Saturday, September 08, 2018 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 06.50 AM

നായയെ കുളിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക മേധാവികളുടെ വീടുകളിലെ ദാസ്യപ്പണി സൈന്യത്തിലും; പോരാടാനുറച്ച് മുന്‍ സൈനീകന്‍

uploads/news/2018/06/226371/army.jpg

ഭോപ്പാല്‍: സൈനിക ഓഫീസര്‍മാര്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നതിനെതിരേ പോരാടി ജോലി നഷ്ടപ്പെട്ടു ജയിലിലായ മുന്‍ ലാന്‍സ്നായിക് യഗ്യപ്രതാപ് സിങ് (36) പുറത്തിറങ്ങി. കോളനിവാഴ്ചയുടെ ഈ പൈതൃകം ബ്രിട്ടീഷുകാര്‍ പോലും ഉപേക്ഷിച്ചിട്ടും സൈന്യത്തില്‍ തുടരുന്നതിനെതിരേ പോരാട്ടം തുടരുമെന്നും ഇതിനായുള്ള രേഖകള്‍ വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈനികമേധാവികളെ സഹായിക്കാന്‍ നിയമിതരാകുന്ന സഹായക്കുമാരെ കൊണ്ട് അവരുടെ വീടുകളില്‍ ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ സിങ് നേരിട്ട പീഡനത്തിനു കണക്കില്ല. നായയെ കുളിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക തുടങ്ങിയ വീട്ടുവേലയ്ക്കാണ് ഇവരെ ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ചു 2016-ല്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയതോടെ അദ്ദേഹം ഒറ്റപ്പെട്ടു. പലവിധത്തിലുള്ള ശിക്ഷണനടപടികള്‍ക്കു വിധേയനാക്കി. ഈ വിഭാഗം നേരിടുന്ന പീഡനത്തിന്റെ നേര്‍ക്കാഴ്ചയായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സിങ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ഇതോടെ, ഇദ്ദേഹം ഓഫീസര്‍മാരുടെ കണ്ണിലെ കരടായി.

അദ്ദേഹത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാന്‍ അവര്‍ കൈകോര്‍ത്തു. എങ്ങനെയും പുകച്ചുപുറത്താക്കാന്‍ മേധാവികള്‍ പഴുതു കണ്ടുപിടിച്ചു. മനോനില തെറ്റിയെന്ന് ആരോപിച്ച് സിങ്ങിനെ അവര്‍ മാനസികചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഒന്‍പതു ദിവസത്തെ വാസത്തിനുശേഷം അദ്ദേഹത്തിനു യാതൊരു കുഴപ്പവുമില്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നിട്ടും നിരീക്ഷണത്തിനു വിധേയനാക്കി. ഇതിനിടെ മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയതിനും ഉപവാസമരം നടത്തിയതിനുമുള്‍പ്പെടെയുള്ള കുറ്റത്തിനു കോര്‍ട്ട്മാര്‍ഷല്‍ നടത്തി.

ഒടുവില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ സ്വയംവിരമിക്കേണ്ടി വന്നു. ആറുമാസത്തെ ശിക്ഷ കഴിഞ്ഞു കഴിഞ്ഞ എട്ടിനു പുറത്തിറങ്ങിയ അദ്ദേഹം മേലുദ്യോഗസ്ഥരുടെ ദാസ്യപ്പണിക്കെതിരേ യുദ്ധപ്രഖ്യാപമാണു നടത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW