Saturday, April 20, 2019 Last Updated 15 Min 34 Sec ago English Edition
Todays E paper
Sunday 17 Jun 2018 01.53 AM

കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരില്‍ ജീവിതശൈലീ രോഗങ്ങള്‍ ഏറുന്നു

uploads/news/2018/06/226361/bft3.jpg

സമയം തെറ്റിയുള്ള ഭക്ഷണവും ജീവിതരീതികളും കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരെ ജീവിതശൈലീ രോഗങ്ങള്‍ക്കടിമകളാക്കുന്നെന്നു റിപ്പോര്‍ട്ട്‌. ജീവനക്കാരില്‍ 10,500 പേരെ കടുത്ത ജീവിതശൈലീ രോഗങ്ങള്‍ അലട്ടുന്നെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഡ്രൈവര്‍മാരും കണ്ടക്‌ടര്‍മാരുമടക്കം ഓപ്പറേറ്റിങ്‌ വിഭാഗത്തിലെ 35,000 ജീവക്കാരുടെ 30 ശതമാനം വരുമിത്‌. എാനല്‍ ജീവനക്കാരും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന രക്‌തസമ്മര്‍ദം, പ്രമേഹം എന്നിവയാണ്‌ കൂടുതല്‍പേരെയും ബാധിക്കുന്നത്‌.
ഇവരില്‍ ബഹുഭൂരിപക്ഷവും പത്തു വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ളവരാണ്‌. ജോലിയില്‍ പ്രവേശിച്ച ശേഷമാണു മിക്കവര്‍ക്കും പ്രശ്‌നങ്ങളുണ്ടായത്‌. ജോലിയാരംഭിക്കുന്ന കാലയളവില്‍ നിയന്ത്രിതമായ രോഗാവസ്‌ഥയുണ്ടായിരുന്നവര്‍ ഏതാനും മാസങ്ങള്‍കൊണ്ടുതന്നെ കടുത്ത രോഗാവസ്‌ഥയിലേക്കെത്തി. കൃത്യമായി മരുന്നു കഴിക്കാന്‍ പറ്റാത്തതാണ്‌ ഇതിനു കാരണം.
ജീവനക്കാരില്‍ കൂടുതലായി കണപ്പെടുന്നതു പ്രമേഹമാണ്‌. ഇവര്‍ക്കു കൃത്യസമയത്ത്‌ ഭക്ഷണവും കൃത്യമായ ഉറക്കവും അനിവാര്യമാണ്‌. എന്നാല്‍ ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ ഇതു സാധിക്കാറില്ല. ദീര്‍ഘദൂര സര്‍വീസുകളിലെയും രാത്രി ഏറെ വൈകി അവസാനിക്കുന്ന സര്‍വീസുകളിലെയും ജീവനക്കാരാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌.
ജീവനക്കാരെ ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഡിപ്പോകളിലെ വിശ്രമമുറികളില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. യാത്രയ്‌ക്കിടെ തലകറക്കമോ മറ്റ്‌ അസ്വസ്‌ഥതകളോ ഉണ്ടാകുന്ന ജീവനക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല.
അതിന്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ത്തന്നെ പ്രവേശിപ്പിക്കണം. എമ്പാനല്‍ ജീവനക്കാര്‍ക്കാകട്ടെ ഇതും ലഭിക്കില്ല. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഏതുവിധേനയും നല്‍കാതിരിക്കാനാണ്‌ അധികൃതര്‍ ശ്രമിക്കുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു.

മോഹന്‍ വി. ഏബ്രഹം

Sunday 17 Jun 2018 01.53 AM
YOU MAY BE INTERESTED
Loading...
TRENDING NOW