Wednesday, June 26, 2019 Last Updated 44 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.56 AM

ഈയാഴ്ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/06/226364/azcha.jpg

അശ്വതി: പ്രവര്‍ത്തന മേഖലയില്‍ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ദ്ധിക്കും.

ഭരണി : അശ്രദ്ധ വര്‍ദ്ധിച്ച്‌ ചെറിയ വീഴ്‌ച, പരിക്ക്‌ എന്നിവയ്‌ക്ക് സാധ്യത. ഔഷധ സേവ വേണ്ടിവരും , കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം.

കാര്‍ത്തിക : സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങും. ദാമ്പത്യസുഖവര്‍ദ്ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത, ലഹരിവസ്‌തുക്കളില്‍ ആസക്‌തിയേറും.

രോഹിണി : സാമ്പത്തിക വിഷമം അനുഭവിക്കും. വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.

മകയിരം : അപരിചിതരില്‍ നിന്നുള്ള ചതി നേരിടാവുന്ന വാരമാണ്‌. സന്താനഗുണമനുഭവിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.

തിരുവാതിര : അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. രോഗദുരിത ശമനം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

പുണര്‍തം: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടേണ്ടി വരും.

പൂയം :മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം കൈവരിക്കും. ജീവിതപങ്കാളിക്ക്‌ തൊഴില്‍പരമായ ഉന്നതിയുണ്ടാകും.

ആയില്യം :ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം.

മകം : സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ദ്ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ഉപഹാരങ്ങള്‍ ലഭിക്കും. നേത്രരോഗ സാദ്ധ്യത.

പൂരം : അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും.സാമ്പത്തികമായി വാരം അനുകൂലമല്ല. സന്താനങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. വസ്‌തു വില്‌പനയില്‍ ധനനഷ്‌ടം സംഭവിക്കാന്‍ സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

ഉത്രം: ഭവനമാറ്റത്തിന്‌ സാധ്യതയുണ്ട്‌. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. ബിസിനസ്സില്‍ നിന്ന്‌ ധനലാഭം.

അത്തം: യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‌ക്കാലിക ജോലി സ്‌ഥിരപ്പെടും.

ചിത്തിര : ധനപരമായി വാരം അനുകൂലം. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താത്‌പര്യം വര്‍ദ്ധിക്കും.

ചോതി : കാണാതെ പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. പണമിടപാടുകളില്‍ നേട്ടം. രോഗശമനമുണ്ടാകും. തൊഴില്‍പരമായി നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യസാദ്ധ്യം.

വിശാഖം : പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. ഭക്ഷണസുഖം ലഭിക്കും. വ്യവഹാരവിജയം നേടും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

അനിഴം : മാനസികമായ വിഷമതകള്‍ അലട്ടും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയെന്നുവരില്ല. വിശ്രമം കുറയും. പതിവില്‍ കവിഞ്ഞ പണച്ചെലവ്‌ നേരിടേണ്ടിവരും. ജലജന്യരോഗങ്ങള്‍ക്ക്‌ സാധ്യത.

തൃക്കേട്ട : ഭവനമാറ്റത്തിന്‌ ആഗഹിക്കുന്നവര്‍ക്ക്‌ അനുകൂലവാരം. സുഹൃത്തുക്കള്‍ വഴി കാര്യലാഭം. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‌ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.

മൂലം : പൊതുവില്‍ അനുകൂല വാരമല്ല. തൊഴില്‍പരമായ അലച്ചില്‍ വര്‍ദ്ധിക്കും.ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ നേരിടും. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലികളില്‍ പ്രശ്‌നങ്ങള്‍.

പൂരാടം : നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറും. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍. പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും. എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലര്‍ത്തുക.ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും.

ഉത്രാടം : ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കും. സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും. വിവാഹാലോചനകള്‍ നീണ്ടുപോകും.

തിരുവോണം : ആരോഗ്യവിഷമതകള്‍ നേരിടുകയും ഔഷധസേവ വേണ്ടിവരികയും ചെയ്യും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍പരമായി വാരം അനുകൂലമല്ല. സുഹൃത്തുക്കള്‍ മൂലം പ്രശ്‌നങ്ങള്‍. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം ഉണ്ടാകും.

അവിട്ടം : വിദേശ തൊഴില്‍ശ്രമത്തില്‍ അനുകൂല മറുപടികള്‍. യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം നടത്തും. ഔഷധസേവ വേണ്ടിവരും.

ചതയം : കുടുംബപരമായ പ്രശ്‌നങ്ങളില്‍ ഇടപ്പെടും. വിവാഹകാര്യത്തില്‍ തീരുമാനം. തൊഴില്‍പരമായ ചെറിയ മാറ്റങ്ങള്‍. പ്രധാന തീരുമാനങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.

പൂരൂരുട്ടാതി : ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാധ്യത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരില്‍ നിന്നുള്ള വഞ്ചന നേരിടാന്‍ സാധ്യത.

ഉത്രട്ടാതി : സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. സുഹൃദ്‌സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങാന്‍ സാധിക്കും.

രേവതി : സന്താനങ്ങള്‍ക്ക്‌ രോഗബാധാ സാധ്യത. കുടുംബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രോഗദുരിതം മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 17 Jun 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW