Monday, November 05, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 03.01 PM

തിരിച്ചറിവിനും വിജയത്തിനും രത്‌നധാരണം

'' രത്‌നധാരണത്തിലൂടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജപ്രവാഹം ആ വ്യക്തിയുടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ പോസിറ്റീവ് എനര്‍ജി ആ വ്യക്തിയില്‍ നിലനിര്‍ത്തുകയും ചെയ്യും.''
uploads/news/2018/06/226646/joythi180618a.jpg

നമ്മളിലുള്ള കഴിവുകളെ വ്യക്തമായും തിരിച്ചറിഞ്ഞ് അതിനെ വേണ്ടുംവിധം പരിഗണിച്ച് പ്രോത്സാഹിപ്പിച്ച് മുന്നോട്ടുപോകുമ്പോഴാണല്ലോ ഏതൊരാള്‍ക്കും ജീവിതവിജയം വന്നുചേരുന്നത്.

അല്ലാതെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും, അത്യാഗ്രഹം കൊണ്ടും, ആര്‍ഭാട മനസുകൊണ്ടും, ഉചിതമല്ലാത്തതും കഴിവുകള്‍ക്ക് അനുസൃതമല്ലാത്തതുമായ മേഖല കണ്ടെത്തി അതിലൂടെ പോകുമ്പോഴാണ് ഒന്നും നേടാന്‍ കഴിയാതെ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിച്ചുപോകുന്നത്.

ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് വലിയ സാമ്പത്തിക കടബാധ്യത ഉള്ളതായി കാണാന്‍ കഴിയും. നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ് എന്തു ചെയ്താല്‍ നേടാന്‍ കഴിയും എന്നത്. ആ നേട്ടത്തിലൂടെ എങ്ങനെ വിജയിക്കാന്‍ കഴിയും.

ഇങ്ങനെയൊക്കെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെങ്കില്‍ നമ്മളില്‍ നല്ലൊരു വ്യക്തിത്വവും ശക്തമായ മനസും ദൈവവിശ്വാസവും ഉണ്ടാകണം. തീരുമാനം ദൃഢതയുള്ളതും ശക്തവുമാണെങ്കില്‍ ജീവിതത്തില്‍ നല്ല രീതിയില്‍ വിജയിക്കുവാന്‍ കഴിയും എന്നുള്ളതില്‍ മാറ്റമൊന്നുമില്ല.

ലോകത്ത് എല്ലാ മനുഷ്യരും ഇങ്ങനെ ആയിരുന്നെങ്കില്‍ നാട് എന്തായേനെ? അങ്ങനെ ഒന്ന് ഉണ്ടാകില്ലായെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഭൂമിയില്‍ എല്ലാ നിലവാരത്തിലുമുള്ള ആള്‍ക്കാരുണ്ട്. ഇതില്‍ 90 ശതമാനം ആള്‍ക്കാരും ചിന്തിക്കുന്നത് ഒന്നുതന്നെയാണ്. ധാരാളം പണം ഉണ്ടാകണം.

ജീവിതം ആസ്വദിക്കണം. സുഖിക്കണം എന്നൊക്കെ. പക്ഷേ, അതില്‍ കുറച്ച് ശതമാനം മാത്രമേ നല്ലരീതിയില്‍ വിജയിക്കുന്നുള്ളൂ. കാരണം മറ്റൊന്നുമല്ല. അറിയാവുന്ന മേഖല തന്മയത്വത്തോടെ ചെയ്തുപോകുന്നതുകൊണ്ടാണ്.

ഇത്രയും പറഞ്ഞുവന്നത് രത്‌നധാരണത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ വേണ്ടിയാണ്. രത്‌നധാരണം ഉത്തമമാര്‍ഗം തന്നെയാണ്. ഒരു വ്യക്തിയുടെ ഗ്രഹനില വ്യക്തമായി പഠിച്ച് അനുയോജ്യമായ രത്‌നം തെരഞ്ഞെടുത്ത് ധരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിയില്‍ ശക്തമായ മാറ്റം ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും.

രത്‌നധാരണത്തിലൂടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന ഊര്‍ജ്ജപ്രവാഹം ആ വ്യക്തിയുടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ പോസിറ്റീവ് എനര്‍ജി ആ വ്യക്തിയില്‍ നിലനിര്‍ത്തുകയും ചെയ്യും.

അതിനാല്‍ നല്ല രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയും. ഗ്രഹനില സംബന്ധമായി തടസ്സപ്പെട്ടു നില്‍ക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുവാനും ഭാഗ്യസംബന്ധമായ കാര്യങ്ങള്‍ നേടിയെടുക്കുവാനും രത്‌നധാരണത്താല്‍ കഴിയും. സൂക്ഷ്മ പരിശോധനയിലൂടെ രത്‌നം തെരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Monday 18 Jun 2018 03.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW