Thursday, November 15, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 10.34 AM

കാന്‍വാസ് 2 പ്ലസ്; മൈക്രോമാക്‌സ് ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

Micromax Canvas 2 Plus (2018) With 18:9 Display, Selfie Flash Launched: Price, Specifications

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ 'ക്യാന്‍വാസ് 2 പ്ലസ്' അവതരിപ്പിച്ചു. 18:9 അനുപാതത്തില്‍ 480x854 പിക്‌സല്‍ റസലൂഷനിലുള്ള 5.0 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. 8,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഇന്‍ഫിനിറ്റി സ്‌ക്രീന്‍, ഫെയ്‌സ് അണ്‍ലോക്ക്, ആകര്‍ഷകമായ ബാറ്ററി എന്നീ ഫീച്ചറുകളുണ്ട്.

എല്ലാ റീടെയില്‍ ഔട്ട്‌ലെറ്റിലും ഫോണ്‍ ലഭ്യമാവും. എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 13 മെഗാപ്കിസല്‍ റെയര്‍ ക്യാമറ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സൗകര്യങ്ങള്‍ ഫോണിലുണ്ടാവും.22 പ്രാദേശിക ഭാഷകളും ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.0 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000 mAh ബാറ്ററിയാണുള്ളത്. 1.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഫോണില്‍.

10000 രൂപയ്ക്ക് താഴെ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം. ഏറ്റവും നൂതനമായ ഫീച്ചറുകൾ കുറഞ്ഞവിലയില്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് പുതിയ സ്മാര്‍ട്‌ഫോണിലൂടെ മൈക്രോ മാക്‌സ്. വിലക്കുഞ്ഞ സ്മാർട്ട് ആയതിനാൽ അതിന്റേതായ സാങ്കേതിക പരിമിതികള്‍ ഇതിൽ ഉണ്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW