Sunday, April 21, 2019 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 02.28 AM

അഷ്‌ടമംഗല ദേവപ്രശ്‌നം സമാപിച്ചു , ശബരിമലയിലെത്തുന്ന ധനം വേണ്ടപോലെ വിനിയോഗിക്കുന്നില്ല

uploads/news/2018/06/226573/re3.jpg

ശബരിമല: ശബരിമലയിലെത്തുന്ന ധനം വേണ്ടരീതിയില്‍ ഇവിടെ വിനിയോഗിക്കുന്നില്ലെന്നു ദേവപ്രശ്‌നവിധി. നെയ്യഭിഷേകത്തിനു സഹായിക്കുന്ന വ്യക്‌തിക്കു ബിംബത്തിനു മുകളില്‍ വീണ്‌ ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. മൂന്നുദിവസങ്ങളിലായി നടന്നുവന്ന അഷ്‌ടമംഗല ദേവപ്രശ്‌നം ഇന്നലെ സമാപിച്ചു.
ഉത്സവത്തിന്റെ ആറാെട്ടഴുന്നെള്ളിപ്പും പള്ളിവേട്ട എഴുന്നെള്ളിപ്പും ആനപ്പുറത്തു തന്നെ നടത്തണം. അയ്യപ്പന്റെ ഭൂമിയില്‍ കൃഷി ചെയ്‌തെടുത്ത നെല്ലുവേണം നിറപുത്തരിക്ക്‌ ഉപയോഗിക്കാന്‍. കിഴക്കെ മണ്ഡപത്തില്‍ ഗണപതിഹോമം നടക്കുന്ന ഭാഗത്തുവച്ചിരിക്കുന്ന ഗണപതിവിഗ്രഹത്തിനു ചൈതന്യമുണ്ടെന്നും പ്രധാനദൈവജ്‌ഞന്‍ പത്മനാഭശര്‍മ്മ പറഞ്ഞു. തന്ത്രിയും മേല്‍ശാന്തിയും പൊന്നമ്പലമേടിനെക്കൂടി മനസില്‍ ആരാധിച്ചശേഷം വേണം ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍. ശ്രീകോവിലിന്റെ തെക്കുഭാഗത്തെ അരവണപ്ലാന്റ്‌, തന്ത്രി- മേല്‍ശാന്തി മുറി എന്നിവ മാറ്റണം. പമ്പയില്‍ ശ്രീരാമദേവന്റെ കോപമുണ്ട്‌. ഹനുമാനും കോപിഷ്‌ഠനാണ്‌.
പന്തളം കൊട്ടാരത്തില്‍ അനിഷ്‌ടത്തിന്റെ ലക്ഷണമുണ്ട്‌. അര്‍പ്പണമനസില്ലാത്ത ഉദ്യോഗസ്‌ഥരെ ശബരിമല ജോലിക്കു നിയോഗിക്കില്ലെന്നു ദേവസ്വം പ്രസിഡന്റ്‌ എ. പത്മകുമാര്‍ വ്യക്‌തമാക്കി. പ്രശ്‌നത്തിലെ പരിഹാരനിര്‍ദേശങ്ങളും പ്രായശ്‌ചിത്തവും ഉടന്‍ ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി കണ്‌ഠര്‌ രാജീവര്‌ വിളക്കുതെളിച്ചു നടത്തിയ പ്രാര്‍ഥനയോടെയാണു ദേവപ്രശ്‌നത്തിനു പരിസമാപ്‌തിയായത്‌.

കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും

മാളികപ്പുറം ഭാഗത്തെ കൊച്ചുകടുത്ത സ്വാമിയെ പതിനെട്ടാംപടിക്കു സമീപം വലിയ കടുത്തയുള്ളതിനടുത്തേക്കു മാറ്റും.
പൊന്നമ്പലമേട്ടിലെയും വണ്ടിപ്പെരിയാറിലെയും വൈഷ്‌ണവ സാന്നിധ്യത്തിനു ശബരിമലയില്‍ പൂജ നടത്തും.
പ്രസിഡന്റും മെമ്പര്‍മാരും സ്വന്തം പണം കൊണ്ടു ശബരിമലയിലും മാളികപ്പുറത്തും വെള്ളിവിളക്ക്‌ സമര്‍പ്പിക്കണം.
ദേവസ്വം ജീവനക്കാര്‍ നാണയം നിറച്ച വെള്ളിക്കുടവും അതിനു മുകളില്‍ സ്വര്‍ണനാണയം വച്ചുസമര്‍പ്പിക്കണം.
ഭൂമി വിവാദങ്ങള്‍ ഇനിയും ഉണ്ടാകും. അതിനു പരിഹാരം ചെയ്യണം.
ഗണപതിക്കു നിവേദ്യം കൂടുതലാക്കാന്‍ നിഷ്‌കര്‍ഷിക്കണം.
ക്ഷേത്ര മതിലക പരിധിയില്‍ വരുന്ന സ്‌ഥലത്തു സ്‌ഥിതി ചെയ്യുന്ന മേല്‍ശാന്തി, തന്ത്രി എന്നിവരുടെ
താമസസ്‌ഥലം മാറ്റണം.
കളഭം ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല. ചെയ്യുന്നെങ്കില്‍ നല്ലരീതിയില്‍ വേണം.അല്ലെങ്കില്‍ ചെയ്യരുത്‌.
ലക്ഷണപ്രകാരം അയ്യപ്പന്‌ ശയനസുഖമില്ല. അതിനു തന്ത്രി പരിഹാരം ചെയ്യണം.
ശ്രീകോവിലിലെ വാതിലുകള്‍ കൃത്യമായി അടയാത്തതിനാല്‍ അതു മാറ്റണം.
ശാന്തിക്കാര്‍, ഗാര്‍ഡുമാര്‍, പൊലീസ്‌ തുടങ്ങിയവരുടെ പ്രവൃത്തി, വാക്ക്‌ എന്നിവമൂലം ധാരാളം ദോഷം
ഉണ്ടായിട്ടുണ്ട്‌.ഇതിനു പരിഹാരം കാണണം.
ഭക്‌തരോട്‌ പോലീസും, ദേവസ്വം ബോര്‍ഡ്‌ സുരക്ഷാ ജീവനക്കാരും നല്ല രീതിയില്‍ പെരുമാറണം.
അയ്യപ്പക്ഷേത്രം അപവാദപ്പെടുത്താനുള്ള ശ്രമമുണ്ട്‌.
ദേവനെ കച്ചവടത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇത്‌ ഒഴിവാക്കുക.
സ്‌പോണ്‍സര്‍മാരുടെ പേരുകള്‍
ക്ഷേത്രത്തിനകത്ത്‌ എഴുതിവയ്‌ക്കരുത്‌
പമ്പാനദിയില്‍ ദുരന്ത സാധ്യത
പമ്പയില്‍ ഗണപതി ക്ഷേത്രത്തില്‍ പൂജയും
നിവേദ്യവും നടത്തണം.
ശബരിമലയില്‍ ഒരുവര്‍ഷത്തേക്ക്‌ എല്ലാമാസവും മഹാമൃത്യുജ്‌ഞയഹോമം നടത്തണം.
ആലങ്ങാട്‌ സംഘവും അമ്പലപ്പുഴ സംഘവും തമ്മിലുള്ള വൈരുദ്ധ്യം ഭഗവാന്‌ ദോഷമാകുന്നു.
ഭസ്‌മക്കുളം പുനര്‍നിര്‍മിക്കണം.
കഷ്‌ടപ്പെടുന്നവര്‍ക്കായി ശബരിമല ക്ഷേത്ര വരുമാനത്തിന്റെ ഒരുവിഹിതം ഉപയോഗിക്കണം.

Ads by Google
Monday 18 Jun 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW