Friday, June 21, 2019 Last Updated 22 Min 47 Sec ago English Edition
Todays E paper
Ads by Google
അനില്‍ പെരുന്ന
Saturday 16 Jun 2018 07.38 PM

വരവിനേക്കാള്‍ കൂടുതല്‍ ചെലവുണ്ടാകുമോ? ഈ രണ്ട് ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

uploads/news/2018/06/226193/11.jpg

ധനജ്യോതിഷം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) :-
പൊതുവെ സാമ്പത്തിക ഗുണങ്ങള്‍ ഉണ്ടാകും. പുതിയ പ്രവര്‍ത്തനമേഖലയില്‍ പ്രവേശിക്കുന്നതിനാല്‍ കൂടുതല്‍ ആദായമുണ്ടാകും. ബിസിനസ്സുകാര്‍ക്ക് അപൂര്‍വ്വ അവസരങ്ങള്‍ തന്നെ വന്നുചേരും. ഉദ്യോഗസ്ഥര്‍ക്ക് ചിലവുകള്‍ നിയന്ത്രിച്ച് സമ്പാദ്യം കൂട്ടുന്നതിനു സാധിക്കും. പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനായി പണം മുടക്കും. വായ്പാ സൗകര്യത്തോടെ മെച്ചപ്പെട്ട വാഹനം സ്വന്തമാക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടങ്ങളാണ് വന്നുചേരാന്‍ പോകുന്നത്. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന നിലയില്‍ പുതിയ തൊഴിലവസരമു ണ്ടാകും. ഭാഗ്യം അനുകൂലമാകുന്നതിനും ധനപുരോഗതിക്കുമായി വരലക്ഷ്മീപൂജ നടത്തുന്നത് ഉത്തമം. വെണ്‍പത്മരാഗം ഏതു വിഭാഗക്കാര്‍ക്കും ധരിക്കാവുന്നതാണ്.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി, മകയിരം 1/2) :- ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനു തടസ്സമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കു മന്ദതയുണ്ടാകും. കര്‍മ്മരംഗത്ത് ചില പരാജയങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധ പുലര്‍ത്തുക. നിതാന്ത ജാഗ്രതയും സൂക്ഷ്മതയും കൊണ്ട് പിഴവുകളെ മറികടക്കുന്നതിനു കഴിയും. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഗൃഹനിര്‍മ്മാണങ്ങ ളില്‍ പാഴ്ചിലവുകള്‍ കുറയ്ക്കുവാനായി കരുതലെടുക്കുക. യാത്രാവേളകളില്‍ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. ഏതു കാര്യത്തിലും ജാഗ്രത പാലിക്കുക. യാത്രാ ക്ലേശം, അലച്ചില്‍ ഇവയും വരാം. ധനനഷ്ടങ്ങള്‍ പലരീതിയില്‍ വരാമെന്നതിനാല്‍ ഒരു മാസക്കാലം കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു ഗ്രഹയോഗമാണ് കാണുന്നത്. ദോഷപരിഹാരമായി ജയസുദര്‍ശനബലി നടത്തുകയും ഗാരുന്മദരത്‌നം ധരിക്കുകയും ചെയ്യുക.

മിഥുനക്കൂറ് (മകയിരം 1/2 , തിരുവാതിര, പുണര്‍തം 3/4) :- ധനപരമായി സൗഭാഗ്യയോഗമാണ് കാണുന്നത്. ഉദ്ദേശിക്കുന്ന രീതിയില്‍ കര്‍മ്മപുഷ്ടിവരും. പുതിയ ചില മേഖലകളില്‍ പ്രവര്‍ത്തിക്കും. കച്ചവടക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. വന്‍കിട ബിസിനസ്സില്‍ അസാധ്യനേട്ടങ്ങള്‍ കാണുന്നു. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് നൂതന മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കുവാനവസരമുണ്ടാകും. ഐ.റ്റി. പ്രൊഫഷണലുകള്‍ക്ക് വലിയ കമ്പനികളില്‍ നിന്നും ഓഫറുകള്‍ വരും. സിനിമ-സീരിയല്‍ രംഗത്തും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. വസ്ത്ര- സ്വര്‍ണ്ണവ്യാപാര രംഗത്തും ഉയര്‍ച്ച ലഭിക്കും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ അസുലഭമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണാം. ഇത് പൂര്‍ണ്ണതയിലെത്തിയാല്‍ വലിയ സമൃദ്ധി തന്നെ വന്നുചേരും. ധനഗോവിന്ദപൂജ നടത്തുന്നത് ഉത്തമം എന്നു കാണുന്നു. മഹേന്ദ്രനീലം ധരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) :- ഗുണദോഷ സമ്മിശ്രമായ ധനരാശിയാണ് കാണുന്നത്. തൊഴില്‍രംഗത്ത് ചില മന്ദതകള്‍ വരുമെങ്കിലും വരുമാനം ഒരു പരിധിയില്‍ കുറയില്ല. കച്ചവടക്കാര്‍ സൂക്ഷിച്ചില്ലെങ്കില്‍ വ്യാപാരം കുറയും. വന്‍കിട ബിസിനസ്സുകാര്‍ക്ക് വലിയ തിരിച്ചടികള്‍ക്കുള്ള സാധ്യത കാണുന്നു. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവരും വളരെ സൂക്ഷിക്കുക. നഷ്ടങ്ങളോ, തൊഴില്‍ ഇല്ലാതാകുന്നതോ ഉണ്ടാകാം. ഐ.റ്റി. പ്രൊഫണലുകള്‍ സാമ്പത്തികക്ലേശം നേരിടേണ്ടതായി വരാം. നിങ്ങള്‍ക്ക് ഇപ്പോള്‍ കമ്പനി മാറാന്‍ പറ്റിയ സമയമല്ല. രാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്ന സ്ഥിതിയാണിപ്പോള്‍. പരിഹാരമായി ഒരു സത്യനാരായണപൂജ നടത്തുക. ഗൃഹാരൂഢത്തിന്റെ സ്ഥിതി പരിശോധിച്ച് വേണ്ടതു ചെയ്യുക. വെണ്‍പദ്മരാഗം ലോക്കറ്റായി ധരിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) :- പൊതുവെ ധനരാശി അത്ര ഗുണത്തിലല്ല. തൊഴിലില്‍ ചില വൈഷമ്യങ്ങള്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് പാഴ്ചിലവുകള്‍ കൂടും. കച്ചവടക്കാര്‍ക്ക് ധനനഷ്ടങ്ങള്‍ വര്‍ദ്ധിക്കും, വ്യാപാരം കുറയും. വിദേശതൊഴില്‍ ചെയ്യുന്നവര്‍ക്ക് അതു നഷ്ടമാകാനിടയുണ്ട്. ഐ.റ്റി. ജോലിയില്‍ കഴിയുന്നവര്‍ പല വിഷമങ്ങളും നേരിടും. കൂടുതല്‍ ജാഗ്രത പാലിക്കുക. സിനിമ-സീരിയല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളും പരാജയങ്ങളും വരാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം നിലനില്‍ക്കുന്നു. ഗൃഹാരൂഢസ്ഥിതിയും ഗുണമായിട്ടു കാണുന്നില്ല. ലക്ഷ്മീനാരായണ പൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി, ഗൃഹത്തില്‍ വാസ്തു പരിമിഡ സ്ഥാപിക്കുക. വെണ്‍പവിഴ ലോക്കറ്റ് ധരിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) :- ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ വരുമാനം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമുണ്ടാകും. ഐ.റ്റി. പ്രൊഫഷണലുകള്‍ക്ക് അസുലഭ മായ ചില അവസരങ്ങള്‍, നേട്ടങ്ങള്‍ ഇവ വന്നുചേരാം. വിദേശത്തു തൊഴില്‍, ബിസിനസ്സ് ഇവ നടത്തുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളും അവസരങ്ങളും വന്നു ചേരുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗ കല തെളിയുന്ന സന്ദര്‍ഭമാണിത്. ഇത് പൂര്‍ണ്ണത പ്രാപിച്ചാല്‍ അതീവസമൃദ്ധി കാണുന്നു. ഇതിനായി മഹാനാരായണ ഹോമം നടത്തുകയും ഗൃഹത്തില്‍ ലക്ഷ്മീചക്രം സ്ഥാപിക്കുകയും ചെയ്യുക. മറ്റു വിശ്വാസികള്‍ വാസ്തു പിരമിഡ് ഗൃഹത്തത്തില്‍ സ്ഥാപിക്കുക. സമുദ്രനീലം ധരിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) :- പലവിധ നഷ്ടങ്ങള്‍ വന്നുചേരും. തൊഴിലില്‍ മന്ദത, കാര്യപരാജയം, നൂതന സംരംഭങ്ങള്‍ മുടങ്ങിപ്പോവുക ഇതൊക്കെയുണ്ടാകാം. ഐ.റ്റി. ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചില നഷ്ടങ്ങള്‍ ഉണ്ടാകാം. കമ്പനി മാറുന്നതിന് നല്ല സമയമല്ല. കച്ചവടക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. വലിയ ബിസിനസ്സുകാര്‍ കൂടുതലായി ജാഗ്രത പാലിച്ചില്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ തന്നെ വരാം. നിങ്ങളുടെ ആരൂഢസ്ഥിതി ശരിയായി പരിശോധിപ്പിക്കുക. രാശിവീഥിയില്‍ കാണുന്ന വളരെ ദോഷകരമായ സ്ഥിതിയെപ്പറ്റി സമഗ്രമായ പ്രശ്‌ന ചിന്ത ചെയ്ത് വേണ്ട പരിഹാരം ചെയ്യുക. ദോഷപരിഹാരമായി ഒരു ജയസുദര്‍ശന ബലി നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചെയ്്ത് വാസ്തു പിരമിഡ് സ്ഥാപിക്കുക. മഹേന്ദ്രനീല ലോക്കറ്റ് ധരിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) :- ധനപരമായ പ്രതിസന്ധികള്‍ വന്നേക്കാം. തൊഴില്‍രംഗത്ത് മുടക്കങ്ങളും മന്ദതയും പരാജയവും കാണുന്നു. ഇതു നിമിത്തം ധനനഷ്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് അവിചാരിത നഷ്ടങ്ങള്‍ വരാം. ഐ.റ്റി. ജോലിക്കാര്‍ക്ക് ചില അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടായേക്കും. കമ്പനി മാറരുത്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ചില യോഗങ്ങള്‍ ഉണ്ട്. എന്നാല്‍ അനുഭവ തടസ്സങ്ങള്‍ കാണുന്നത് സമഗ്രമായ രാശിപ്രശ്‌നം നടത്തി അറിഞ്ഞ് അതിനു പരിഹാരം ചെയ്യുക. ഏതു കാര്യത്തിലും കൂടുതല്‍ ജാഗ്രത പാലിക്കുക. സിനിമ-സീരയില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ടങ്ങളും മറ്റ് പരാജയങ്ങളും ഉണ്ടാകും. മഹാസുദര്‍ശനഹോമം, ധനഗോവിന്ദപൂജ ഇവ നടത്തുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) :- സാമ്പത്തിക നേട്ടങ്ങള്‍ വളരെയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഇതിലൂടെ വലിയ പ്രയോജനങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ദ്ധനവിനുള്ള സാഹചര്യമൊരുങ്ങും. കച്ചവടക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ വന്നുചേരും. വ്യാപാര വര്‍ദ്ധനവ് അനുഭവപ്പെടും. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് വളരെ ഗുണമുണ്ടാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍കക്ക് കൂടുതല്‍ അവസരങ്ങളും വരുമാനവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അംഗീകാരമായി ധനം ഇവ ലഭിക്കാം. വിദേശത്തു ബിസിനസ്സ് ചെയ്യുന്നവര്‍ക്കും വളരെ ഗുണങ്ങള്‍ ലഭിക്കും. നിങ്ങളുടെ രാശിയില്‍ തികച്ചും അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന സ്ഥിതി കാണുന്നു. ഒരു സമൃദ്ധി ഗോപാലപൂജ നടത്തുക. സമുദ്രനീലരത്‌നം ധരിക്കുന്നതും വളരെ ഗുണകരമായി കാണുന്നു.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) :- ഗുണദോഷ സമ്മിശ്രമായ ധനസ്ഥിതി കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണം. ഏതു കാര്യത്തിലും നിരന്തരം ശ്രദ്ധ ഉണ്ടായിരിക്കം. കച്ചവടക്കാര്‍ക്ക് അബന്ധങ്ങള്‍ സംഭവിക്കാവുന്ന സമയമായതിനാല്‍ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥര്‍ക്ക് ധനനഷ്ടങ്ങളും പാഴ്ചിലവുകളും വന്നുപെടാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കാണുന്നു. ഐ.റ്റി. രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കും വളരെ ഗുണങ്ങള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ ജീവിതത്തില്‍ വലിയ സമ്പാദ്യത്തിനുള്ള ഒരു അവസരം വന്നു ചേരാന്‍ പോകുന്നതിനായി രാശിമണ്ഡലത്തിലെ യോഗസ്ഥിതി കൊണ്ടു കാണുന്നു. ഒരു ഭാഗ്യസൂക്തി ബലി നടത്തുക. മഹേന്ദ്രനീലം ധരിക്കുന്നതും ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) :- വളരെയധികം ധനപുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ കൂടുതല്‍ ആദായമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് വരുമാന വര്‍ദ്ധനവിനുള്ള അവസരമൊരുങ്ങും. കച്ചവടക്കാരര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും ധനലാഭവും പ്രതീക്ഷിക്കാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല തെളിയുന്ന സന്ദര്‍ഭമാണിത്. ഇത് പരിപുഷ്ടി പ്രാപിച്ചാല്‍ സര്‍വ്വസമൃദ്ധിയാണ് ഫലം. അഭീഷ്ടപ്രാപ്തിക്കായി വരലക്ഷ്മീപൂജ നടത്തുക. ഗൃഹത്തില്‍ ഐശ്വര്യസാളഗ്രാമം സൂക്ഷിക്കുക. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് വയ്ക്കുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) :- ഉദ്ദേശിക്കുന്ന വിധത്തില്‍ ധനസ്ഥിതി മുന്നോട്ടു പോവുകയില്ല. നഷ്ടങ്ങള്‍ പല തരത്തിലും ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് പിഴയും തൊഴില്‍നഷ്ടവും ഉണ്ടാകാതെ ശ്രദ്ധിക്കുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വലിയ ധനനാശവും തൊഴില്‍നഷ്ടവും വന്നേക്കാം. ഐ.റ്റി. പ്രൊഫണഷലുകള്‍ അത്യന്ത ശ്രദ്ധ പാലിച്ചില്ലെങ്കില്‍, ജോലിയില്‍ നിന്നും പുറത്തു പോകേണ്ടി വരികയും ധനനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തേക്കാം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു യോഗസ്ഥിതി കാണുന്നു. അതിനാല്‍ ശരിയായ രാശിചക്രസ്ഥിതി മനസ്സിലാക്കി, ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്. സത്യനാരായണ പൂജ നടത്തി സുദര്‍ശനയന്ത്രം സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ മഹേന്ദ്രനീലം ധരിക്കുക.

അനില്‍ പെരുന്ന - 9847531232

Ads by Google
അനില്‍ പെരുന്ന
Saturday 16 Jun 2018 07.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW