Wednesday, September 12, 2018 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 11.53 AM

ഐഫോണ്‍ 3ജി.എസ്​ വീണ്ടും ദക്ഷിണ​കൊറിയന്‍ വിപണിയിലേക്ക്

apple iphone 3gs

ഐഫോണ്‍ 3ജി.എസ്​ വീണ്ടും വിപണിയിലെത്തുന്നു. ഒമ്ബത്​ വര്‍ഷങ്ങള്‍ക്ക്​ മുമ്പാണ് ആപ്പിള്‍ ഈ ഫോൺ പുറത്തിറക്കിയത്. ദക്ഷിണ​കൊറിയന്‍ വിപണിയിലാണ്​ ഐഫോണ്‍ 3ജി.എസ്​ വീണ്ടും​ എത്തുന്നത്​. ഐഫോണിന്റെ പഴയ മോഡല്‍ ദക്ഷിണകൊറിയന്‍ ടെലികോം ഒാപ്പറേറ്ററായ ​എസ്​.കെ ടെലിലിങ്കാണ്​ വീണ്ടും വിപണിയിലേക്ക്​ എത്തിക്കുന്നത്​.

നിലവില്‍ ഏകദേശം 41 ഡോളറിന്​ ​ഫോണ്‍വിപണിയിലെത്തിക്കുമെന്നാണ്​ എസ്​.കെ ടെലിലിങ്ക്​ അറിയിച്ചിരിക്കുന്നത്​. ​ഏകദേശം 99 ഡോളറായിരുന്നു 2009ല്‍ വിപണിയിലെത്തിയ ഐഫോണ്‍ 3ജി.എസി​​ന്റെ 8 ജി.ബി മോഡലിന് വില. എന്നാല്‍, നിലവില്‍ ഐ.ഒ.എസിലുള്ള പല ആപുകളും 3ജി.എസില്‍ പ്രവര്‍ത്തിക്കില്ല. അതുപോലെ വലിപ്പം കൂടിയ സിമ്മുകളാണ്​ 3 ജി.എസില്‍​ ഉപയോഗിക്കേണ്ടത്​. മാത്രമല്ല, ചില പ്രശ്​നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ്​ ടെക്​ വിദഗ്​ധര്‍ നല്‍കുന്ന മുന്നറിയിപ്പ്​.

3 ജി.എസിന്റെ ഉയര്‍ന്ന വകഭേദത്തിന്​ 299 ഡോളറായിരുന്നു വില. 3 ജി.എസ് 2009 ജൂണിലാണ്​ ആദ്യം വിപണിയിലെത്തിയത്​​. ഫൈന്‍ഡ്​ മൈ ഫോണ്‍ പോലുളള സംവിധാനങ്ങളും 3 ജി.എസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. കട്ട്​, കോപ്പി, പേസ്​റ്റ്​ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്​ ഇൗ ഫോണിലായിരുന്നു. 3 മെഗാപിക്​സലിന്റെ ഒാട്ടോ ഫോക്കസ്​ കാമറയാണ്​ ഐഫോണ്‍ 3 ജി.എസില്‍ ഉണ്ടായിരുന്നത്​.

Ads by Google
Ads by Google
Loading...
TRENDING NOW