Wednesday, October 17, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 11.57 AM

ഡിസംബറിന് മുന്‍പ് കടം വീട്ടണം; 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് 12 ദിവസത്തിനുള്ളില്‍ അറിയിക്കണം; അല്ലാത്തപക്ഷം അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും അഴിക്കുള്ളിലേയ്ക്ക്

uploads/news/2018/06/226624/atlas-ramachandran.jpg

ദുബായ് : ഡിസംബര്‍ മാസത്തിനു മുന്‍പ് കടമെല്ലാം വീട്ടിയില്ലെങ്കില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും അഴിയ്ക്കുള്ളിലേയ്ക്ക്. മൂന്ന് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് ജയില്‍ മോചിതനായെങ്കിലും 12 ദിവസത്തിനുള്ളില്‍ 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കില്‍ വീണ്ടും ജയിലിലേയ്ക്ക് പോകേണ്ടി വരുമെന്ന ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.

പലിശയടക്കം 1300 കോടിയോളം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇതുവരെ തയ്യാറായിട്ടുമില്ല. ഗള്‍ഫിലെ 52 ജ്വല്ലറികള്‍ വിറ്റാല്‍ പോലും നിലവിലെ കടത്തിന്റെ അടുത്തുപോലും എത്തില്ല. തിരിച്ചടവു സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ അഞ്ചിനു മുന്‍പ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിക്കണമെന്നാണ് ബാങ്കുകളുടെ നിര്‍ദേശം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ജയിലിലേയ്ക്ക് തിരിച്ചയയ്ക്കാനാണ് നിര്‍ദേശം.

അതേസമയം, ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. '1990 ല്‍ കുവൈറ്റ് യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ഭൂതകാലം തനിക്ക് ഉണ്ടായിരുന്നു. അവിടെ നിന്നും കെട്ടിപ്പൊക്കിയത് ഒരിക്കല്‍ കൂടി തകര്‍ന്നു. സംശയം വേണ്ട ഇനിയും തിരിച്ചുവരും. '-ഇതായിരുന്നു രാമചന്ദ്രന്റെ പ്രഖ്യാപനം.

തന്നെ പിന്നില്‍ നിന്നു കുത്തിയതാരെന്ന് രാമചന്ദ്രന്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിക്കപ്പെടുമ്പോള്‍ ഇത്രയും നാള്‍ ഇരുമ്പഴിയ്ക്കുള്ളില്‍ കഴിയേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അറ്റലസ് രാമചന്ദ്രന്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW