Wednesday, July 17, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.54 AM

മകള്‍ 'മാവോ'മണവാട്ടിയായി, പിതാവ്‌ ജീവനൊടുക്കി; അമ്മ മരണക്കിടക്കയില്‍

uploads/news/2018/06/226362/bft2.jpg

ബംഗളുരുവില്‍ പഠിക്കാനയച്ച മകള്‍ നക്‌സല്‍ പ്രസ്‌ഥാനത്തില്‍ ചേര്‍ന്ന്‌, സഹപ്രവര്‍ത്തകനെ വിവാഹം കഴിച്ചതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ ഇരുളടയുക മാത്രമായിരുന്നില്ല. ആ കുടുംബംതന്നെ ഇല്ലാതാകുകയായിരുന്നു. ദൈവവിശ്വാസിയായിരുന്ന അവള്‍ പെട്ടെന്നൊരുനാള്‍ ബാഗില്‍ കഞ്ചാവും വിചിത്ര വേഷവിധാനവുമായി വീട്ടില്‍ കയറിവന്നപ്പോള്‍ ഏതൊരപ്പനേയും പോലെ അയാളും മകളെ പ്രഹരിച്ചു. അതോടെ ഇറങ്ങിപ്പോയ മകള്‍ക്കു പിന്നാലെ പിതാവും ജീവിതത്തോടു വിടപറഞ്ഞു. മാതാവാകട്ടെ രോഗശയ്യയില്‍, മരണമെത്തുംമുമ്പ്‌ മകളെ ഒരുനോക്കുകാണാന്‍ നാളുകളെണ്ണി കാത്തുകിടക്കുന്നു...
പ്രണയികള്‍ക്ക്‌ എന്തു സഹായവും നല്‍കാന്‍ തയാറുള്ള ഇടതുയുവജനസംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു യുവാവ്‌.
മകളെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവും ബന്ധുക്കളും കോട്ടയം ജില്ലയിലെ പ്രമുഖനേതാവിനെ ചെന്നുകണ്ടു. എന്നാല്‍, പ്രണയിക്കുന്നവരെ പാര്‍ട്ടി പിന്തിരിപ്പിക്കില്ലെന്നായിരുന്നു നേതാവിന്റെ മറുപടി. പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകളോടെ അന്നുതന്നെ വിവാഹം നടന്നു. ഭര്‍തൃവീട്ടിലെത്തിയപ്പോഴാണു ജീവിതം വാട്‌സ്‌അപ്പിലും ഫെയ്‌സ്‌ബുക്കിലും കണ്ടതല്ലെന്നു പെണ്‍കുട്ടിക്കു മനസിലായത്‌. വാടകവീട്ടിലെ കഷ്‌ടപ്പാടുകള്‍ക്കിടയിലേക്കാണു വലതുകാല്‍വച്ച്‌, ഇടതുയുവനേതാവായ
വരനൊപ്പം ചെന്നുകയറിയത്‌.
മതത്തിന്റെ ചട്ടക്കൂടില്‍നിന്നു തീവ്രവിപ്ലവസംഘടനയിലേക്കു വഴിമാറിനടന്ന മകള്‍, പിതാവിനെ മരണത്തിലേക്കും മാതാവിനെ രോഗശയ്യയിലേക്കും തള്ളിയിട്ടതു രണ്ടുവര്‍ഷം മുമ്പാണ്‌. പത്തനംതിട്ട, കോട്ടയം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന ഗ്രാമത്തിലാണു സംഭവം. സമ്പന്ന ക്രിസ്‌ത്യന്‍ കുടുംബാംഗമായ യുവതി ചെറുപ്പത്തിലേ തികഞ്ഞ ഭക്‌തയായിരുന്നു. പള്ളിയിലെ ക്വയര്‍ ഗ്രൂപ്പില്‍ സജീവസാന്നിധ്യം. പഠനത്തിലും മിടുക്കിയായ പെണ്‍കുട്ടിയെ പിതാവ്‌ ഉപരിപഠനത്തിനു ബംഗളുരുവിലേക്ക്‌ അയച്ചു.
ഫെയ്‌സ്‌ബുക്കിലെ പ്ര?ഫൈല്‍ പിക്‌ചറില്‍ കന്യാമറിയത്തിനു പകരം ചെഗുവേര സ്‌ഥാനം പിടിച്ചതായിരുന്നു ആദ്യമാറ്റം. മാതാപിതാക്കള്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും ക്രിസ്‌മസ്‌ അവധിക്കു വീട്ടിലെത്തിയ മകള്‍ പള്ളിയില്‍ പോകാതെ ഒഴിഞ്ഞുമാറിയതോടെ സംശയമായി. അവധി കഴിയും മുമ്പേ വണ്ടികയറിയ യുവതി പിന്നീടു വീട്ടിലേക്കു വിളിച്ചില്ല.
മാനസികമായി തളര്‍ന്ന പിതാവ്‌ ബന്ധുക്കളെക്കൂട്ടി ബംഗുളുരുവിലെ വിദ്യാഭ്യാസസ്‌ഥാപനത്തില്‍ എത്തിയപ്പോള്‍ കേട്ടതു ഞെട്ടിക്കുന്ന മറുപടിയാണ്‌. യുവതി പഠിപ്പു മതിയാക്കി നാട്ടിലേക്കു മടങ്ങിയത്രേ. സഹപാഠികളോടു തിരക്കിയപ്പോള്‍, അവളൊരു തീവ്രവിപ്ലവസംഘടനയില്‍ ചേര്‍ന്നെന്നും വയനാട്ടിലെ ഒരു ആദിവാസി യുവാവാണു ചങ്ങാതിയെന്നും മനസിലായി. ബംഗുളുരുവിനു സമീപമുള്ള ഒരു ഗ്രാമത്തില്‍ അവര്‍ താവളമടിച്ചിട്ടുണ്ടെന്നറിഞ്ഞ്‌ ബന്ധുക്കള്‍ അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മകള്‍ വീട്ടിലെത്തി. അവളുടെ പുതിയ രൂപം കണ്ടു മാതാപിതാക്കള്‍ അമ്പരന്നു. മുടി തൂവാലകൊണ്ടു മറച്ചിരിക്കുന്നു. മുട്ടറ്റമുള്ള നെടുനീളന്‍ കുപ്പായം, അയഞ്ഞ കാര്‍ഗോ പാന്റ്‌സ്‌, തോളില്‍ ഭാണ്ഡക്കെട്ട്‌. ഹാന്‍ഡ്‌ ബാഗില്‍ കഞ്ചാവ്‌ ബീഡികള്‍. കലിതുള്ളിയ പിതാവ്‌ മകളെ കണക്കിനു മര്‍ദിച്ചു. മകള്‍ ഫോണ്‍ ചെയ്‌തതോടെ ജീപ്പില്‍ ഒരു സംഘം യുവാക്കളെത്തി. മകള്‍ അവര്‍ക്കൊപ്പം മടങ്ങുന്നതു നിറകണ്ണുകളോടെ നോക്കിനില്‍ക്കാനേ മാതാപിതാക്കള്‍ക്കു കഴിഞ്ഞുള്ളൂ.വൈകാതെ, ഒരു ആദിവാസി യുവാവുമായി മകളുടെ വിവാഹം കഴിഞ്ഞെന്ന വിവരമറിഞ്ഞ്‌ മാതാവ്‌ പക്ഷാഘാതം ബാധിച്ചു കിടപ്പിലായി. പിതാവ്‌ ദിവസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്‌തു. മൃതദേഹം കാണാന്‍പോലും മകള്‍ എത്തിയില്ല. വീട്ടില്‍ തളര്‍ന്നുകിടക്കുന്ന ആ അമ്മയുടെ കരച്ചില്‍ ഇപ്പോഴും ഉച്ചത്തില്‍ കേള്‍ക്കാം. ഉമ്മറത്തു നേരിയ പദചലനം കേട്ടാല്‍ ഉടന്‍ ചോദിക്കും: "മോളേ, നീ വന്നോ...അടുത്തോട്ടു വാ". ബന്ധുക്കളുടെ സ്വാന്തനവാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ അവരിന്നും മകളെക്കാത്ത്‌ തളര്‍ന്നു കിടക്കുന്നു.

**************
പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്‌ക്കു സമീപമാണ്‌ ഇനിപ്പറയുന്ന സംഭവം. നായര്‍ കുടുംബത്തിലെ ഏകമകള്‍. പഠിച്ചതു കോഴഞ്ചേരിയിലെ കോളജില്‍. ഇതരമതസ്‌ഥനുമായി പ്രണയത്തിലായ യുവതി അയാള്‍ക്കൊപ്പം ഇറങ്ങിപ്പോയതോടെ മാതാപിതാക്കള്‍ മാനസികമായി തകര്‍ന്നു. വൈകാതെ, പിതാവ്‌ രോഗബാധിതനായി മരിച്ചു; മാതാവ്‌ ഏകയായി. ഒടുവില്‍ കുടുംബസ്വത്ത്‌ അനാഥാലയത്തിനു കൈമാറി അവര്‍ അവിടേക്കു ചേക്കേറി. കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതി വിവാഹത്തിനു മുമ്പു മതം മാറി. വൈകാതെ അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. എന്നാല്‍, ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനംനൊന്ത യുവാവ്‌ ജീവനൊടുക്കി; യുവതിയും കുഞ്ഞും പെരുവഴിയിലായി. തലചായ്‌ക്കാന്‍ ഒരു ബന്ധുവീടാണ്‌ ഇവര്‍ക്കിന്ന്‌ ആശ്രയം.

**************
കോട്ടയം ജില്ലയിലെ സവര്‍ണസമുദായാംഗമായ ഒരു മാധ്യമപ്രവര്‍ത്തകന്റെ മകള്‍ 18-ാം പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ്‌ വീട്ടില്‍നിന്ന്‌ ഇറങ്ങിയത്‌. അനുജത്തി ഒപ്പം വരാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. മാതാപിതാക്കള്‍ പിറന്നാള്‍ സദ്യയൊരുക്കുന്ന തിരക്കിലായി. ക്ഷണിക്കപ്പെട്ട ചില ബന്ധുക്കളുമെത്തി. ഏറെനേരം കഴിഞ്ഞിട്ടും മകളെ കാണാതായപ്പോള്‍ മാതാവ്‌ ഫോണില്‍ വിളിച്ചു. എന്നാല്‍, ഫോണ്‍ സ്വിച്‌ഓഫ്‌ ആയിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ അമ്മയുടെ ഫോണിലേക്കു മറ്റൊരു നമ്പറില്‍നിന്നു മകളുടെ വിളിയെത്തി. തന്നെ അന്വേഷിക്കേണ്ടെന്നും കാമുകനൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം. പെണ്‍കുട്ടിക്കു 18 തികയുന്നതു കാത്തിരിക്കുകയായിരുന്നു കാമുകന്‍. യുവാവിനെപ്പറ്റി ഏകദേശധാരണ കിട്ടിയ പിതാവും ബന്ധുക്കളും അയാളുടെ വീട്ടിലെത്തി. എന്നാല്‍, കേണപേക്ഷിച്ചിട്ടുപോലും മകളെ കാണാന്‍ യുവാവും സുഹൃത്തുക്കളും സമ്മതിച്ചില്ല. പ്രണയികള്‍ക്ക്‌ എന്തു സഹായവും നല്‍കാന്‍ തയാറുള്ള ഇടതുയുവജനസംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്നു യുവാവ്‌. മകളെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവും ബന്ധുക്കളും കോട്ടയം ജില്ലയിലെ പ്രമുഖനേതാവിനെ ചെന്നുകണ്ടു. എന്നാല്‍, പ്രണയിക്കുന്നവരെ പാര്‍ട്ടി പിന്തിരിപ്പിക്കില്ലെന്നായിരുന്നു നേതാവിന്റെ മറുപടി. പാര്‍ട്ടിയുടെ അനുഗ്രഹാശിസ്സുകളോടെ അന്നുതന്നെ വിവാഹം നടന്നു. ഭര്‍തൃവീട്ടിലെത്തിയപ്പോഴാണു ജീവിതം വാട്‌സ്‌അപ്പിലും ഫെയ്‌സ്‌ബുക്കിലും കണ്ടതല്ലെന്നു പെണ്‍കുട്ടിക്കു മനസിലായത്‌. വാടകവീട്ടിലെ കഷ്‌ടപ്പാടുകള്‍ക്കിടയിലേക്കാണു വലതുകാല്‍വച്ച്‌, ഇടതുയുവനേതാവായ വരനൊപ്പം ചെന്നുകയറിയത്‌. ആലോചനയില്ലാതെ പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്നതിനെ യുവാവിന്റെ വീട്ടുകാരും എതിര്‍ത്തു. മൂന്നാംനാള്‍ ഇരുവര്‍ക്കും വീട്‌ വിട്ടിറങ്ങേണ്ടിവന്നു. സ്‌ഥിരംജോലി ഇല്ലാത്ത യുവാവ്‌ ഒടുവില്‍ ഭാര്യയെ അവളുടെ വീട്ടിലേക്കു പറഞ്ഞയച്ചു. മാനക്കേടുമൂലം മാധ്യമപ്രവര്‍ത്തകന്‍ അപ്പോഴേക്കു ജോലി ഉപേക്ഷിച്ചിരുന്നു.

**************
മൊബൈല്‍ പ്രണയത്തിലൂടെ കോളജ്‌ കുമാരനായ കാമുകന്‍ സ്വര്‍ണവും പണവും ചാരിത്ര്യവും കവര്‍ന്ന, തൃശൂര്‍ മണ്ണുത്തിയിലെ കൗമാരക്കാരിയുടെ ആത്മഹത്യ ഇന്നും നാട്ടുകാര്‍ മറന്നിട്ടില്ല. തൃശൂരില്‍ത്തന്നെ സമൂഹത്തില്‍ അറിയപ്പെടുന്നയാളുടെ മകള്‍ ഒരുമാസം മുമ്പു കോളജ്‌ പഠനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതു നിരവധി കേസുകളിലെ പ്രതിയായ ക്വട്ടേഷന്‍ ഗുണ്ടയ്‌ക്കൊപ്പമായിരുന്നു.

**************
സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്ത മണ്ണുത്തി മുക്കാട്ടുകര സ്വദേശി അനഘ(18)യ്‌ക്കു സ്വന്തം ജീവനാണു പകരം നല്‍കേണ്ടിവന്നത്‌. വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം ഒളിച്ചോടാനിരുന്ന കൂട്ടുകാരിയെ ഉപദേശിച്ചതാണ്‌ അവള്‍ ചെയ്‌ത തെറ്റ്‌. പ്രണയം കൂട്ടുകാരിയുടെ വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ അനഘയെ കമിതാക്കളും അവരുടെ സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി. ഇവരാണു തന്റെ മരണത്തിനു കാരണക്കാരെന്നു സൂചിപ്പിക്കുന്ന അനഘയുടെ ആത്മഹത്യാക്കുറിപ്പ്‌ മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തിയിരുന്നു.
**************
മകളുടെ മൊബൈല്‍ ഫോണ്‍ പ്രണയത്തേത്തുടര്‍ന്ന്‌ തൃശൂരില്‍ കുടുംബം കൂട്ടയാത്മഹത്യ ചെയ്‌തതു രണ്ടുവര്‍ഷം മുമ്പാണ്‌. കോളജിലെ സുഹൃത്ത്‌ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തതില്‍ മനംനൊന്താണ്‌ കുടുംബം ആത്മഹത്യ ചെയ്‌തതെന്നു പോലീസ്‌ കണ്ടെത്തി. വരാക്കര തൂപ്രത്ത്‌ വീട്ടില്‍ ബാബു, ഭാര്യ സവിത, മകള്‍ ശില്‍പ എന്നിവരാണു ജീവനൊടുക്കിയത്‌.
ഇരിങ്ങാലക്കുട സ്വദേശിയുമായി ശില്‍പ്പയുടെ വിവാഹം നിശ്‌ചയിച്ചിരുന്നു. എന്നാല്‍, പ്രതിശ്രുതവരന്റെ മൊബൈല്‍ ഫോണിലേക്ക്‌ കോളജിലെ സുഹൃത്ത്‌ ചില ചിത്രങ്ങള്‍ അയച്ചു. ശില്‍പ്പയുമായി പ്രണയത്തിലാണെന്ന സന്ദേശവുമയച്ചു. ഇതോടെ വിവാഹം മുടങ്ങിയതില്‍ മനംനൊന്തായിരുന്നു കൂട്ടയാത്മഹത്യ.

(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Sunday 17 Jun 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW