Thursday, September 13, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 06.03 PM

ഇന്ധന വില: കേന്ദ്രസര്‍ക്കാര്‍ നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Arun Jaitley

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയിലെ കേന്ദ്രസര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് ഡ്യുട്ടി കുറച്ചാല്‍ അത് തിരിച്ചടിയാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജനങ്ങള്‍ കൃത്യമായി നികുതി നല്‍കണം. അപ്പോള്‍ വരുമാന മാര്‍ഗമായി എക്‌സൈ് നികുതിയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പളക്കാരായ ജോലിക്കാര്‍ കൃത്യമായി നികുതി നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് വിഭാഗങ്ങള്‍ കൂടി നികുതി നല്‍കുന്നതില്‍ കൃത്യത പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗവും നികുതി നല്‍കുന്നതില്‍ കൃത്യത പാലിക്കണം. എല്ലാവരും കൃത്യമായി നികുതി നല്‍കുന്ന സാഹചര്യമുണ്ടായാല്‍ വരുമാനത്തിനായി എക്‌സൈസ് നികുതിയെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി എക്‌സൈസ് നികുതി കുറയ്ക്കാനാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

എക്‌സൈസ് നികുതി ഇനത്തില്‍ ഒരു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് 13,000 കോടി രൂപ നഷ്ടമാകും. അത് സാധ്യമല്ല. പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് നികുതി 25 രൂപ കുറയ്ക്കാനാകുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രസ്താവന ഒരു ട്രാപ്പാണെന്നും അതില്‍ സര്‍ക്കാര്‍ വീഴില്ലെന്നും അരുണ്‍ ജെയ്റ്റലി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW