Wednesday, July 24, 2019 Last Updated 37 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 04.45 PM

മാലിന്യത്തേക്കാള്‍ വലുതാണ് നിങ്ങളുടെ വായില്‍ നിന്ന് വന്ന വാക്കുകള്‍; അനുഷ്‌കയ്ക്ക് യുവാവിന്റെ മറുപടി

uploads/news/2018/06/226418/kohili.jpg

മുംബൈ: കാറില്‍ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞ യുവാവിനെ തടഞ്ഞു നിര്‍ത്തി ശാസിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയായിരുന്ന കഴിഞ്ഞ ദിവസത്തെ സോഷല്‍്യ മീഡിയായിലെ കൈയ്യടി വാങ്ങിയത്. വിരാട് കോഹ്ലിയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം എന്നൊക്കെ അനുഷ്‌ക പറയുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കും.

വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കോഹ്ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോഹ്ലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടിയുമായി യുവാവ് രംഗത്തെത്തിയിട്ടുണ്ട്. മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിന് ഞാന്‍ കാരണക്കാരനായി. എന്റെ സമീപത്ത് കൂടി ഒരു കാര്‍ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിന്‍ഡോ താഴ്ന്നു, അതില്‍ സുന്ദരിയായ അനുഷ്‌ക ശര്‍മ്മ. അവര്‍ എനിക്ക് നേരെ ശബ്ദമുയര്‍ത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്ത് പിടിച്ചതു പോലെയെന്നാണ് അര്‍ഹാന്‍ പോസ്റ്റില്‍ കുറിച്ചത്.

എന്റെ തെറ്റിനും ശ്രദ്ധയില്ലായ്മയ്ക്കും ഞാന്‍ മാപ്പ് പറയാന്‍ തയ്യാറായിരുന്നു. ഒരല്‍പം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കില്‍ അനുഷ്‌കയുടെയും കോഹ്‌ലിയുടെയും സ്റ്റാര്‍ വാല്യു കുറഞ്ഞു പോകുമായിരുന്നോ എന്നും യുവാവ് ചോദിക്കുന്നു. പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വ ബോധവുമൊക്കെയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാകണമെന്നും യുവാവ് പറയുന്നു.

എന്റെ ലക്ഷ്വറി കാറില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണ മാലിന്യത്തേക്കാള്‍ വലുതാണ് നിങ്ങളുടെ വായില്‍ നിന്ന് വന്ന വാക്കുകളും നിങ്ങളുടെ കാറില്‍ നിന്ന് കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസും. അതെന്തു നേട്ടത്തിന് വേണ്ടി ചെയ്തതാണെങ്കിലും, ഇപ്പോഴാണ് സംഭവം യഥാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയ്ക്ക് സമാനമായതെന്നും അര്‍ഹാന്‍ പോസ്റ്റില്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW