Thursday, September 13, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 01.43 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ മാറ്റി

ഇന്ന്‌ ആരംഭിക്കുവാന്‍ നിശ്‌ചയിച്ചിരുന്ന ഒന്നാം സെമസ്‌റ്റര്‍ ബി.എല്‍.ഐ.എസ്‌.സി. - 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി (ഡിപ്പാര്‍ട്ട്‌മെന്റ്‌ മാത്രം), 2017 അഡ്‌മിഷന്‍ റഗുലര്‍/2009 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി (അഫിലിയേറ്റഡ്‌ കോളേജുകളും ഡിപ്പാര്‍ട്ട്‌മെന്റും) പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌.

എം.ജി. ഡിഗ്രി ഏകജാലകം: ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന്‌ അര്‍ഹത നേടിയവര്‍ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ഓണ്‍ലൈനായി സര്‍വ്വകലാശാലാ അക്കൗണ്ടില്‍ വരേണ്ട ഫീസടച്ച്‌ ഈ മാസം 20ന്‌ വൈകുന്നേരം 4.30നകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്‌. ജൂണ്‍ 20നകം ഫീസ്‌ ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്‌. തുടര്‍ന്നുള്ള അലോട്ട്‌മെന്റിലേക്ക്‌ ഇവരെ പരിഗണിക്കുന്നതല്ല.
താല്‍ക്കാലിക പ്രവേശനം നേടുന്ന ആരും തന്നെ സര്‍വ്വകലാശാലാ ഫീസിനു പുറമെ കോളേജുകളില്‍ ഫീസ്‌ ഒടുക്കേണ്ടതില്ല. ഒന്നാം ഓപ്‌ഷനില്‍ അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ക്ക്‌ സ്‌ഥിര പ്രവേശം മാത്രമേ സാധ്യമാവൂ. സര്‍വ്വകലാശാലാ ഫീസ്‌ ഓണ്‍ലൈനായി ഒടുക്കുന്ന സമയത്ത്‌ പേമെന്റ്‌ ഫെയിലിയര്‍ വരികയാണെങ്കില്‍ ഒരു മണിക്കൂറിനുശേഷം മാത്രം വീണ്ടും ഫീസ്‌ ഒടുക്കാവുന്നതാണ്‌.
അപേക്ഷകര്‍ തനിക്ക്‌ ലഭിച്ച അലോട്ട്‌മെന്റില്‍ സംതൃപ്‌തനാണെങ്കില്‍ തുടര്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്‌ഷനുകള്‍ റദ്ദാക്കേണ്ടതാണ്‌. ഉയര്‍ന്ന ഓപ്‌ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്‌മെന്റ്‌ നിര്‍ബ്ബന്ധമായും സ്വീകരിക്കേണ്ടതാണ്‌. ആദ്യം ലഭിച്ച അലോട്ട്‌മെന്റ്‌ നഷ്‌ടപ്പെടുകയും ചെയ്യും.
എന്നാല്‍ ഇപ്രകാരം മാറ്റം ലഭിക്കുന്നവര്‍ ബാങ്കില്‍ പുതുതായി ഫീസൊടുക്കേണ്ടതില്ല. ജൂണ്‍ 21 മുതല്‍ 22 വരെ ഓപ്‌ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്‌. ഹയര്‍ ഓപ്‌ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഒഴികെയുള്ളവര്‍ കോളേജുകളില്‍ നിശ്‌ചിത ട്യൂഷന്‍ ഫീസ്‌ ഒടുക്കി സ്‌ഥിരപ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്‌.
വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ്‌ സംബന്ധിച്ച ഉത്തരവുകള്‍ ക്യാപ്‌ വെബ്‌സൈറ്റില്‍ (ന്ദന്ദന്ദ.്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ) നല്‍കിയിട്ടുണ്ട്‌. സര്‍വ്വകലാശാല നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ്‌ ഈടാക്കുന്ന കോളേജുകള്‍ക്കെതിരെ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (2017 അഡ്‌മിഷന്‍ റഗുലര്‍), സി.ബി.സി.എസ്‌.എസ്‌. (2013 2016 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) പരീക്ഷകള്‍ ജൂണ്‍ 29ന്‌ ആരംഭിക്കും.
പരീക്ഷാഫലം
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്‌, ഹിന്ദി (സി.എസ്‌.എസ്‌. റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. അറബിക്‌ (സി.എസ്‌.എസ്‌. സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം (ജനറല്‍) (സി.എസ്‌.എസ്‌. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ (വേദാന്ത)(സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ (സാഹിത്യ)(സി.എസ്‌.എസ്‌. റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ (ന്യായ)(സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ (വ്യാകരണ)(സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 28 വരെ അപേക്ഷിക്കാം. 2017 ഒക്‌ടോബര്‍ മാസത്തില്‍ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്റ്‌ പൊളിറ്റിക്‌സില്‍ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ് വര്‍ക്ക്‌ (സി.എസ്‌.എസ്‌. സോഷ്യല്‍ സയന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2018 മെയ്‌ മാസത്തില്‍ ഡോ. കെ.എന്‍.രാജ്‌ സ്‌റ്റഡി സെന്റര്‍ ഫോര്‍ പ്ലാനിങ്‌ ആന്റ്‌ സെന്റര്‍ - സേ്‌റ്ററ്റ്‌ ഫിനാന്‍ഷ്യല്‍ റിലേഷന്‍സില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. ഇക്കണോമിക്‌സ് (സി.എസ്‌.എസ്‌. സോഷ്യല്‍ സയന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Ads by Google
Tuesday 19 Jun 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW