Wednesday, November 21, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.51 AM

കുമ്മനം രാജശേഖരന്‍ ശബരിമല ക്ഷേത്രദര്‍ശനം നടത്തി

ശബരിമല: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി. ഇന്നലെ വൈകിട്ട്‌ അഞ്ചുമണിയോടെ സന്നിധാനത്തെത്തിയ അദ്ദേഹത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍, ബോര്‍ഡംഗം കെ.പി. ശങ്കരദാസ്‌, എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ചന്ദ്രശേഖരന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ദിലീപ്‌ കുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ വി.കെ. രാജഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ആറന്മുളയില്‍നിന്നും രാവിലെ 11 നു പെരുനാട്‌ കൂനംകര ശബരി ശരണാശ്രമത്തിലെത്തിയ അദ്ദേഹം അവിടെനിന്നും കെട്ടുമുറുക്കിയതാണു ശബരിമലയ്‌ക്കു പുറപ്പെട്ടത്‌.
ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്‌ മറ്റുള്ള അയ്യപ്പന്മാരോടൊപ്പം സ്വാമി അയ്യപ്പന്‍ റോഡ്‌ വഴിയാണ്‌ അദ്ദേഹം മലകയറിയത്‌.
മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിക്ക്‌ ദക്ഷിണ നല്‍കി അദ്ദേഹത്തില്‍നിന്നു പ്രസാദവും വാങ്ങി. മാളികപ്പുറത്തെത്തി അമ്മയെ തൊഴുത്‌ അനുഗ്രഹം വാങ്ങി. അവിടെ മേല്‍ശാന്തി അനീഷ്‌ നമ്പൂതിരിയ്‌ക്ക്‌ ദക്ഷിണ നല്‌കി പ്രസാദവും വാങ്ങിയശേഷം ഉപദേവതകളെയും ദര്‍ശിച്ച്‌ അനുഗ്രഹം നേടി. തുടര്‍ന്ന്‌, മാടമണ്‍ വേലന്‍പറമ്പില്‍ ഉത്തമന്റെ അടുത്തെത്തി പറകൊട്ടി പാടിച്ചു.
അദ്ദേഹത്തിനു ദക്ഷിണയും മിസോറമില്‍ നിന്നു കൊണ്ടുവന്ന കമ്പിളിയും നല്‌കി. ഇന്നു രാവിലെ ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയ്‌ക്കു ശേഷം അദ്ദേഹം കോട്ടയത്തേക്കു തിരിക്കും.

Ads by Google
Sunday 17 Jun 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW