Wednesday, November 14, 2018 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 06.40 AM

ഡല്‍ഹിയില്‍ വാടക നല്‍കാത്തതിനെത്തുടര്‍ന്ന് വീട്ടുടമയുടെ തടങ്കലിലായ മലയാളികുടുംബത്തിന് രക്ഷകനായി പിണറായി വിജയന്‍

uploads/news/2018/06/226370/rent-family.jpg

ന്യൂഡല്‍ഹി: വിദേശത്തു ജോലിക്കു പോകാനുള്ള രേഖകള്‍ സമ്പാദിക്കാന്‍ ഡല്‍ഹിയിലെത്തി വാടകവീട്ടുടമയുടെ തടങ്കലായ കുടുംബത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരം ചിറയന്‍കീഴ് സൗത്ത് അരയന്‍തുരുത്തി പുതുവല്‍ വീട്ടില്‍ അഖില്‍ അലോഷ്യസിനെയും ഭാര്യയെയും രണ്ടു കുട്ടികളെയുമാണു ട്രെയിന്‍മാര്‍ഗം നാട്ടിലേക്ക് അയച്ചത്.

ഒരുമാസം മുമ്പാണ് ഈ കുടുംബം ഡല്‍ഹിയിലെത്തിയത്. ഓണ്‍ലൈനിലൂടെ നഗരപ്രാന്തത്തിലെ ഖാന്‍പൂരിലുള്ള ദുഗര്‍കോളനിയിലെ വീടിന്റെ മുറി ഇവര്‍ ഒരു മാസത്തേക്ക് വാടകയ്ക്കെടുത്തിരുന്നു. ഡല്‍ഹിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഇവരുടെ പാസ്പോര്‍ട്ടുകളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. ഇവരോപ്പം ചേര്‍ന്ന പരിചയക്കാരായ വയനാട് സുല്‍ത്താലബത്തേരി മലങ്കരവയല്‍ അബ്ദു റഹ്മാന്‍, മുഹമ്മദ് അബ്ദുള്‍, മലപ്പുറം സ്വദേശി മുഹമ്മദ് സെഫാന്‍ എന്നിവരും വിദേശത്തു പോകാനുള്ള ശ്രമങ്ങള്‍ക്കായി ഇതേ വീട്ടില്‍ മറ്റൊരു മുറിയുമെടുത്തു. എന്നാല്‍, അബ്ദു റഹ്മാനും സെഫാനും വാടക മുന്‍കൂറായി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വാടക നല്‍കേണ്ടിയിരുന്നത് കഴിഞ്ഞ പതിനാറിനായിരുന്നു. തുക കിട്ടാത്തതിനാല്‍ വീട്ടുടമ ഇവരെയെല്ലാം പൂട്ടിയിട്ടു. മര്‍ദിക്കുകയും വാച്ചും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ, ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ, സെഫാന്‍ അവിടെനിന്ന് രക്ഷപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ ഫോണില്‍ വിളിച്ച് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേരള ഹൗസ് റെസിഡന്റ് കമ്മിഷണര്‍ പുനീത്കുമാറിനെയും കണ്‍ട്രോളര്‍ ജോര്‍ജ് മാത്യുവിനെയും വിളിച്ച് അടിയന്തര നടപടിക്കു നിര്‍ദേശം നല്‍കി.

ഡല്‍ഹി നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എല്ലാവരെയും കണ്ടെത്തുകയായിരുന്നു. പ്രവാസി മലയാളി സുരേഷ്, സാബു, അഭിഭാഷക കൂടിയായ സിസ്റ്റര്‍ റാണി എന്നിവരും സഹായവുമായെത്തി. അഖിലിനെയും കുടുംബത്തെയും മറ്റു രണ്ടുപേരെയും കേരള ഹൗസിലെത്തിച്ചു. ഭക്ഷണം ലഭിക്കാതെ മൂന്നും ഒന്നും വയസുള്ള കുഞ്ഞുങ്ങള്‍ അവശരായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW