ സന്തോഷം ഏറെ നീണ്ടുനിന്നില്ല. വീണ്ടും കാമുകനൊപ്പം പോയ മകളെ, മനസില്ലാമനസോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. പോലീസില്‍ പരാതിപോലും നല്‍കാതെ അവരിപ്പോള്‍ സ്വയം ഉരുകിത്തീരുന്നു.

***********

"ഫെയ്‌സ്‌ബുക്ക്‌ കാമുകന്‌" ഒപ്പം ഒളിച്ചോടിയ എം.കോം. വിദ്യാര്‍ഥിനി, തട്ടിപ്പു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തിയ സംഭവം അടുത്തിടെ ആലപ്പുഴയിലുണ്ടായി. ജില്ലയുടെ കിഴക്കന്‍മേഖലയിലെ സമ്പന്നകുടുംബാംഗമായ ഇരുപത്തൊന്നുകാരി കഴിഞ്ഞ ജനുവരി 15-നാണ്‌ കാമുകനൊപ്പം ഇറങ്ങിപ്പോയത്‌. എന്നാല്‍, കാമുകന്റെ കളമശേരിയിലെ വീട്ടിലെത്തിയ യുവതി അപകടം മണത്തു. അമ്മ വിദേശത്തുനിന്ന്‌ അയയ്‌ക്കുന്ന പണംകൊണ്ട്‌ ആഡംബരജീവിതം നയിക്കുകയായിരുന്നു യുവാവ്‌. സ്‌ത്രീകളടക്കം സുഹൃത്തുക്കളേറെ. പുറമേ ആഡംബരജീവിതമാണെങ്കിലും വീട്ടിലെ സ്‌ഥിതി പരമദയനീയം. വീട്ടില്‍ ഒരു ശൗചാലയം പോലുമില്ലെന്നു മനസിലാക്കിയ പെണ്‍കുട്ടി, അഞ്ചുമാസത്തെ പ്രണയം വലിച്ചെറിഞ്ഞ്‌ വീട്ടുകാര്‍ക്കൊപ്പം മടങ്ങി. പത്താം ക്ലാസ്‌ വരെ പഠിച്ച കാമുകന്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളാണു ഫെയ്‌സ്‌ബുക്ക്‌ പ്ര?ഫൈലില്‍ ചേര്‍ത്തിരുന്നത്‌. വഞ്ചന തിരിച്ചറിഞ്ഞ്‌ ജീവനൊടുക്കാന്‍വരെ ആലോചിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളുടെ പരാതിപ്രകാരം പോലീസ്‌ ഇടപെട്ടാണു മോചിപ്പിച്ചത്‌.

***********

ആലപ്പുഴ വള്ളിക്കുന്നം കാരാഴ്‌മ സ്വദേശിയായ പത്തൊമ്പതുകാരി അര്‍ബുദരോഗിയായ വളര്‍ത്തമ്മയെ ഉപേക്ഷിച്ച്‌, വിവാഹത്തലേന്നാണു പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം കടന്നത്‌. ഏഴുമാസം മുമ്പാണു സംഭവം. കാരാഴ്‌മ സ്വദേശികളായ ദമ്പതികള്‍ രണ്ടുമാസം പ്രായമുള്ളപ്പോള്‍ ദത്തെടുത്തതാണ്‌ അവളെ. അച്‌ഛന്‍ മരിച്ച ശേഷം, അര്‍ബുദരോഗിയായ അമ്മ വീടും സ്‌ഥലവും വിറ്റുകിട്ടിയ പണമുപയോഗിച്ച്‌ കൊല്ലം പ്രാക്കുളം സ്വദേശിയുമായി ദത്തുപുത്രിയുടെ വിവാഹം നിശ്‌ചയിച്ചു. വിവാഹത്തിനുള്ള മുല്ലപ്പൂവ്‌ വാങ്ങാനെന്നു പറഞ്ഞ്‌ തലേന്നു രാവിലെ യുവതി വീട്ടില്‍നിന്നിറങ്ങി. പിന്നീട്‌, കിടപ്പുമുറിയില്‍ കണ്ടെത്തിയ കത്തില്‍നിന്നാണ്‌ ഇലിപ്പക്കുളം സ്വദേശിയായ പതിനേഴുകാരനുമായി പ്രണയത്തിലായിരുന്നെന്നും അവനൊപ്പമാണു പോയതെന്നും വ്യക്‌തമായത്‌. വള്ളിക്കുന്നം പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വളര്‍ത്തമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നു രാത്രിതന്നെ ഇടുക്കിയിലെ നെടുങ്കണ്ടത്തുനിന്നു യുവതിയേയും കുട്ടിക്കാമുകനെയും പോലീസ്‌ പിടികൂടി. രാത്രി സംശയകരമായ സാഹചര്യത്തില്‍ ഇവരെക്കണ്ട ഓട്ടോ റിക്ഷാ ഡ്രൈവറാണു പോലീസില്‍ വിവരമറിയിച്ചത്‌. പിന്നീട്‌ വള്ളിക്കുന്നം സ്‌റ്റേഷനിലെത്തിച്ചശേഷം ഇരുവരെയും പോലീസ്‌ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

***********

വയനാട്ടിലെ കല്‍പ്പറ്റയില്‍ കഴിഞ്ഞയാഴ്‌ചയാണ്‌ ഈ സംഭവം... രാവിലെ കുളിച്ചൊരുങ്ങി കോളജില്‍ പോയ മകള്‍ ഉച്ചകഴിഞ്ഞ്‌ വാട്‌സ്‌ആപ്പില്‍ അയച്ചുകൊടുത്ത ഫോട്ടോ കണ്ട്‌ വീട്ടുകാര്‍ ഞെട്ടി. ഒരു യുവാവിനൊപ്പം മാലയിട്ടു നില്‍ക്കുന്ന മകള്‍. അടിയിലൊരു കുറിപ്പും: "ഞങ്ങള്‍ വിവാഹിതരായി". സഹപാഠികളോട്‌ അന്വേഷിച്ചപ്പോഴാണു പെണ്‍കുട്ടിക്ക്‌ ഒരു പ്രണയമുണ്ടായിരുന്നെന്നു വീട്ടുകാര്‍ക്കു മനസിലായത്‌. വരന്‍ മുടിവെട്ടുകാരന്‍. ഒരു തൊഴിലും മോശമല്ലെന്നു കരുതുന്ന വിശാലമനസ്‌കരാണ്‌ ആ വീട്ടുകാര്‍. എന്നാല്‍, മരുമകനെക്കുറിച്ചു മറ്റൊന്നുമറിയില്ല എന്നതാണു മകളെച്ചൊല്ലിയുള്ള അവരുടെ ആശങ്ക.

***********

നിയമവും നീതിപാലകരും വട്ടംകറങ്ങിയ മറ്റൊരു സംഭവം കോതമംഗലത്താണു നടന്നത്‌. പഠനത്തിനിടെ വിദ്യാഭ്യാസസ്‌ഥാപനത്തിടുത്തുള്ള സ്‌ഥലത്തെ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായി. രണ്ടു വീട്ടുകാരുടെയും എതിര്‍പ്പവഗണിച്ച്‌ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. സാമ്പത്തികമായി പിന്നാക്കമുള്ള പെണ്‍വീട്ടുകാര്‍ മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ യുവാവിന്റെ പിതാവ്‌ പോലീസില്‍ പരാതി നല്‍കി. കോടതിയില്‍ പെണ്‍കുട്ടി യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. യുവാവിന്റെ പിതാവ്‌ ഇതോടെ അടവുമാറ്റി. ആവശ്യപ്പെടുന്ന പണം കൊടുക്കാം, മകനെ വിട്ടുനല്‍കണമെന്നായി. ഇതോടെ പെണ്‍കുട്ടിയും വീട്ടുകാരും 10 ലക്ഷം രൂപ ചോദിച്ചതുവരെ എത്തിനില്‍ക്കുന്നു സംഭവം. പണം ഇതുവരെ കൈമാറിയിട്ടില്ലെന്നാണ്‌ ഒടുവിലത്തെ വിവരം.

***********

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ താലികെട്ടിനു തൊട്ടുപിന്നാലെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയതു കഴിഞ്ഞവര്‍ഷമാണ്‌. വരന്‍ താലി ചാര്‍ത്തിയശേഷമാണു വധു കാമുകനെ കണ്ടത്‌. തനിക്ക്‌ അയാളുടെ കൂടെ ജീവിക്കാനാണ്‌ ഇഷ്‌ടമെന്ന്‌ അവള്‍ വരന്റെ ചെവിയില്‍ പറഞ്ഞു. വരന്‍ ബന്ധുക്കളെ വിവരമറിയിച്ചതോടെ കൂട്ടയടിയായി. വരന്റെ വീട്ടുകാര്‍ താലിമാലയും മന്ത്രകോടിയുമെല്ലാം തിരിച്ചുവാങ്ങി. മാനനഷ്‌ടത്തിനു പരിഹാരമായി 8.15 ലക്ഷം രൂപ നല്‍കിയാണു പെണ്‍വീട്ടുകാര്‍ ഒടുവില്‍ തലയൂരിയത്‌.

***********

പാലക്കാട്‌ കല്ലേപ്പുള്ളിയില്‍ സവര്‍ണസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിക്ക്‌ ഓട്ടോ റിക്ഷക്കാരനോടു പ്രണയം തോന്നിയതു കോളജിലേക്കുള്ള യാത്രകള്‍ക്കിടെയാണ്‌. ഇരുവരും ഒളിച്ചോടിയതോടെ പെണ്‍വീട്ടുകാര്‍ ടൗണ്‍ നോര്‍ത്ത്‌ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ വിവാഹിതരായ നവദമ്പതികള്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായി. പോലീസ്‌ കൈമലര്‍ത്തിയതോടെ ദുഃഖിതരായ പെണ്‍വീട്ടുകാര്‍ സ്‌റ്റേഷന്‍ വരാന്തയിറങ്ങി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി അതേ പോലീസ്‌ സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചു. മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യെന്നും വിവാഹമോചനം വേണമെന്നുമായിരുന്നു ആവശ്യം!

***********
പാലക്കാട്‌ നഗരത്തിനടുത്ത്‌ രണ്ടാംമൈലിലാണു സമാനമായ മറ്റൊരു സംഭവം. കിണാവല്ലൂരിലെ ബന്ധുവീട്ടില്‍വച്ചു പരിചയത്തിലായ പ്ലംബര്‍ക്കൊപ്പം ജീവിക്കാന്‍ നിശ്‌ചയിച്ചപ്പോള്‍, പോറ്റിവളര്‍ത്തിയ രക്ഷിതാക്കളെ മകള്‍ മറന്നു. ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി മടങ്ങിയെത്തിയ പെണ്‍കുട്ടിയുടെ പിതാവ്‌ ജീവനൊടുക്കി. ഒളിച്ചോടിയ കമിതാക്കള്‍ പോലീസ്‌ ഇടപെടലിനേത്തുടര്‍ന്ന്‌ തിരിച്ചെത്തിയപ്പോള്‍ മൃതദേഹം ചിതയിലേക്ക്‌ എടുത്തിരുന്നില്ല. അച്‌ഛന്റെ മൃതദേഹംപോലും കാണാന്‍ മകളെ അനുവദിക്കില്ലെന്നു ബന്ധുക്കളും നാട്ടുകാരും ശഠിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍, കമിതാക്കളെ സ്‌റ്റേഷനില്‍ത്തന്നെ നിര്‍ത്തുകയേ പോലീസിനു നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

***********

കോട്ടയം പനച്ചിക്കാട്‌ സ്വദേശിയായ യുവാവ്‌ പത്താംക്ലാസ്‌ തോറ്റതോടെ ഡ്രൈവറായി. കണ്ടാല്‍ സുമുഖന്‍. റെന്റ്‌ എ കാര്‍ ബിസിനസുകാരുമായി ഉറ്റബന്ധം. ഡ്രൈവറായി ആഡംബരക്കാറുകളില്‍ കറങ്ങിനടക്കുന്ന യുവാവ്‌ കോടീശ്വരനാണെന്നു പലരും തെറ്റിദ്ധരിച്ചു. ഫെയ്‌സ്‌ബുക്കില്‍ പരിചയപ്പെട്ട പതിനാറുകാരി ഇയാളുടെ ആരാധികയാകാന്‍ വൈകിയില്ല. പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ പഠനം ബംഗളുരുവിലേക്കുമാറ്റി. അവള്‍ക്കു 18 വയസ്‌ തികഞ്ഞതോടെ പഠനം ഉപേക്ഷിച്ച്‌, ബംഗളുരു വിട്ട്‌ കാമുകന്റെ കൂടെപ്പോയി. മധുവിധുയാത്രകള്‍ കഴിഞ്ഞ്‌ തിരികെ നാട്ടിലെത്തിയപ്പോഴാണു ഭര്‍ത്താവിന്റെ യഥാര്‍ഥ അവസ്‌ഥ അറിഞ്ഞത്‌. അപ്പോഴേക്കു സ്വന്തം വീട്ടുകാര്‍ക്കും അവളെ വേണ്ടാതായിരുന്നു. പഠനവും ജീവിതവും കൈവിട്ട അവളിപ്പോള്‍ ഭര്‍തൃവീട്ടില്‍, പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നു.

***********

പ്രണയത്തേത്തുടര്‍ന്നുള്ള ഒളിച്ചോട്ടങ്ങള്‍ പുതുമയല്ലെങ്കിലും അതേച്ചൊല്ലിയുള്ള പരാതികളും കോടതി വ്യവഹാരങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്‌. നഗരങ്ങളിലെ പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രതിമാസം ശരാശരി എട്ട്‌ ഒളിച്ചോട്ടക്കേസുകളെങ്കിലും രജിസ്‌റ്റര്‍ ചെയ്യപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ കാണാതായ കേസുകളിലാണു പോലീസ്‌ അടിയന്തര അന്വേഷണം നടത്താറുള്ളത്‌. മറ്റു കേസുകളില്‍ കമിതാക്കള്‍ വിവാഹിതരായി തിരിച്ചെത്തിയാല്‍ നീതിപീഠവും നിയമപാലകരും പരാതിക്കാരായ വീട്ടുകാര്‍ക്കു മുന്നില്‍ നിസ്സഹായരാണ്‌. കണ്ണീരും കൈയുമായി മടങ്ങുന്ന രക്ഷിതാക്കള്‍ക്ക്‌, അത്രനാള്‍ പോറ്റിവളര്‍ത്തിയ മക്കളുടെ ജീവിതം വിധിക്കു വിട്ടുകൊടുത്ത്‌ ഉള്ളുരുകിക്കഴിയാനാണു വിധി.
കോട്ടയത്തെ കെവിന്റെ കൊലപാതകം കേരളത്തെ നടുക്കിയ സംഭവമാണ്‌. ദുരഭിമാനക്കൊലപാതകങ്ങള്‍ സമീപകാലംവരെ കേരളത്തിനു പരിചിതമായിരുന്നില്ല. എന്നാല്‍, കെവിന്‍ വധക്കേസില്‍, നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ കുറവിലങ്ങാട്‌ സ്‌റ്റേഷനില്‍ പോലീസുകാരോടു സംഭാഷണമധ്യേ പറഞ്ഞതിങ്ങനെ: "എന്റെ പെങ്ങളെ ഞാന്‍ അത്രയ്‌ക്കു സ്‌നേഹിച്ചിരുന്നു". കെവിന്‍-നീനു പ്രണയം ദുരന്തപര്യവസായിയായി; ആ യുവാവിന്റെ കൊലപാതകം ആധുനികസമൂഹത്തിനു ന്യായീകരിക്കാന്‍ കഴിയുന്നതുമല്ല. എന്നാല്‍, കണ്ണില്ലാത്ത പ്രണയത്തില്‍ ജീവിതം ഹോമിക്കപ്പെട്ട എത്രയോ പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആങ്ങളമാരും ഷാനുവിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ടാകാം. "അവളെ ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്നു".

(അവസാനിച്ചു)
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Wednesday 20 Jun 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW